എല്ലാവരും ഇത് അറിയണം.! ഇന്നസെന്റിനെ മരണവക്കിലെത്തിച്ചത് ഇതാണ്…!! സത്യം പുറത്ത്

മലയാളത്തിൻ്റെ പ്രിയ നടൻ ഇന്നസെൻറ് അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ലേക്ഷോർ ആശുപത്രിയിൽ കഴിയുകയാണ്. ഒരാഴ്ച മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിൻ്റെ നില കഴിഞ്ഞദിവസം വൈകിട്ടോടെ വഷളാവുകയും അദ്ദേഹത്തെ വെൻറിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു. അർബുദത്തിൻ്റെ അവശതകളെ തുടർന്നാണ് ഇന്നസെൻറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്ന റിപ്പോർട്ടാണ് ആദ്യമെത്തിയത്. ഇപ്പോഴിതാ നടൻ്റെ ആരോഗ്യസ്ഥിതിയുടെ കൂടുതൽ വിവരങ്ങൾ ആണ് പുറത്തെത്തുന്നത്.ഒന്നും പറയാനാവാത്ത അവസ്ഥയാണെങ്കിലും രണ്ടുദിവസം കൊണ്ട് ചികിത്സ പുരോഗതി വ്യക്തമാകുമെന്ന് പ്രതീക്ഷയിലാണു ഡോക്ടർമാർ. കുടുംബാംഗങ്ങളും സിനിമാക്കാരും ഡോക്ടർമാരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. ഭാര്യ ആലീസും ഏകമകൻ സോണറ്റും മരുമകളും കൊച്ചുമക്കളും എല്ലാം ഇന്നസെൻറിൻ്റെ തിരിച്ചുവരവിനായി കാത്ത് ആശുപത്രിയിൽ തന്നെ കഴിച്ചു കൂട്ടുകയാണ്. അതേസമയം കോവിഡ് ബാധിച്ച മലയാളികൾക്കെല്ലാം ഉണ്ടായേക്കാവുന്ന പ്രശ്നമാണ് ഇന്നസെൻറിൻ്റെ ജീവൻ തന്നെ അപകടത്തിൽ ആക്കിയത് എന്നാണ് ഡോക്ടർമാർ പറയുന്നത്. ക്യാൻസറിന് നേരത്തെ ചികിത്സ തേടിയിട്ടുള്ള ഇന്നസെൻറ് രോഗത്തെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു.

എന്നാൽ ഇപ്പോൾ ന്യൂമോണിയ ബാധിച്ചതാണ് ഇന്നസെൻറിൻ്റെ അവസ്ഥ ഗുരുതരമാക്കുന്നത്. മൂന്നു തവണ നടന് കോവിഡ് വന്നിരുന്നു. ഇതുകാരണം രോഗപ്രതിരോധശേഷിയിൽ വലിയ കുറവുണ്ടായിട്ടുണ്ട്. ഇതാണ് ന്യൂമോണിയ കലശലാകാൻ കാരണമെന്നാണ് വിലയിരുത്തൽ. ന്യൂമോണിയ വഷളായത് ശ്വാസകോശത്തിൻ്റെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചു. സ്ഥിതി അല്പം ഗുരുതരമായതിനാൽ അണുബാധ പ്രതിസന്ധി സൃഷ്ടിക്കാതിരിക്കാനാണ് വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.അണുബാധ ഉടൻ നിയന്ത്രണവിധേയമാകും എന്നാണ് ഏവരുടെയും പ്രതീക്ഷ. ക്യാൻസറിൻ്റെ ആകുലതകളൊന്നും ഇന്നസെൻറിനെ നിലവിൽ അലട്ടുന്നില്ല എന്നതാണ് ഏറ്റവും വലിയ സന്തോഷമുള്ള കാര്യം. ഇതും ഒരു പ്രതീക്ഷയായി തന്നെ കാണാമെന്ന് അവിടെയുള്ള മെഡിക്കൽ കൺസൾട്ടൻസ് പറയുന്നു. അദ്ദേഹം പൂർണ ആരോഗ്യവാനായി തിരിച്ചു വരുമെന്ന വിശ്വാസം തന്നെയാണ് ആശുപത്രി ജീവനക്കാർക്ക് ഉള്ളത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *