ഇന്നച്ചനു മുന്നില്‍ തകര്‍ന്ന മനസ്സോടെ മമ്മൂട്ടി..!! അവസാനം വിങ്ങിപ്പൊട്ട ഒരു മൂലയ്ക്ക് പോയി ഇരുന്ന കാഴ്ച

ക്യാമറയ്ക്ക് മുന്നിൽ വളരെ സജീവമായിരുന്ന സമയത്തു പോലും ഇന്നസെന്റ് പിന്നണിയിലും പല വേഷങ്ങൾ കെട്ടി. കഥാകൃത്തായും നിർമ്മാതാവായും ​ഗായകനായുമെല്ലാം അദ്ദേഹം അങ്ങനെ സിനിമയിൽ നിറഞ്ഞു നിന്നു. കഥാകൃത്തും നിർമ്മാതാവുമായ ഇന്നസെന്റിനെ കുറിച്ച് അറിയാം.ഇന്നസെന്റിന്റെ നിർമ്മാണത്തിൽ പുറത്തിറങ്ങി സൂപ്പർ ഹിറ്റായി മാറിയ ചിത്രങ്ങളിലൊന്നായിരുന്നു വിട പറയും മുൻപേ. മരണത്തേ കൺമുന്നിൽ കാണുമ്പോഴും എല്ലാവരോടും ചിരിച്ചും തമാശകൾ പറഞ്ഞും കൊച്ചു കൊച്ചു കള്ളങ്ങൾ പറഞ്ഞു നടക്കുന്ന സേവ്യറിന്റെ കഥയായിരുന്നു ചിത്രം പറഞ്ഞത്. എന്നാൽ ഈ സിനിമയെ കുറിച്ച് ഇന്നോർക്കുമ്പോൾ ഇന്നസെന്റിന്റെ തന്നെ ജീവിതത്തോടെ ചെറിയ സൗദൃശ്യമൊക്കെ തോന്നിയേക്കാം. കാലത്തിന് മുന്നേ സഞ്ചരിച്ച കഥ പോലെ. ഇന്നസെന്റെന്ന (innocent) നടനേയും കഥ പറച്ചിലുകാരനേയും മലയാളികൾ എന്നും നെഞ്ചിലേറ്റിയിട്ടുണ്ട്. പലപ്പോഴും അദ്ദേഹം അഭിമുഖങ്ങളിലും പൊതുവേദികളിലുമൊക്കെ സിനിമയുടെ പിന്നാമ്പുറ കഥകളും താരങ്ങളേക്കുറിച്ചുമൊക്കെ പറയുന്ന രസകരമായ കഥകൾ കണ്ണിമ വെട്ടാതെ ശ്വാസമടക്കിപ്പിടിച്ചൊക്കെയാണ് നമ്മൾ കേട്ടിരിക്കാറ്. ആരേയും അതിശയിപ്പിക്കുന്ന രീതിയിൽ കഥകൾ പറഞ്ഞ് ഫലിപ്പിക്കാൻ ഇന്നസെന്റിനോളം പോന്ന മറ്റൊരു നടൻ മലയാള സിനിമയിൽ ഉണ്ടെന്ന് തോന്നുന്നില്ല. ഇന്നസെന്റെന്ന കഥ പറച്ചിലുകാരന്റെ വിജയവും ഇതു തന്നെയാണ്. പലപ്പോഴും ഷൂട്ടിങ് സെറ്റിലൊക്കെയിരുന്ന് അദ്ദേഹം സംവിധായകരോട് നിഷ്കളങ്കമായി പറഞ്ഞ കഥകൾ പിന്നീട് സിനിമകളായി മാറിയെന്നതും മറ്റൊരു ചരിത്രം.​ഇന്നസെന്റിൻ്റെ കഥയിൽ 1994 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു പാവം ഐ. എ. ഐവാച്ചൻ. ശ്രീവിദ്യയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. ഐവാച്ചൻ എന്ന ടൈറ്റിൽ കഥാപാത്രമായാണ് ചിത്രത്തിൽ ഇന്നസെന്റെത്തിയത്. റോയ് പി തോമസ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. സിദ്ദിഖ്, ജഗദീഷ്, ജ​ഗതി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു.

1995 ൽ പുറത്തിറങ്ങിയ കീർത്തനം എന്ന ചിത്രത്തിനായും ഇന്നസെന്റ് കഥയൊരുക്കി. വേണു ബി നായർ സംവിധാനം ചെയ്ത ചിത്രത്തിൽ മുകേഷും മാതുവുമായിരുന്നു പ്രധാന വേഷത്തിലെത്തിയത്. ഇന്നസെന്റും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. ഉള്ളുള്ള കഥകളായിരുന്നു പലപ്പോഴും ഇന്നസെന്റിന് പറയാനുണ്ടായിരുന്നത്. പൊടിപ്പും തൊങ്ങലും ചേർത്ത് ഇന്നസെന്റ് കഥകൾ പറയുമ്പോൾ മലയാളികൾ അത് ഇരുകൈയ്യും നീട്ടി സ്വീകരിച്ചുവെന്നതിൽ യാതൊരു തർക്കവും വേണ്ട. 2021 ൽ ലാലും മകൻ ജീൻ പോൾ ലാലും ചേർന്ന് സംവിധാനം ചെയ്ത സുനാമി (Tsunami) എന്ന ചിത്രത്തിന്റെ മൂലകഥയും ഇന്നസെന്റായിരുന്നു. ​ഗോഡ്ഫാദറെന്ന സിനിമയുടെ സെറ്റിൽ വച്ച് ഇന്നസെന്റ് ലാലിനോട് പറഞ്ഞ കഥ പിന്നീട് അദ്ദേഹം സിനിമയാക്കുകയായിരുന്നു.അനുദിനം മരണത്തോടടുത്തു കൊണ്ടിരിക്കുന്ന മാരകരോഗിയായ സേവ്യറിന്റെ കഥ പറഞ്ഞ വിട പറയും മുൻപേ എന്ന ചിത്രം നിർമ്മിച്ചത് ഇന്നസെന്റായിരുന്നു. മരണം അടുത്തെത്തിയെന്നറിഞ്ഞിട്ടും സന്തോഷവാനും തന്റെ സങ്കൽപത്തിലുള്ള, എന്നാൽ തനിക്കു ലഭിക്കാത്ത ജീവിതത്തെ കുറിച്ച് കൊച്ചു നുണകൾ പറയുകയാണ്‌ സേവ്യർ. സേവ്യർ പറഞ്ഞതെല്ലാം നുണകളാണെന്ന് പ്രേക്ഷകർ അറിയുന്നത് അയാളുടെ മരണ ദിനത്തിലാണ്. നെടുമുടി വേണുവായിരുന്നു സേവ്യറായി ​ഗംഭീര പ്രകടനം നടത്തിയത്. 1981 ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്. ജോൺ പോളായിരുന്നു കഥയും തിരക്കഥയുമൊരുക്കിയത്. സംഭാഷണം, സംവിധാനം എന്നിവ നിർവഹിച്ചത് മോഹൻ ആണ്.1982 ൽ മോഹൻ സംവിധാനം ചെയ്ത ഇളക്കങ്ങൾ എന്ന ചിത്രം നിർമ്മിച്ചതും ഇന്നസെന്റായിരുന്നു. നെടുമുടി വേണു, സുധ, ഇന്നസെന്റ്, കവിയൂർ പൊന്നമ്മ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. എം രാഘവന്റെ കഥക്ക് ജോൺപോൾ ആണ് സംഭാഷണമെഴുതിയിരിക്കുന്നത്.1982-ൽ ഭരതൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഓർമ്മയ്ക്കായി എന്ന ചിത്രത്തിന്റെ നിർമ്മാണ രം​ഗത്തുണ്ടായിരുന്നതും ഇന്നസെന്റ് തന്നെ. ജോൺപോൾ രചന നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൽ ഭരത് ഗോപി, മാധവി എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. മികച്ച നടൻ, നടി എന്നിവയുൾപ്പെടെ ഏഴ് സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ നേടിയ ചിത്രം കൂടിയാണിത്. ജി ജോർജ് സംവിധാനം ചെയ്ത് 1983 ൽ പുറത്തിറങ്ങിയ ചിത്രമാണ് ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്. ഇന്നസെന്റ് നിർമ്മിച്ച മറ്റൊരു ചിത്രമായിരുന്നു ഇത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവയും കെ.ജി ജോർജ് തന്നെയാണ് നിർവ്വഹിച്ചിട്ടുള്ളത്. സിനിമക്കുള്ളിലെ സിനിമ പ്രമേയമായി വരുന്ന മലയാളത്തിലെ ആദ്യചിത്രങ്ങളിലൊന്നാണിത്. മമ്മൂട്ടി, ഭരത് ഗോപി, നെടുമുടി വേണു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. മോഹൻ നല്ല സിനിമകൾ എടുക്കുന്നയാളാണെന്നും മാത്രമല്ല മോഹൻ തന്റെ സുഹൃത്തുമായിരുന്നെന്ന് ഇന്നസെന്റ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഇതുകൂടാതെ അരവിന്ദന്റെ ഒരിടത്ത് എന്ന സിനിമ നിർമ്മിക്കാൻ ആദ്യം പ്ലാനിട്ടിരുന്നുവെന്നും എന്നാൽ അന്ന് തന്റെ കൈയിൽ പണമുണ്ടായിരുന്നില്ലായെന്നും ഇന്നസെന്റ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *