മകൾ ഭാഗ്യയുടെ വിവാഹം.. ആദ്യക്ഷണക്കത്ത് പ്രധാനമന്ത്രിക്ക്.. നൽകിയത് സുരേഷ് ഗോപിയും രാധികയും…

സുരേഷ് ഗോപിയുടെ വീട്ടിൽ ഇനി ആഘോഷരാവുകളാണ്. ഓണത്തിന്റെ ആഘോഷം പോലും മകളുടെ വിവാഹത്തിനുവേണ്ടി മാറ്റി വച്ചിരിക്കുകയിരുന്നു അദ്ദേഹം. മാത്രമല്ല വീട്ടിലെ ആദ്യത്തെ വിവാഹം. ആദ്യത്തെ വിവാഹം ആയതുകൊണ്ടുതന്നെ ആഘോഷത്തിനും ഒരു കുറവും ഉണ്ടാകില്ല എന്നുതന്നെയാണ് സോഷ്യൽ മീഡിയയയിലെ സംസാരവും. ഇക്കഴിഞ്ഞ ജൂലൈയിൽ ആണ് മകൾ ഭാഗ്യയുടെ വിവാഹനിശ്ചയം നടക്കുന്നത്. ഉടനെ തന്നെ വിവാഹം ഉണ്ടെന്നാണ് സൂചന.​ശ്രേയസ് മോഹൻ എന്നാണ് സുരേഷ് ഗോപിയുടെ മരുമകന്റെ പേര്. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനാണ് ശ്രേയസ്. ബിസിനസ്സുകാരനാണ്. വളരെ സിംപിൾ ആയിട്ടായിരുന്നു ഇവരുടെ നിശ്ചയം നടന്നത്.ജനുവരിയിലാകും വിവാഹം എന്നാണ് സൂചനകൾ എങ്കിലും, കഴിഞ്ഞദിവസം പ്രധാനമന്ത്രി മോഡിയെ സന്ദർശിച്ചുകൊണ്ട് ക്ഷണക്കത്ത് കൈമാറിയപ്പോഴാണ് വിവാഹം ഉടനെ ഉണ്ടാകുമോ എന്ന സംശയം ആരാധകർ പങ്കുവച്ചത്. എന്നാൽ ക്ഷണക്കത്ത് അടിച്ചപാടെതന്നെ വിളിച്ചുതുടങ്ങിയത് പ്രധനമന്ത്രിയുടെ അടുത്തുനിന്നാകും എന്നും റിപ്പോർട്ടുണ്ട്.ജനുവരി 17 ന് ഗുരുവായൂരിൽ വെച്ച് വിവാഹം നടക്കുമെന്നാണ് റിപ്പോർട്ട്, 20 ന് തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ സൽക്കാരം ഉണ്ടാകുമെന്നും സൂചനയുണ്ട്.

മരുമകൻ അത്ര നിസ്സാരക്കാരനൊന്നുമാകില്ല. വെറും ഒരു ബിസിനെസ്സുകാരന്റെ കൂടെ മകളെ സുരേഷ് ഏട്ടൻ പറഞ്ഞുവിടുമോ എന്നാണ് ആരാധകർ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്തത്. പാരമ്പര്യമായി തറവാട്ടുകാരും വലിയ ബിസിനെസ്സ് ബാക്ഗ്രൗണ്ടും ഒക്കെ ഉള്ള തറവാട്ടിലേക്ക് ആകും മകളെ കൈപിടിച്ചുവിടുന്നത് എന്നും ആരാധകർ പറയുന്നുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *