മീനാക്ഷി ഇന്നലെ വന്നത് വളരെ മോശം വസ്ത്രത്തിൽ എന്ന് ആരാധകർ….മീനാക്ഷിക്ക് എന്ത് മാറ്റമാണ് സംഭവിച്ചത്? മഞ്ജുവിന്റെ ഛായയേ ഇല്ല, മമിതയെ പോലെ!
ഇന്നലെ ജയറാമിന്റെ മകള്‍ മാളവിക ജയറാമിന്റെ വിവാഹമായിരുന്നു. വിവാഹത്തിന് ശേഷം നടന്ന റിസപ്ഷനില്‍ മോഹന്‍ലാല്‍ അടക്കം പല പ്രമുഖരും എത്തി. എന്നാല്‍ ശ്രദ്ധിക്കപ്പെട്ടത് ദിലീപും കുടുംബവുമാണ്. കാവ്യയ്ക്കും മീനാക്ഷിയ്ക്കും മഹാലക്ഷ്മിയ്ക്കും ഒപ്പമാണ് ദിലീപ് വന്നത്. ദിലീപ് സകുടുംബം പങ്കെടുത്ത വിവാഹാഘോഷത്തിന്റെ ചിത്രങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം മുഴുവന്‍.
അതിനിടയില്‍ മീനാക്ഷി ദിലീപ് കല്യാണത്തിന് പോകാന്‍ ഒരുങ്ങിയതിന് ശേഷം എടുത്ത ഫോട്ടോ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിരുന്നു. ചിത്രത്തില്‍ താരപുത്രിയുടെ മാറ്റത്തെ കുറിച്ചാണ് ആരാധകര്‍ സംസാരിക്കുന്നത്. മുന്‍പത്തെ പോലെയല്ല, ദിലീപിന്റെ മകള്‍ അല്പം ഗ്ലാമറായിട്ടുണ്ട് എന്ന് പറഞ്ഞ് തുടക്കം മുതലേ അഭിപ്രായം വരുന്നുണ്ടായിരുന്നു.
എന്നാല്‍ മീനാക്ഷിക്ക് ആരുടെ ഛായയാണ് എന്നതിനെ സംബന്ധിച്ചാണ്, താരപുത്രി പങ്കുവച്ച ഫോട്ടോയ്ക്ക് താഴെ ചര്‍ച്ചകള്‍ നടക്കുന്നത്. അമ്മയെ പോലെ സുന്ദരിയാണെങ്കിലും, അമ്മയുടെ ഛായയൊന്നും മീനാക്ഷിക്കില്ല എന്നാണ് ചിലരുടെ അഭിപ്രായം. പക്ഷെ ഇപ്പോള്‍, കാവ്യയുടെ സ്റ്റൈലൊക്കെ തോന്നുന്നുണ്ട് എന്ന അഭിപ്രായമുള്ളവരുമുണ്ട്. അതൊന്നുമല്ല, നടി മമിത ബൈജുവിന്റെ ലുക്കാണ് മീനാക്ഷിക്ക് എന്നാണ് ഭൂരിപക്ഷാഭിപ്രായം
അതിനിടയില്‍ മീനാക്ഷിയോട് വിവാഹാഭ്യര്‍ത്ഥന നടത്തി വരുന്ന കമന്റുകളും കാണാം. എന്നെ വിവാഹം ചെയ്യുമോ എന്നല്ല, വിവാഹം ചെയ്യുമ്പോള്‍ ഇതുപോലൊരു കുട്ടിയെ തന്നെ വേണം എന്നാണ് ആവശ്യം. സുഹൃത്തുക്കളുടെ എല്ലാം വിവാഹം കഴിഞ്ഞില്ലേ, മീനൂട്ടിയുടെ വിവാഹം എന്നാണ് എന്ന് ചോദിച്ച് വന്നവരും ഉണ്ട്.
ചെന്നൈയില്‍ എംബിബിഎസ് ഹൗസ് സര്‍ജന്‍സി ചെയ്തുകൊണ്ടിരിക്കുകയാണിപ്പോള്‍ മീനാക്ഷി. മാളവികയുടെ അടുത്ത സുഹൃത്താണ്. ചെന്നൈയിലുള്ളപ്പോള്‍ മതില് ചാടി രാത്രി കറങ്ങാന്‍ പോകുന്നതിനെ കുറിച്ചൊക്കെ നേരത്തെ ഒരു അഭിമുഖത്തില്‍ മാളവിക വെളിപ്പെടുത്തിയിരുന്നു.
@All rights reserved Typical Malayali.
Leave a Comment