ആന്‍ അഗസ്റ്റിന്റെ ആദ്യ ഭര്‍ത്താവ്, ക്യാമറമാന്‍ ജോമോന്‍ ടി ജോണ്‍ വീണ്ടും വിവാഹിതനായി, വധു അൻസു ചില്ലറക്കാരിയല്ല

ജോമോന്റെ വിവാഹം.പ്രശസ്ത ക്യാമറമാനും നടി ആന്‍ അഗസ്റ്റിന്റെ മുന്‍ ഭര്‍ത്താവുമായ ജോമോന്‍ ടി ജോണ്‍ വീണ്ടും വിവാഹിതനായി.വിവാഹ ചിത്രങ്ങള്‍ ജോമോന്‍ തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവച്ചത്.അന്‍സു എൽസ വർഗ്ഗീസ് എന്നാണ് ജോമോന്റെ വധുവിന്റെ പേര്. എൻജിനിയർ ഗവേഷകയും പ്രൊഡ്യൂസറും ഡിസൈനറുമൊക്കെയാണ്.എന്റെ പ്രതീക്ഷയും വീടും എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ജോമോന്‍ പറഞ്ഞത്.സെലിബ്രിറ്റികള്‍ അടക്കം നിരവധി ആളുകളാണ് ആശംസയുമായി എത്തിയത്. നൂറിന്‍ ഷെരീഫ്, അഭയ ഹിരണ്‍മയി, അമൃത സുരേഷ്, ഗൗതമി നായര്‍ എന്നിങ്ങനെ നീളുന്നു ലിസ്റ്റ്.ചാപ്പ കുരിശ് എന്ന ചിത്രത്തിലൂടെയാണ് ജോമോന്‍ കരിയര്‍ ആരംഭിച്ചത്. ബ്യൂട്ടിഫുള്‍, തട്ടത്തിന്‍മറയത്ത്, അയാളും ഞാനും തമ്മില്‍, എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഛായാഗ്രഹകനാണ്നടി ആന്‍ അഗസ്റ്റിനാണ് ജോമോന്റെ ആദ്യ ഭാര്യ. 2014 ല്‍ ആയിരുന്നു ഇവരുടെ പ്രണയവിവാഹം. 2020 ല്‍ വേര്‍പിരിയുകയും ചെയ്തു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *