ശോഭന സുരേഷ് ഗോപിയ്‌ക്കൊപ്പം പോയിരുന്നെങ്കില്‍; ഇന്നലെ എന്ന സിനിമ റിലീസ് ചെയ്ത ദിവസം അനുഭവിച്ച ടെന്‍ഷനെ കുറിച്ച് ജയറാം പറയുന്നു
മലയാളത്തേക്കാള്‍ ഇപ്പോള്‍ തമിഴിലും തെലുങ്കിലും ഒക്കെയാണ് ജയറാം സജീവമായി നില്‍ക്കുന്നത്. ചെറിയ ഒരിടവേളക്ക് ശേഷം ജയറാം മലയാളത്തില്‍ നായകനായി എത്തുന്ന സിനിമയാണ് എബ്രഹാം ഓസ്ലര്‍. മിഥുന്‍ മനുല്‍ തോമസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി. പ്രൊമോഷന്‍ തിരക്കിലാണ് ഇപ്പോള്‍ ജയറാം.
സൈന സൗത്ത് പ്ലസ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ, പഴയകാല സിനിമകളെ കുറിച്ചൊക്കെ നടന്‍ സംസാരിച്ചു. ഇന്നലെ എന്ന സിനിമയുടെ ക്ലൈമാക്‌സ് രംഗത്തെ കുറിച്ചായിരുന്നു ഇന്റര്‍വ്യൂവറുടെ ചോദ്യോ. അതിന്റെ അവസാനം ശോഭന സുരേഷ് ഗോപിയ്ക്ക് ഒപ്പം പോകുമോ, ജയറാമിന് ഒപ്പം പോകുമോ എന്ന വല്ലാത്ത ആശയക്കുഴപ്പത്തിലായിരുന്നു ജനങ്ങള്‍. സത്യത്തില്‍ ജയറാമേട്ടന്റെ മനസ്സില്‍ എന്തായിരുന്നു കഥകേട്ടപ്പോള്‍ തോന്നിയത്?
താനും ഭയങ്കര ടെന്‍ഷനിലായിരുന്നു എന്ന് ജയറാം പറയുന്നു. സിനിമ റിലീസ് ചെയ്യുന്ന ദിവസം ഇന്നത്തെ പോലെ അന്ന്, ഉടനെ ഒന്നും പ്രതികരണം അറിയാന്‍ കഴിയില്ല. പര്‌സപരം വിളിച്ച് കാര്യങ്ങള്‍ സംസാരിക്കാനും കഴിയില്ല. ഞാന്‍ അന്ന് ടെന്‍ഷനായി പദ്മരാജന്‍ സാറിന്റെ വീട്ടിലേക്ക് പോയി. ടെന്‍ഷനുണ്ടോടാ എന്ന് സര്‍ ചോദിയ്ക്കുന്നുണ്ടായിരുന്നു.
എന്റെ ടെന്‍ഷന്‍ കണ്ട് സാര്‍ പറഞ്ഞു, ‘സുരേഷ് ഗോപിയുടെ ഒപ്പം പോകണം എന്നാണ് തിയേറ്ററിലിരിക്കുന്ന ഭൂരിഭാഗം ആളുകളും ആഗ്രഹിക്കുന്നത് എങ്കില്‍ സിനിമ പരാജയപ്പെടും. മറിച്ച് ഒരു അന്‍പത് ശതമാനം ആളുകളെങ്കിലും നിനക്കൊപ്പം വരണം എന്ന് ആഗ്രഹിച്ചാല്‍ സിനിമ വിജയമാണ്’ എന്ന്. അത് തന്നെ സംഭവിച്ചു. ശോഭന എനിക്കൊപ്പം വന്നു, സിനിമ വിജയിച്ചു.
1990-innale
വല്ലാത്തൊരു സ്‌ക്രിപ്റ്റാണത്. സുരേഷ് ഗോപിയുടെ അഭനയമൊന്നും പറയേണ്ട. ഞങ്ങള്‍ അകത്ത് പോയി തിരിച്ചുവന്നതിന് ശേഷം, എന്റെ മുഖത്തും, ഷര്‍ട്ടിലും അവളുടെ ലിപ്സ്റ്റിക്കും, പൊട്ടും പതിഞ്ഞതാണ് സുരേഷ് ഗോപി ആദ്യം ശ്രദ്ധിക്കുന്നത്. ഞങ്ങള്‍ തമ്മിലൊരു ഫിസിക്കല്‍ ടച്ച് നടന്നു എന്ന് മനസ്സിലാക്കി, അപ്പോള്‍ സുരേഷ് ഗോപി അത് ശ്രദ്ധിക്കുന്നതും, എഴുന്നേറ്റുപോകുന്നതുമൊക്കെ ഗംഭീരമായിരുന്നു- ജയറാം ഓര്‍ത്ത് പറയുന്നു.
@All rights reserved Typical Malayali.
Leave a Comment