ഒരുപാട് പേരെ പറ്റിച്ചു..!! കണ്ണീര് കുടിപ്പിച്ചു..!! അതോടെ വാനോളമുയര്‍ന്ന പ്രശസ്തി തകര്‍ന്നടിഞ്ഞു..!! ജയറാമിന്റെ ഉയര്‍ച്ച അവസാനിച്ചതിങ്ങനെ..!!
മലയാളികൾ ഏറെ നാളായി കാത്തിരിക്കുകയാണ് പ്രിയ താരം ജയറാമിൻ്റെ തിരിച്ച് വരവ്. ഇന്നു മലയാളത്തിലെ നായകൻ മാത്രമല്ല ജയറാം, തെന്നിന്ത്യൻ ഭാഷയൊട്ടാകെ നിറഞ്ഞു നിൽക്കുന്ന താരമാണ്. മലയാളത്തിൽ കുറച്ചു നാളുകളായി പ്രതീക്ഷിച്ച വിജയങ്ങളൊന്നും നേടിയില്ലെങ്കിലും തമിഴ്, തെലുങ്ക് ഭാഷകളിൽ ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറുകയായിരുന്നു ജയറാം. എന്നാൽ ഒരിക്കലും മലയാളത്തെ പൂർണമായി ഉപേഷിക്കാൻ ജയറാമിനു കഴിയുമായിരുന്നില്ല. ഇപ്പോൾ ഇടവേളയ്ക്കു ശേഷം മലയാളത്തിൻ്റെ ഹീറോ റിയൽ ഹീറോയായി എത്തുകയാണ്.വലിയ വിജയം നേടിയ അഞ്ചാം പാതിരയ്ക്കു ശേഷം സംവിധായകൻ മിഥുൻ മാനുവൽ ഒരുക്കുന്ന മെഡിക്കൽ ത്രില്ലർ ചിത്രത്തിൽ ജയറാം നായകനായി ഷൂട്ടിംഗ് ആരംഭിച്ചു. തൃശൂർ മിഷൻ ക്വാർട്ടേഴ്സിലാണ് ചിത്രത്തിൻ്റെ ഷൂട്ടിംദ് ആരംഭിച്ചത്. അബ്രഹാം ഓസ്ലർ എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. അതിശക്തമായ കഥാപാത്രത്തിലൂടെ മലയാളത്തിലേക്കുള്ള തൻ്റെ തിരിച്ച് വരവ് ആഘോഷമാക്കുകയാണ് മലയാളികളുടെ കുടുംബ നായകൻ. ഡിസിപി അബ്രഹാം ഓസ്ലറായി സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് കാമറക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. ജയറാമും സായ് കുമാറും പങ്കെടുക്കുന്ന രംഗമായിരുന്നു ആദ്യം ചിത്രീകരിച്ചത്.മലയാളത്തിൽ സമീപകാലത്ത് ശ്രദ്ധേയ വിജയം നേടിയ ക്രൈം ത്രില്ലർ സിനിമയായിരുന്നു അഞ്ചാം പാതിരാ. കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ചിത്രം മിഥുൻ മാനുവൽ തോമസാണ് രചനയും സംവിധാനവും നിർവഹിച്ചത്. വീണ്ടുമൊരു ത്രില്ലർ ചിത്രം ഒരുക്കുമ്പോൾ മെഡിക്കൽ പശ്ചാത്തലത്തിലൂടെ ഒരു ക്രൈം ത്രില്ലർ കഥയാണ് പറയുന്നത്. ഒരു മരണത്തിനു പിന്നിലുള്ള അന്വേഷണമാണ് ജില്ലാ പൊലീസ് കമ്മീഷണർ അബ്രഹാം ഓസ്‌ലറിലൂടെ നടത്തുന്നത്. ഏറെ ദുരുഹതകളും സസ്പെൻസുമൊക്കെ നിറഞ്ഞ ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായിട്ടാണ് ചിത്രത്തിൻ്റെ അവതരണം. അതിനായി അർജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വര രാജൻ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, ആര്യ സലിം, അസീം ജമാൽ എന്നിവരാണ് ഒപ്പമെത്തുന്നത്.
തൻ്റെ രണ്ട് തിരക്കഥ നവാഗതരായ സംവിധായകർക്ക് നൽകിയ ശേഷം നവാഗതനായ മറ്റൊരാളുടെ തിരക്കഥയിലാണ് മിഥുൻ മാനുവൽ തോമസ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. ഡോ. രൺധീർ കൃഷ്ണനാണ് തിരക്കഥ എഴുതിയിരിക്കുന്നത്. അഞ്ചാം പാതിരക്ക് ശേഷം മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന ത്രില്ലർ എന്നതിനൊപ്പം ജയറാമിൻ്റെ തിരിച്ചുവരവിനു സാധ്യത നൽകുന്ന സിനിമ വലിയ പ്രതീക്ഷയാണ് സൃഷ്ടിക്കുന്നത്. ഇതര ഭാഷകളിലൂടെ ശ്രദ്ധ നേടുന്ന ജയറാം വലിയ സിനിമകളുടെ ഭാഗമായാണ് കുറച്ചു നാളുകളായി സഞ്ചരിക്കുന്നത്. തമിഴിൽ വലിയ വിജയം നേടിയ പൊന്നിയിൻ സെൽവൻ്റെ രണ്ടു ഭാഗങ്ങളിലും രൂപത്തിലും ഭാവത്തിലും പുതിയൊരു ജയറാമിനെയാണ് മലയാളി പ്രേക്ഷകർ കണ്ടത്.മലയാളത്തിൽ തൻ്റെ സേഫ് സോണിൽ നിന്ന് മാറി മികച്ച യുവനിരയ്ക്കൊപ്പം ചെയ്യുന്ന അബ്രഹാം ഓസ്ലറിലൂടെ കൈവിട്ട് പോയ പ്രതാപം വീണ്ടെടുക്കാനാണ് ജയറാം എത്തുന്നത്. പോലീസ് കഥാപാത്രമായി സമീപകാലത്ത് തെലുങ്കിൽ കയ്യടി വാങ്ങിയാണ് ജയറാം മലയാളത്തിലേക്ക് എത്തുന്നത്. തെലുങ്ക് താരം രവി തേജ നായകനായി ഈ വർഷം റിലീസായ രാവണാസുരയിൽ എസിപി ഹനുമന്ത് എന്ന കഥാപാത്രത്തെ ജയറാം അവതരിപ്പിച്ച് കയ്യടി നേടിയിരുന്നു. പൊന്നിയിൻ സെൽവനു ശേഷം ജയറാമിൻ്റെ ഗംഭീര സ്ക്രീൻ പ്രെസൻസ് ചിത്രത്തിലും പ്രശംസ നേടിയിരുന്നു. നായകനെക്കാൾ പല സീനുകളിലും സ്കോർ ചെയ്യാനും ജയറാമിന് കഴിഞ്ഞതായി ആരാധകർ പറയുന്നു. തമിഴ് സംവിധായകൻ ശങ്കർ രാംചരണിനെ നായകനാക്കി ഒരുക്കുന്ന പുതിയ ബിഗ് ബജറ്റ് തെലുങ്ക് ചിത്രത്തിലും ജയറാം പ്രധാന കഥാപത്രമാണ്.പൊന്നിയിൻ സെൽവനുമായി ബന്ധപ്പെട്ടുള്ള പരിപാടിയിൽ ചിത്രത്തിൻ്റെ സംവിധായകൻ മണിരത്നം, നടൻ പ്രഭു എന്നിവരെ മിമിക്രിയിലൂടെ അവതരിപ്പിച്ചുള്ള ജയറാമിൻ്റെ ലൈവ് പ്രകടനം വലിയ ശ്രദ്ധ നേടിയിരുന്നു. കോമഡിയിൽ ജയറാമിൻ്റെ ടൈമിംഗ് മലയാളി പ്രേക്ഷകരെ എന്നും അതിശയിപ്പിച്ചിട്ടുള്ളതാണ്. പഴയപോലെ എനർജിറ്റിക് കോമഡി റോളുകളിൽ കാണാൻ മലയാളികൾ പ്രതീക്ഷിക്കുന്നുവെന്നുണ്ട്. വീണ്ടും മലയാളത്തിൽ സജീവമാകുന്നതോടെ അത്തരം കഥാപാത്രങ്ങളുമായി ജയറാം സജീവമാകുമെന്നാണ് ആരാധകരും കാത്തിരിക്കുന്നത്.ജയറാമിൻ്റെ തിരിച്ചു വരവിൽ മിഥുൻ മാനുവൽ തോമസിനൊപ്പം മികച്ച ടെക്നിക്കൽ വിഭാഗമാണ് പ്രവർത്തിക്കുന്നത്. മമ്മൂട്ടി ചിത്രം പുഴു, നൻ പകൽ നേരത്ത് മയക്കം എന്നീ ചിത്രങ്ങളിലൂടെ സമീപകാലത്ത് പ്രശംസ നേടിയ തേനി ഈശ്വറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഹോളിവുഡ് സ്റ്റൈലിൽ മലയാളത്തിൽ സമീപകാലത്തു വലിയ വിജയം നേടിയ റോഷാക്കിനു സംഗീതം ഒരുക്കിയ മിഥുൻ മുകുന്ദും ചിത്രത്തിൻ്റെ ഭാഗമാണ്. എഡിറ്റിംഗ് സൈജു ശ്രീധറും കലാസംവിധാനം ഗോകുൽദാസും നിർവഹിക്കുന്നു. നേരമ്പോക്കിൻ്റെ ബാനറിൽ ഇർഷാദ് എം.ഹസനും മിഥുൻ മാനുവൽ തോമസും ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, വയനാട് എന്നിവിടങ്ങളിലായി പൂർത്തിയാകും.
@All rights reserved Typical Malayali.
Leave a Comment