നടി ജോളി ചിറയത്ത് വിവാഹമോചിതയായി..കവിളിലൊരു ഉമ്മ വേണമെന്ന് പറഞ്ഞു .. കണ്ണീരോടെ വേര്‍പിരിയല്‍

ശക്തമായ കഥാപാത്രങ്ങളിലൂടേയും തന്റെ നിലപാടുകളിലൂടേയും ശ്രദ്ധ നേടിയ നടിയാണ് ജോളി ചിറയത്ത്. ഈയ്യടുത്തിറങ്ങിയ വിചിത്രമടക്കമുള്ള സിനിമകളിലൂടെ കയ്യടി നേടിയിരുന്നു ജോളി. ഇപ്പോഴിതാ തന്റെ ജീവിതം പറയുന്ന പുസത്കവുമായി എത്തിയിരിക്കുകയാണ് ജോളി. ഇതിനിടെ തന്റെ ദാമ്പത്യ ജീവിതത്തില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചുള്ള ജോളിയുടെ വാക്കുകള്‍ ശ്രദ്ധ നേടിയിരുന്നു.

അടുത്തിടയായിരുന്നു ജോളിയുടെ ആത്മകഥ പുറത്തിറങ്ങിയത്. നിന്ന് കത്തുന്ന കടലുകള്‍ എന്നാണ് പുസ്തകത്തിന്റെ പേര്. ഇപ്പോഴിതാ തന്റെ മുന്‍ ഭര്‍ത്താവിനെ അവസാനമായി കെട്ടിപ്പിടിച്ചതിനെക്കുറിച്ചുള്ള ജോളിയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്

തിരിച്ചുവരാന്‍ നേരം എന്നെ എവിടെ ഇറക്കണം എന്നതല്‍ ബാലുവിന് കണ്‍ഫ്യൂഷനുണ്ടായിരുന്നു. വീട്ടില്‍ വരാന്‍ അസൗക്യരം പോലെ. സാരമില്ല. എന്നെ കലൂര്‍ ജംഗ്ഷനില്‍ വിട്ടാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ എനിക്ക് തോന്നി, ഇനി ബാലുവിനെ ഒരിക്കലും ഇത്ര അടുത്ത് കാണാന്‍ സാധിക്കില്ല എന്ന്. എനിക്കൊരു ഉറപ്പുമില്ല അതിന്. കാര്‍ ഒന്ന് സൈഡ് ഒതുക്കാന്‍ പറഞ്ഞു. ബാലുവിനോട് ചേട്ടായി ഒന്നിറങ്ങൂവെന്ന് പറഞ്ഞു. ബാലുവിനെ ഞാന്‍ ചേട്ടായി എന്നായിരുന്നു വിളിച്ചിരുന്നത്. ഇപ്പോഴും അങ്ങനെയാണ് വിൡക്കുന്നത്. പക്ഷെ ബാലു എന്നെ ഇപ്പോള്‍ ജോളി എന്നാണ് വിളിക്കുന്നത്. അത് കേള്‍ക്കുമ്പോള്‍ ഭയങ്കര വേദനയാണ് കെട്ടോ” ജോളി പറയുന്നു.

അങ്ങനെ പോയാല്‍ എങ്ങനെയാണ്, എനിക്കൊന്ന് കെട്ടിപ്പിടിക്കണം എന്ന് പറഞ്ഞ് ഞാന്‍ കെട്ടിപ്പിടിച്ചു. ഈ കുട്ടിയുടെ കാര്യം എന്ന് പറഞ്ഞ് ബാലുവും കെട്ടപ്പിടിച്ചു. ഇതു പോരാ, എന്റെ കവിളത്തൊരു ഉമ്മ കൂടി തരണമെന്ന് ഞാന്‍ പറഞ്ഞു. ഈ കൂട്ടിയെ കൊണ്ട് തോറ്റു എന്ന് പറഞ്ഞ് കവിളത്തൊരു ഉമ്മ പറഞ്ഞു. ആ എന്നെക്കൊണ്ട് തോറ്റതു കൊണ്ടാണല്ലോ ചേട്ടായി ഇട്ട് പോയത് എന്ന് ഞാന്‍ പറഞ്ഞു. പെട്ടെന്ന് ആള് ഇമോഷണല്‍ ആയിക്കാണണം. മാസ്‌ക് ധരിച്ചിരിക്കുകയാണല്ലോ. ഞാനും ഉമ്മ നല്‍കി. അദ്ദേഹം കയറി പോയെന്നും ജോളി പറയുന്നു. ഞാന്‍ അവിടെ നിന്നു. ആ ഒരു നില്‍പ്പ് വല്ലാത്തൊരു നില്‍പ്പായിരുന്നു. പെരുമഴ പോലത്തൊരു നില്‍പ്പായിരുന്നു. ഞാന്‍ കരയുകയായിരുന്നു. എനിക്ക് റോസ് ക്രോസ് ചെയ്യാന്‍ പോലും സാധിക്കുന്നില്ല. കണ്ണില്‍ നിന്നും കുടുകുടാന്ന് വരികയാണ്. പക്ഷെ എനിക്ക് തോന്നുന്നത് ഈ പ്രോസസിലൂടെ കടന്നു പോകണം ഒന്ന് സെറ്റില്‍ ആകണമെങ്കില്‍ എന്നാണ്. പിന്നെ കാണുന്നത് മകന്റെ കല്യാണ ആലോചനയുമായി ബന്ധപ്പെട്ടാണ്. പക്ഷെ അപ്പോഴേക്കും ഞാന്‍ സെറ്റില്‍ഡായി. ഓക്കെയാണെന്നും ജോളി പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *