മരണത്തെ പറ്റി അവസാനമായി മാമുക്കോയ പറഞ്ഞ വാക്കുകള്‍ വൈറലാകുന്നു! കേട്ട് കണ്ണീരോടെ ആരാധകര്‍

മരണം വല്ലാത്ത ഒരു പഹയനാണ്. ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാം. ഇല്ലെങ്കിൽ ഒരു മാസം മുമ്പ് ഇതേ ദിവസം പ്രിയപ്പെട്ട ഇന്നസെൻറിൻ്റെ മരണദിവസം വിതുമ്പിക്കരഞ്ഞ മാമുക്കോയ അറിഞ്ഞിരുന്നില്ലല്ലോ ഇന്നസെൻറ് മരിച്ച കൃത്യം ഒരു മാസം പിന്നിടുമ്പോൾ തനിക്കും വിയോഗം സംഭവിക്കുമെന്ന്. ഇക്കഴിഞ്ഞ മാർച്ച് 26-നാണ് ഇന്നസെൻറ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചത്. ഇപ്പോഴിതാ ഒരു മാസം കഴിഞ്ഞ് ഏപ്രിൽ 26 എത്തിയപ്പോൾ പ്രിയപ്പെട്ട മാമുക്കോയയും വിടപറഞ്ഞിരിക്കുന്നു. അന്ന് ഗോൾഡൻ വിസ വാങ്ങാനായി ദുബായിലായിരുന്ന മാമുക്കോയയെ തേടിയാണ് ഇന്നസെൻറിൻ്റെ മരണവാർത്ത എത്തിയത്. ഒട്ടേറെ ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ച ഇന്നസെൻറിൻ്റെ വിയോഗം മാമുക്കോയയെ തളർത്തിയിരുന്നു.ഇന്നസെൻറിൻ്റെ മരണവാർത്തയറിഞ്ഞ് പറഞ്ഞിരുന്ന തീയതിക്ക് ഒരു ദിവസം മുമ്പ് തന്നെ ഗോൾഡൻ വിസ കൈപ്പറ്റി ഇന്നച്ഛനെ കാണാൻ നാട്ടിലേക്ക് മാമുക്കോയ എത്തുകയായിരുന്നു. അന്ന് അദ്ദേഹം പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ കണ്ണീരായി മാറുന്നത്. ഇന്നസെൻറിൻ്റെ വിയോഗം മലയാള സിനിമയ്ക്ക് മാത്രമല്ല, തന്നെ പോലുള്ള സഹപ്രവർത്തകർക്ക് കൂടി വലിയ നഷ്ടമാണ്. വീട്ടുകാർക്കൊപ്പം ജീവിച്ചതിനേക്കാൾ സിനിമയിലെ ഈ സഹപ്രവർത്തകർക്കൊപ്പം ആണ് ജീവിച്ചത്. എത്രയോ ചിത്രങ്ങളിൽ ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചു. തുടർച്ചയായി ആറും, ഏഴും സിനിമകളിൽ അഭിനയിച്ച ശേഷമായിരുന്നു ഞങ്ങൾ അന്ന് സ്വന്തം വീടുകളിലേക്ക് മടങ്ങിയിരുന്നത്. അമ്മയുടെ യോഗത്തിലാണ് അദ്ദേഹത്തെ അവസാനമായി നേരിൽ കണ്ടത്. പിന്നീട് ഇടയ്ക്കിടെ ഫോണിലൂടെ സംസാരിക്കാറുണ്ടായിരുന്നു.

പ്രിയദർശൻ്റെ കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിൻ്റെ സിംഹം എന്ന ചിത്രത്തിലായിരുന്നു ഏറ്റവും ഒടുവിൽ ഞങ്ങൾ ഒന്നിച്ചഭിനയിച്ചത്. ഇന്നസെൻറിൻ്റെ മാത്രമല്ല കെപിഎസി ലളിതയുടെയും, നെടുമുടിയുടെയും, സുകുമാരിയുടെയും മരണം തന്നെ വല്ലാതെ ബാധിച്ചെന്ന് മാമുക്കോയ വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ ഇതാ ഇവരുടെ കൂട്ടത്തിലേക്ക് തികച്ചും അപ്രതീക്ഷിതമായി മാമുക്കോയ കൂടി യാത്രയായിരിക്കുന്നു. ഇന്നസെൻറിന് പിറകെ ചിരിയുടെ ആശാനായ മാമുക്കോയ കൂടിടി യാത്രയാകുമ്പോൾ മലയാള സിനിമയ്ക്കും അത് വലിയ നഷ്ടമാണ്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *