മണി പറഞ്ഞതുകേട്ട് ചങ്ക് തകര്‍ന്നുപോയി! ഞാനില്ലെങ്കിലും അവന്‍ ഈ ട്രിപ്പില്‍ വേണമെന്ന് തീരുമാനിച്ചു! കലാഭവന്‍ മണിയെക്കുറിച്ച് നാദിര്‍ഷ
മലയാളികളെ ഏറെ വേദനിപ്പിച്ച വിയോഗങ്ങളിലൊന്നായിരുന്നു കലാഭവന്‍ മണിയുടേത്. പാട്ടും അഭിനയവുമൊക്കെയായി സജീവമായിരുന്ന അദ്ദേഹത്തിന്റെ വിടവാങ്ങല്‍ തികച്ചും അപ്രതീക്ഷിതമായിരുന്നു. മണിയെക്കുറിച്ച് പറയുമ്പോള്‍ ആരാധകര്‍ ഇന്നും വികാരഭരിതരാവാറുണ്ട്. പറഞ്ഞാലും തീരാത്ത എത്രയോ കഥകളാണ് മണിയുമായി ബന്ധപ്പെട്ട് ഉള്ളതെന്നാണ് അടുപ്പമുള്ളവരും പറയുന്നത്. കലാഭവന്‍ മണിയെ ആദ്യം കണ്ടുമുട്ടിയത് മുതലുള്ള കാര്യങ്ങള്‍ പങ്കിട്ടിരിക്കുകയാണ് നാദിര്‍ഷ. അമൃത ടിവിയിലെ ഓര്‍മ്മയില്‍ എന്നെന്നും പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു നാദിര്‍ഷ കലാഭവന്‍ മണിയെക്കുറിച്ച് വാചാലനായത്.
മണിയും നാദിര്‍ഷയും കൂടി മണിനാദമെന്നൊരു പരിപാടി ചെയ്തിരുന്നു. കേരളത്തിലങ്ങോളമായി ഇരുവരും പരിപാടി അവതരിപ്പിച്ചിരുന്നു. കലാഭവന്‍ മണിയെ ആദ്യം കാണുന്നത് വേദിയിലാണ്. അന്ന് രണ്ടുമൂന്ന് ട്രൂപ്പുകളുണ്ടായിരുന്നു. മത്സരബുദ്ധിയോടെ പരിപാടികള്‍ ചെയ്‌തോണ്ടിരിക്കുന്ന കാലമാണ്. ഒന്നോ രണ്ടോ സ്‌റ്റേജുകളില്‍ മണിയുടെ പരിപാടി കണ്ടിട്ടുണ്ട്. കായികമായ കാര്യങ്ങള്‍ വേദിയില്‍ കാണിക്കുമായിരുന്നു. സാധാരണ ഒരു കലാകാരന്‍ കാണിക്കുന്നതിലുപരി ശരീരം കൊണ്ട് എന്ത് കാണിക്കാന്‍ പറ്റുമെന്ന് ചിന്തിച്ച ആളാണ്. ദൂരെ നിന്നും കണ്ടിട്ടുണ്ട്, ചിരിച്ചിട്ടുണ്ട് അത്രേയുണ്ടായിരുന്നുള്ളൂ ആദ്യം.
മണിയെ ഞാന്‍ ഇന്റര്‍വ്യൂ ചെയ്തിരുന്നു. ഒരു ഗള്‍ഫ് ഷോയ്ക്ക് വേണ്ടിയായിരുന്നു അത്. രണ്ടുപേര്‍ വരുമെന്ന് പറഞ്ഞിരുന്നു. അതിലൊന്ന് ടിനി ടോമായിരുന്നു. രണ്ടാമത്തെയാള്‍ മണിയായിരുന്നു. പറ്റുമെന്ന് തോന്നിയാല്‍ രണ്ടുപേരെയും എടുക്കാമായിരുന്നു. എന്നാല്‍ ദിലീപ് ഈ ഷോയില്‍ വരാന്‍ വേണ്ടി തയ്യാറെടുത്ത് നില്‍പ്പുണ്ട്. ടിനി ടോം എന്തായാലും വരുന്നതാണ്. മണിയെ എങ്ങനെ മാറ്റാമെന്നായിരുന്നു ഞാന്‍ ആലോചിച്ചിരുന്നത്.എന്നാല്‍ അദ്ദേഹത്തിന്റെ ഒരു ഡയലോഗില്‍ ഞാന്‍ വീണുപോയി. ഇതേക്കുറിച്ച് പല വേദികളിലും പറഞ്ഞിട്ടുള്ളതാണ്. സിദ്ദിഖ് നയിച്ച ഷോയായിരുന്നു അത്. ഒരുമാസത്തോളം ഞങ്ങള്‍ ഒന്നിച്ചായിരുന്നു.
മണി എല്ലാ അഭ്യാസവും കാണിക്കുന്നുണ്ടായിരുന്നു. ദിലീപിനെ കൊണ്ടുപോവാനായി ശ്രമിക്കുകയാണ് ഞങ്ങള്‍, മണിയെ കളഞ്ഞാലേ ഞങ്ങള്‍ക്ക് ദിലീപിനെ എടുക്കാനാവൂ. ആന നടക്കുന്നത് കാണിക്കാമെന്ന് പറഞ്ഞിരുന്നു. അതിന് ബ്ലാക്ക് പാന്റ് വേണമെന്നായിരുന്നു പറഞ്ഞത്. എന്നാലേ കറക്റ്റ് ഐറ്റം കിട്ടുകയുള്ളൂ. എന്നാല്‍ കറുത്ത പാന്റിട്ട് വരണ്ടേയെന്നായിരുന്നു ഞാന്‍ ചോദിച്ചത്. ഒരു പാന്റേയുള്ളൂ, അത് കഴുകിയിട്ടിരിക്കുകയാണ്, നാളെ പ്രോഗ്രാമിന് പോവുമ്പോള്‍ ഇടാനുള്ളതാണ് എന്ന് പറഞ്ഞു. ചങ്ക് തകര്‍ന്ന് പോവുക എന്ന് പറയല്ലേ അങ്ങനെയൊരു അനുഭവമായിരുന്നു. മണിയുടെ ആദ്യ വിദേശ യാത്രയായിരുന്നു അത്.
@All rights reserved Typical Malayali.
Leave a Comment