ഉപ്പയുടെ മക്കള്‍ തന്നെ..! കോടീശ്വരനായിട്ടും യൂസഫലിയുടെ പെണ്‍മക്കളുടെ ജീവിതംഇങ്ങനെ

കേരളത്തിന്റെ അഭിമാനം ആണ് എം എ യൂസഫലി .ലോക കോടീശ്വരന്മാരിൽ തന്നെ ഒരാൾ ആയ ഇദ്ദേഹത്തെ പറ്റി ഒരുപാട് വാർത്തകൾ എത്തിയിട്ടുണ്ട് എങ്കിലും അദ്ധേഹത്തിന്റെ കുടുംബത്തെ കുറിച്ച് അധികം ആർക്കും അറിയില്ല.ഇപ്പോൾ അദ്ദേഹത്തിന്റെ ഇളയ മകൾ ഷിഫ തങ്ങളുടെ കുടുംബ വിശേഷം തുറന്നു പറഞ്ഞിരിക്കുകയാണ്.ഷാബിറായാണ് അദ്ദേഹത്തിന്റെ നല്ല പാതി.മൂന്നു പെണ്മക്കൾ ആണ് ഇവർക്ക് ഉള്ളത്.ഡോക്റ്റർ ആയ ഷബീനയാണ് മൂത്ത മകൾ.ആരോഗ്യ മേഖലയിൽ പ്രമുഖൻ ആയ ഡോക്റ്റർ ഷംസീർ ആണ് ഭർത്താവ്.നാലു മക്കളാണ് ഇവർക്ക് ഉള്ളത്.ഷഫീനയാണ് രണ്ടാമത്തെ മകൾ.

ബിസിനസ് മേഖലയിലാണ് ഷഫീന തിളങ്ങുന്നത്.ആദി അഹമ്മദ് ആണ് ഭർത്താവ്.ഇവർക്കും നാല് മക്കൾ ആണുള്ളത്.യൂസഫലിയുടെ ചെല്ലക്കുട്ടിയാണ് ഇളയ മകൾ ഷിഫാ.ബിസിനസ് മേഖലയിൽ തന്നെയാണ് ഷിഫായും തിളങ്ങുന്നത്.കുട്ടികളുടെ ഉല്ലാസത്തിന് വേണ്ടി ഉള്ള ഓറഞ്ചു വീൽസ് എന്ന സ്ഥാപനം യാഥാർഥ്യം ആക്കി കൊണ്ട് അതിന്റെ തിരക്കിലാണ് ഷിഫാ.ശെറൂൺ ശംസുദ്ധീൻ എന്ന ഐ റ്റി രംഗത്തെ പ്രമുഖനാണ് ഭർത്താവ്.മൂന്നു പെൺമക്കൾ ആണ് ഇവർക്ക് ഉള്ളത്.യൂസഫലിയെ പപ്പാ എന്നാണ് മക്കൾ വിളിക്കുന്നത്.പപ്പയും ഉമ്മയും ഇത് വരെ അത് ചെയ്യ് ഇത് പറയു എന്നൊന്നും ഉപദേശിച്ചിട്ടില്ല എന്നും നല്ല ഉദാഹരണങ്ങൾ കാണിച്ചു തരിക മാത്രമാണ് ചെയ്തിട്ടുള്ളത് എന്നും ഷിഫാ പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *