പ്രാർത്ഥന വിഫലം; പിള്ളച്ചേട്ടൻ ഓർമ്മയായി! കൈലാസ് നാഥിന് വിടചൊല്ലി താരങ്ങൾ

പ്രാർത്ഥന വിഫലം; പിള്ളച്ചേട്ടൻ ഓർമ്മയായി! കൈലാസ് നാഥിന് വിടചൊല്ലി താരങ്ങൾ.സാന്ത്വനത്തിലെ പിള്ളച്ചേട്ടനായി അഭിനയിക്കവേയാണ് രോഗാവസ്ഥ മൂർച്ഛിക്കുന്നത്. പിന്നീട് കരൾ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.വിവിധ പരമ്പരകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകര്‍ക്ക് പരിചിതനായി മാറിയ കൈലാസ് നാഥ് അന്തരിച്ചു. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന സാന്ത്വനത്തില്‍ പിള്ളച്ചേട്ടന്‍ എന്ന കഥാപാത്രത്തെയാണ് ഏറ്റവും ഒടുവിൽ കൈലാസ് അവതരിപ്പിച്ചത്.എല്ലാ കാര്യങ്ങള്‍ക്കും ബാലനും കുടുംബത്തിനുമൊപ്പമുണ്ടാവാറുണ്ട് പിള്ളച്ചേട്ടന്‍. സീരിയല്‍ പ്രേക്ഷകരും താരങ്ങളുമെല്ലാം കൈലാസ് നാഥിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയിരുന്നു. എന്നാൽ ഇപ്പോൾ നടി സീമ ജി നായർ അടക്കമുള്ള താരങ്ങളാണ് താരത്തിന് ആദരാജ്ഞലികൾ നേർന്നുകൊണ്ട് എത്തുന്നത്.

സാന്ത്വനത്തിൽ അഭിനയിച്ചുകൊണ്ടിരിക്കവെയാണ് കൈലാസ് കൂടുതൽ ക്ഷീണിതനാകുന്നത്. ഷുഗറിന്റെ വിഷയം ആണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ അദ്ദേഹം ചെയ്ത ലാസ്റ്റ് ഷെഡ്യൂൾ പാക്ക് ആപ്പ് ആകുന്ന ദിവസമാണ് രോഗാവസ്ഥയുടെ തീവ്രത അദ്ദേഹവും സഹതാരങ്ങളും അറിയുന്നത് തന്നെ. മദ്യപാനമോ ദുശീലങ്ങളോ ഒന്നും ഇല്ലാത്ത ആളായിരുന്നു അദ്ദേഹമെന്നാണ് സഹപ്രവർത്തകർ പറയുന്നത്.ബ്രാഹ്മിൺ സമുദായത്തിൽപെട്ടയാളാണ് അദ്ദേഹം. പുകവലിയോ മദ്യപാനമോ ഒന്നും അദ്ദേഹത്തിനില്ല. ലൊക്കേഷനിൽ സ്ഥിരം തമാശ പറഞ്ഞു സംസാരിക്കുന്ന ആള്, അദ്ദേഹത്തിന്റെ പണ്ടത്തെ മദ്രാസ് ജീവിതത്തെകുറിച്ചും ഒക്കെ സംസാരിക്കുന്ന വ്യക്തി മൊത്തത്തിൽ ഊർജ്ജസ്വലൻ ആയിരുന്നു. പെട്ടെന്നാണ് അദ്ദേഹം ഈ അവസ്ഥയിലേക്ക് എത്തുന്നത്- എന്നൊരിക്കൽ സജിൻ സമയത്തിനോട് പ്രതികരിച്ചിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *