സ്വന്തം മകളോട് അപമര്യാദയായി പെരുമാറുന്ന അച്ഛൻ’! എനിക്ക് ചിന്തിക്കാൻ പറ്റുന്ന ഒന്നല്ല, രമയോടും കുട്ടികളോടുമാണ് ആദ്യം പറഞ്ഞത്; ജഗദീഷ് പറയുന്നു!
സ്വന്തം മകളോട് അപമര്യാദയായി പെരുമാറുന്ന അച്ഛൻ’! എനിക്ക് ചിന്തിക്കാൻ പറ്റുന്ന ഒന്നല്ല, രമയോടും കുട്ടികളോടുമാണ് ആദ്യം പറഞ്ഞത്; ജഗദീഷ് പറയുന്നു.2022 ഏപ്രിൽ 1 നായിരുന്നു ജഗദീഷിന്റെ ഭാര്യ രമ മരണമടഞ്ഞത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറെൻസിക് വിഭാഗം മേധാവി ആയിരുന്നു ഡോക്ടർ രമ. താരപത്നിയായിട്ടും പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത വ്യക്തി കൂടിയായിരുന്നു ഡോ രമ. പൊതുവേദികളിൽ വരാൻ അത്ര താൽപ്പര്യമില്ലാത്ത ആളായിരുന്നു രമ എന്നാണ് മുൻപൊരിക്കൽ ജഗദീഷ് പറഞ്ഞിരുന്നത്.സ്വന്തം മകളോട് അപമര്യാദയായി പെരുമാറുന്ന അച്ഛൻ.ആദ്യം രമയോടും കുട്ടികളോടും ആണ് പറഞ്ഞത്.അഭിനയവും അധ്യാപനവും അവതരണവും ഗായകനുമൊക്കെയായി തിളങ്ങിയ വ്യക്തിയാണ് ജഗദീഷ്. കാലം മാറിവന്നിട്ടും ചെയ്യുന്ന കഥാപാത്രങ്ങൾ കൊണ്ട് പുതുതലമുറയിൽ പോലും ശക്തമായി നിലനിൽക്കുന്ന അഭിനേതാക്കളിൽ ഒരാളാണ് അദ്ദേഹം. കൊമേഡിയൻ ആയി കരിയർ തുടങ്ങിയ ജഗദീഷ് പിന്നീട് ക്യാരക്ടർ വേഷങ്ങങ്ങളിലേക്ക് ചുവടുമാറ്റിയിരുന്നു. നാളുകള്‍ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയിരിക്കുകയാണ് അദ്ദേഹം. വില്ലന്‍ വേഷം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് ജഗദീഷ് മുൻപും ചില അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ അപ്രതീക്ഷിതമായി തനിക്ക് ലഭിച്ച ഒരു വില്ലൻ വേഷത്തെ കുറിച്ചും അത് ചെയ്യാൻ തനിക്ക് ഉണ്ടായിരുന്ന വിമുഖതയെക്കുറിച്ചും അദ്ദേഹം ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ്. ആ വേഷം ചെയ്യാൻ ഭാര്യ രമയും മക്കളും തന്ന പിന്തുണയേകുറിച്ചും അദ്ദേഹം പറയുന്നുണ്ട്.
“ലീല സിനിമയിലെ കഥാപാത്രം എനിക്ക് ചിന്തിക്കാൻ പറ്റുന്ന ഒന്നല്ല. സ്വന്തം മകളോട് അപമര്യാദയായി പെരുമാറുന്ന അച്ഛനാണ്. അതൊരു വലിയ ചലഞ്ച് ആയിരുന്നു. അത്രത്തോളം ആത്മസംഘർഷവും ഉണ്ടായിരുന്നു. അത് എങ്ങിനെ സിനിമയിൽ എന്നെ പോലെ ഒരു ആക്ടർ ചെയ്യുമെന്ന സംശയം ആയിരുന്നു എനിക്ക് കൂടുതലും. എനിക്ക് ഒരുപാട് കൺഫ്യൂഷൻ ഉണ്ടായിരുന്നു. ഞാൻ ആദ്യം രമയോടും കുട്ടികളോടും ആണ് ഇത് പറഞ്ഞത്. അവരോട് ഞാൻ ചോദിച്ചപ്പോൾ അവർ പറഞ്ഞു ധൈര്യമായി ചെയ്തോളു, അതൊരു കഥാപത്രമല്ലേ മാത്രമല്ല നമ്മുടെ സമൂഹത്തിൽ അങ്ങിനെയുള്ള അച്ഛന്മാരും ഉണ്ട്. അതിനെ ആ രീതിയിൽ എടുത്ത് ചെയ്ത മതി എന്ന കോൺഫിഡൻസ് എനിക്ക് തന്നത് രമയാണ്. ആ കോൺഫിഡൻസിൽ ആണ് ഞാൻ അത് ചെയ്തത്. അതുപോലെ ഹരികൃഷ്ണൻസ് എന്ന സിനിമയിൽ ഒരു വക്കീലായി എനിക്ക് ഒരു സ്പെഷ്യൽ അപ്പിയറൻസ് ഉണ്ടായിരുന്നു. ബേബി ശ്യാമിലിയുടെ കഥാപാത്രത്തെ ചോദ്യം ചെയ്ത് ഹറാസ് ചെയ്യുന്ന ഒരു കഥാപാത്രം ആയിരുന്നു എന്റേത്. അതും യഥാർത്ഥത്തിൽ ചെയ്യുമ്പോൾ ബാക്കിയുള്ള പലർക്കും വിഷമം തോന്നുന്ന ഒന്നായിരുന്നു.
@All rights reserved Typical Malayali.
Leave a Comment