എല്ലാ വീട്ടിലും ചെയ്യുന്ന നിസാരകാര്യം..! പക്ഷേ കുഞ്ഞ് മോന് സംഭവിച്ചത് കണ്ടോ? അറിഞ്ഞിരിക്കണം ഈ ആപത്ത്

കൊച്ചു മക്കളെ മേൽ എപ്പോഴും ഒരു കണ്ണ് വേണം എന്ന് പറയാറുണ്ട്.നിസാരം ആണെന്ന് നാം കരുതുന്ന പലതും അവരുടെ ജീവൻ എടുക്കുന്നത് വരെ എത്തിച്ചേക്കാം.ഇപ്പോൾ ഇത കോഴിക്കോട് മുക്കം മണാശേരി യിൽ നിന്നും രണ്ടു വയസുകാരന്റെ വിയോഗ വാർത്ത എത്തുമ്പോൾ അത് ഓരോ മാതാപിതാക്കൾക്കും ഒരു പാഠമാണ്.മുക്കം മണാശേരി സന്ദീപ് ജിൻസി ദമ്പതികളുടെ മകൻ ആയ ജെഫിൻ സന്ദീപാണ് സ്വന്തം വീട്ടിൽ ദാരുണ അന്ത്യം സംഭവിച്ചത്.അമ്മ കുളിക്കാൻ വേണ്ടി പോയ സമയത്തു ആയിരുന്നു എല്ലാ വീട്ടുകാരും ചെയ്യുന്ന നിസാരപ്പെട്ട ഒരു കാര്യം ജെഫിന്റെ ജീവൻ എടുത്തത്.ഇന്നലെ വൈകീട്ട് ഏഴു മണിക്കാണ് അപകടം നടന്നത്.

കുട്ടിയെ കട്ടിലിൽ ഉറക്കി കിടത്തി കൊണ്ട് ‘അമ്മ കുളിക്കാൻ വേണ്ടി പോയത് ആയിരുന്നു.എന്നാൽ തിരിച്ചു വന്നപ്പോൾ കണ്ടത് ആകട്ടെ പൊന്നുമോൻ ജീവനറ്റു കിടക്കുന്ന കാഴ്ചയും.ചുവരിൽ ചാരി വെച്ച ഒരു കിടക്ക കുഞ്ഞിന്റെ തലയിൽ വീണതാണ് ജെഫിന്റെ ജീവനെടുത്തത്.’അമ്മ തിരിച്ചു എത്തിയപ്പോൾ മേത്തക്ക് അടിയിൽ കിടക്കുന്ന കുഞ്ഞിനെയാണ് കണ്ടത്.കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ പരിശോധനക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *