ലാല്‍ സാര്‍ അത് ജയിലര്‍ സെറ്റില്‍ കണ്ടപ്പോള്‍ പറഞ്ഞു എനിക്ക് ഭീകരമായ കുറ്റബോധം തോന്നി വിനായന് മോഹന്‍ലാലിനെ കുറിച്ച്
ജയിലർ’ എന്ന സിനിമ വലിയ വിജയമായി തീർന്നതിന്റെ സന്തോഷം പങ്കുവച്ച് നടൻ വിനായകൻ. രജനികാന്തിന്റെ പ്രതിനായകനായ വർമൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ വിനായകൻ അവതരിപ്പിച്ചത്. വർമനായുള്ള വിനായകന്റെ വേഷ പകർച്ചയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. വർമൻ എന്ന കഥാപാത്രം ഇത്രത്തോളം ഏറ്റെടുക്കപ്പെടുമെന്ന് സ്വപ്നത്തിൽപോലും കരുതിയിരുന്നില്ലെന്നും രജനികാന്ത് എന്ന മനുഷ്യന്റെ പിന്തുണ കൊണ്ട് മാത്രമാണ് ഇത്രയും നന്നായി ആ വേഷം ചെയ്യാനായതെന്നും വിനായകൻ പറഞ്ഞു. ചിത്രത്തെക്കുറിച്ചും തന്റെ കഥാപാത്രത്തെക്കുറിച്ചും വിനായകൻ സംസാരിക്കുന്ന വിഡിയോ സൺ പിക്ചേഴ്സ് ആണ് പുറത്തുവിട്ടത്.Lal sir said when I saw it on jailer set I felt terrible guilt about Vinayan Mohanlalidhe
മനസ്സിലായോ, നാൻ താൻ വർമൻ, വണക്കം എന്ന ഡയലോഗ് പറഞ്ഞു കൊണ്ടാണ് വിനായകൻ സിനിമയുടെ വിശേഷങ്ങൾ പങ്കുവച്ചു തുടങ്ങിയത്. ജയിലറിൽ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ലെന്ന് വിനായകൻ പറഞ്ഞു.ജയിലറിൽ വിളിക്കുന്ന സമയത്ത് ഞാൻ വീട്ടിൽ ഉണ്ടായിരുന്നില്ല, ഒരു കാട്ടിലായിരുന്നു. അവിടെ റേഞ്ചുമില്ല, ഫോൺ ഇടയ്ക്കിടെ കട്ടാകും. പത്ത് പതിനഞ്ച് ദിവസം ഞാൻ അവിടെയായിരുന്നു. ഫോൺ എല്ലാം ഓഫായിരുന്നു. തിരിച്ച് വന്ന് നോക്കിയപ്പോൾ ഒരുപാട് മിസ് കോൾ. മാനേജർ വിളിച്ച് കാര്യം പറഞ്ഞു. തിരിച്ചു വിളിച്ചപ്പോഴാണ് രജനി സാറിന്റെ കൂടെ ഒരു പടം ചെയ്യുന്നതിനെക്കുറിച്ച് പറയാനാണ് ഫോൺ ചെയ്തതെന്ന് മനസ്സിലായത്. നെൽസൺ ആണ് സംവിധാനം എന്നും പറഞ്ഞു. എനിക്ക് കൂടുതലൊന്നും ആലോചിക്കേണ്ടി വന്നില്ല. രജനി സാറിന്റെ പടം അല്ലേ. നെൽസണെയും എനിക്ക് അറിയാം. ഞാനാണ് പ്രധാന വില്ലൻ എന്നും പറഞ്ഞു തന്നു. അതായിരുന്നു സിനിമയിലെത്തുന്നത്.
@All rights reserved Typical Malayali.
Leave a Comment