ഒരു വര്‍ഷത്തിനിടയില്‍ ജീവിതം ആകെ മാറി; ജഗദ് ദേശായിക്കൊപ്പമുള്ള ജീവിതത്തെ കുറിച്ച് അമല പോള്‍, ഗര്‍ഭകലം പൂര്‍ണമായും ആസ്വദിക്കുകയാണ്

ഒരിക്കല്‍ തെറ്റ് സംഭവിച്ചു എന്ന് കരുതി, രണ്ടാമത്തെ പ്രാവശ്യവും അതാവര്‍ത്തിക്കണം എന്നില്ല. ശരിയായ തിരഞ്ഞെടുപ്പുകള്‍ സംഭവിക്കുന്നത് രണ്ടാമത്തെ തവണയാവാം. അത് തന്റെ ജീവിതം കൊണ്ട് പറഞ്ഞു വയ്ക്കുകയാണ് അമല പോള്‍. രണ്ടാം വിവാഹമാണ് എന്ന് എല്ലാവരും പരക്കെ പറയുമ്പോഴും, പുതിയ ജീവിതത്തെ ആവോളം ആസ്വദിക്കുന്ന തിരക്കിലാണ് നടി.

ജഗദ് ദേശായിക്കൊപ്പമുള്ള വിവാഹം കഴിഞ്ഞ് മാസം ഒന്ന് കഴിഞ്ഞപ്പോഴേക്കും താന്‍ ഗര്‍ഭിണിയാണ് എന്ന സന്തോഷ വാര്‍ത്ത അമല പോള്‍ പങ്കുവച്ചിരുന്നു. പിന്നീട് ഇങ്ങോട്ട് ഭര്‍ത്താവിനൊപ്പമുള്ള മനോഹര നിമിഷങ്ങളെ കുറിച്ചും, ഗര്‍ഭകാലം എങ്ങനെയൊക്കെ ആസ്വദിക്കുന്നു എന്നതിനെ കുറിച്ചും മാത്രമാണ് അമലയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്.

നക്ഷത്രങ്ങളുടെ വെട്ടത്തില്‍ രാത്രികാലങ്ങളും ആസ്വദിക്കുന്നതിനെ കുറിച്ചും, ഇപ്പോഴത്തെ സന്തോഷത്തെ കുറിച്ചുമൊക്കെയാണ് അമലയുടെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ‘നക്ഷത്ര വിളക്കിന് താഴെയുള്ള പ്രിയപ്പെട്ട നിമിഷങ്ങള്‍’ എന്ന് പറഞ്ഞാണ് അമല പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്.

‘ഒരു വര്‍ഷത്തിനുള്ളില്‍ നിങ്ങളുടെ ജീവിതം ആകെ, ശരിക്കും മാറും. സ്വയം സ്‌നേഹിക്കുമ്പോഴാണ് നിങ്ങള്‍ കൂടുതല്‍ അര്‍ഹിക്കുന്നു എന്ന് ബോധ്യപ്പെടുന്നത്. കൂടുതല്‍ ആവശ്യപ്പെടാന്‍ ധൈര്യമുള്ളവരാകുക. യഥാര്‍ത്ഥത്തില്‍ കൂടുതല്‍ പ്രവൃത്തിക്കാന്‍ അച്ഛടക്കം പാലിക്കണം’ എന്നാണ് അമല പോള്‍ പറയുന്നത്. ഗോവയിലെ വായു കുള എന്ന സ്ഥലത്താണ് ഇരുവരും ഇപ്പോള്‍.

2023 നവംബറിലായിരുന്നു അമല പോളിന്റെയും ജഗദ് ദേശായിയുടെയും വിവാഹം. മുപ്പത്തിരണ്ടാം ബര്‍ത്തഡേയ്ക്ക് ജഗദ് അമലയ്ക്ക് ലവ് പ്രപ്പോസ് ചെയ്യുന്ന വീഡിയോയ്‌ക്കൊപ്പമാണ് വിവാഹ്തതെ കുറിച്ച് നടി അനൗണ്‍സ് ചെയ്തത്. അധികം വൈകാതെ വിവാഹം നടന്നു. കൊച്ചിയില്‍ വച്ചായിരുന്നു വിവാഹം. ലളിതമായ ചടങ്ങിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ പെട്ടന്ന് വൈറലായി.
സംവിധായകന്‍ എ എല്‍ വിജയ് ആയിരുന്നു അമല പോളിന്റെ ആദ്യ ഭര്‍ത്താവ്. 2014 ല്‍ ഇരുവരും വിവാഹിതരായി. എന്നാല്‍ ഒത്തുപോകാന്‍ കഴിയാത്ത സാഹചര്യം വന്നതോടെ 2017 ല്‍ വിവാഹമോചിതരാകുകയും ചെയ്തു. അതിന് ശേഷം എഎല്‍ വിജയ് മറ്റൊരു വിവാഹം ചെയ്യുകയും ചെയ്തിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *