2ാം വയസില്‍ തനിച്ചായി ഈ കുഞ്ഞുമക്കള്‍ അപ്പയ്ക്ക് അന്ത്യചുംബനം നല്കി യാത്രയാക്കുന്നു കണ്ണീര്‍കാഴ്ച
സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസ്സം ഏറെ വൈറൽ ആയിരുന്നു ജോബി ടീന ദമ്പതികളുടെ ജീവിതം ഇരട്ട പെൺകുഞ്ഞുങ്ങളെ തനിച്ചാക്കി കഴിഞ്ഞ ദിവസം ജോബിയും അകാലത്തിൽ വേര്‍പിരിഞ്ഞതോടെ ആണ് ഇവരുടെ സങ്കട ജീവിത കഥ സുഹ്യത്തുക്കൾ വേദനയോടെ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചത് ഇവരുടെ ജീവിത കഥ വൈറൽ ആയതോടെ ഇവരുടെ മക്കളെ കുറിച്ചു ആയിരുന്നു സങ്കടം പറഞ്ഞത് കുഞ്ഞുങ്ങളെ ദത്തു നൽകുമോ എന്ന് പോലും പലരും ഞങ്ങൾ പങ്കു വെച്ച വാർത്തക്ക് കമന്റ് ചോദിച്ചിരുന്നു ഇപ്പോൾ ഇതാ മക്കളുടെ അവസ്ഥയും മറ്റുമാണ് പുറത്തു വരുന്നത് പ്രണയിച്ചു വിവാഹം ചെയ്തവരാണ് ജോബിയും ടീനയും.12 വർഷ കാത്തിരിപ്പിന് ഒടുവിൽ ആയിരുന്നു ടീന ഐവി എഫ് വഴി ഇരട്ട കുട്ടികളെ ഗർഭം ധരിച്ചത് എന്നാൽ ഗർഭ അവസ്ഥയിൽ ടീനക്ക് സ്തന അർബുദം സ്ഥിരീകരിച്ചു തുടർന്ന് ഡൽഹിയിൽ കഴിഞ്ഞിരുന്ന ഇവർ നാട്ടിലേക്കു താമസം മാറ്റി ഏഴാം മാസം ഓപ്പറേഷൻ വഴി കുട്ടികളെ പുറത്തെടുത്തു ഹെർലിൻ എന്നും ഹെലേന എന്നും പേരിട്ടു മക്കൾക്ക് പാൽ നൽകാൻ ടീനക്കു കഴിഞ്ഞില്ല എങ്കിലും ഒരു വര്‍ഷം നീണ്ട ചികിത്സക്ക് ഒടുവിൽ ടീന ആരോഗ്യം വീണ്ടെടുത്ത് എന്നാൽ അധികം വൈകാതെ ടീന അകാലത്തിൽ വേർപിരിഞ്ഞു മക്കൾക്ക് ഒന്നര വയസ്സ് ഉള്ളപ്പോഴാണ് അമ്മ എന്ന തണൽ മാഞ്ഞത് തുടർന്ന് ജോബിയും മക്കളും സഹോദരി ജിന്‍സിയുടെ വീട്ടിലേക്ക് താമസം മാറി.
ടീനെക്ക് രോഗം വന്നത് മുതൽ മക്കളെ നെഞ്ചോടു ചേർത്താണ് അച്ഛൻ ആയ ജോബി വളർത്തിയത് കൊടുമണ്ണിൽ കച്ചവട സ്ഥാപനം ആരംഭിച്ചു ജീവിതത്തിലേക്ക് പതിയെ ചുവടുറപ്പിച്ചു വരുമ്പോഴാണ് കുഴഞ്ഞു വീണു ജോബിയും വേർപിരിഞ്ഞത് .പിരിയാൻ വയ്യാത്തത് കൊണ്ട് ടീന ചേച്ചി ജോബി ചേട്ടനെ കൊണ്ട് പോയി എന്നാണ് പറയുന്നത് ഒരു വർഷത്തിന് ഇപ്പുറം എല്ലാം ആയിരുന്ന അച്ഛനും അമ്മയും യാത്ര ആകുബോൾ വെറും രണ്ടു വയസ്സാണ് കുട്ടികൾക്ക് ഉള്ളത് പക്ഷെ തനിചായ കുട്ടികളെ ചേർത്ത് പിടിക്കുകയാണ് ഇരു വീട്ടുകാരും ജോബിയുടെ അനുജത്തി ജിന്‍സിയുടെ പരിചരണത്തിലാണ് ഇപ്പോൾ കുട്ടികൾ ഉള്ളത്.
@All rights reserved Typical Malayali.
Leave a Comment