നടി കല്‍പ്പനയുടെ മകള്‍ ഇപ്പോള്‍ എവിടെയെന്ന് അറിയാമോ സ്വപ്‌നങ്ങൾ പൂവണിയാതെ കണ്ണീരിലാഴ്ന്ന് ശ്രീമയിയുടെ ജീവിതം

ആ കാര്യമെല്ലാം പറയാൻ അവൾ മടിച്ചു വിവാഹമോചനം സംഭവിച്ചാൽ കുടുംബത്തിനതു നാണക്കേടാകുമോ എന്നൊരു പേടിയുണ്ടായിരുന്നു അവൾക്ക്. അവൾ ഒരുപാടൊരുപാട് അഡ്ജസ്റ്റ് ചെയ്തു കല്പ്പനയുടെ അമ്മയും ശ്രീമയിയും.മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്ന നടി കൽപന വിടവാങ്ങിയിട്ട് ആറു വര്ഷത്തോളമാകുന്നു. 2016 ജനുവരി 25ന് പുലര്‍ച്ചെയാണ് സിനിമാലോകത്തെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് നടി കൽപനയുടെ മരണവാര്‍ത്ത പാഞ്ഞെത്തിയത്. ഷൂട്ടിങുമായി ബന്ധപ്പെട്ട് ഹൈദരബാദില്‍ അവര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ രാവിലെ ബോധരഹിതയായി കണ്ടെത്തുകയായിരുന്നു. പൊടുന്നനെയുണ്ടായ ഹൃദയാഘാതമാണ് പ്രേക്ഷകരുടെ പ്രിയനടിയെ അവരിൽ നിന്നും ഞൊടിയിടയിൽ കവര്‍ന്നെടുത്തത്. ഇപ്പോഴിതാ മകളുടെ ഓർമയിൽ കല്പ്പനയുടെ അമ്മ വിജയലക്ഷ്മിയും, കല്പ്പനയുടെ മകൾ ശ്രീമയിയും മുൻപ് നൽകിയ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഹാസ്യരസപ്രധാനമായ നിരവധി കഥാപാത്രങ്ങളെ കൽപന എന്ന പ്രതിഭ അവിസ്മരണീയമാക്കി. 1965 ഒക്ടോബര്‍ അഞ്ചിന് ജനിച്ച കല്‍പ്പന ബാലതാരമായാണ് സിനിമയിൽ അരങ്ങേറിയത്.ഭാഗ്യരാജിനൊപ്പം.ഭാഗ്യരാജിനൊപ്പം ‘ചിന്നവീട്’ എന്ന ചിത്രത്തിലൂടെ തമിഴകത്തും സാന്നിധ്യമറിയിച്ചതോടെ ചുരിങ്ങിയ കാലം കൊണ്ട് അവര്‍ തെന്നിന്ത്യൻ സിനിമാലോകത്ത് കൽപന തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ഹാസ്യം കൈകാര്യം ചെയ്യാൻ മാത്രമല്ല മികച്ച രീതിയിൽ സ്വഭാവ നടിയായും അവര്‍ വെള്ളിത്തിരയിൽ മിന്നിമറഞ്ഞു. അവസാന കാലഘട്ടങ്ങളിൽ ഇവര്‍ ചെയ്ത കഥാപാത്രങ്ങളെല്ലാം തന്നെ തന്മയത്വമുള്ള ശക്തമായ വേഷങ്ങളായിരുന്നു. മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കിയ ‘ചാര്‍ലി’യാണ് കൽപന അഭിനയിച്ച അവസാന ചിത്രം.​മരണത്തിനു ശേഷം മകൾ.കല്പ്പനയുടെ മരണത്തിനു ശേഷം മകൾ ശ്രീമയിയും ‘അമ്മ വിജയലക്ഷ്മിയും വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇരുവരും മനസ്സ് തുറന്നത്. ഒരു കൂട്ടുകാരി ആയിരുന്നു തനിക്ക് തന്റെ അമ്മയെന്ന് ശ്രീമയി പറയുന്നു. ‘ഞാനൊരിക്കലും അമ്മ എന്നു വിളിച്ചിട്ടില്ല. മിനു എന്നായിരുന്നു അവസാനം വരെ വിളിച്ചിരുന്നത്. ഒരു കൂട്ടുകാരിയെ പോലെ’, ശ്രീമയി പറയുന്നു.

​മിനു ചേച്ചിയാണ് എന്ന് വിചാരിച്ച ശ്രീമയി.മിനു തന്റെ ചേച്ചിയാണെന്നായിരുന്നു താൻ കരുതിയതെന്നും ശ്രീമയി പറയുന്നു. മൂന്ന് ചേച്ചിമാരാണ് ഞങ്ങളുടെ കുടുംബത്തിലെന്നായിരുന്നു തന്റെ വിചാരമെന്നും ശ്രീമയി. മിനു വീട്ടിൽ ഉള്ളപ്പോൾ വളരെ തമാശ നിറഞ്ഞ ദിവസങ്ങൾ ആയിരുന്നു. മിക്ക കോമഡി അഭിനേതാക്കളും വീട്ടിൽ സീരിയസായിരിക്കുമെന്നാണ് പൊതുവേ പറയാറ്. പക്ഷേ, മിനുവിന്റെ കാര്യം നേരേ മറിച്ചായിരുന്നുവെന്നും മകൾ ഓർത്തെടുത്തു.​അമ്മേ എന്ന വിളി.ഒരു ജന്മം മുഴുവൻ അമ്മെ അമ്മെ എന്ന് വിളിക്കേണ്ട വിളി അവൾ കുറച്ച് വർഷങ്ങൾ കൊണ്ട് വിളിച്ച് തീർത്തിട്ടാണ് പോയതെന്നാണ് മകളെ കുറിച്ച് വിജയലക്ഷ്മി പറയുന്നത്. എല്ലാം തന്നോട് പറയുന്ന മകൾ വിവാഹജീവിതത്തിൽ അവൾ അനുഭവിച്ച വിഷമങ്ങൾ മാത്രമാണ് മറച്ചു വെച്ചത് എന്നും വ്യക്തമാക്കി. അത് താൻ വിഷമിച്ചാലോ എന്നോർത്തിട്ടാകാം എന്നും അമ്മ പറയുന്നു.​ആയുസിങ്ങിന്റെ പകുതി തരട്ടെ.മരണത്തിന് കുറച്ചുനാൾ മുൻപൊക്കെ അമ്മാ, ആയുസ്സിന്റെ പകുതി കൂടി അമ്മയ്ക്കു തരട്ടെ?’ എന്ന് ചോദിക്കുമായിരുന്നുവെന്നും കല്പ്പനയുടെ അമ്മ പറയുന്നു. ‘എനിക്കെന്തിനാ ആയുസ്സ്. എന്ന് ചോദിക്കുമ്പോൾ അമ്മയ്ക്കിരിക്കട്ടെ എന്നാകും മറുപടി. ആയിടയ്ക്ക് തനിക്കായി പല ക്ഷേത്രങ്ങളിലും മൃത്യുഞ്ജയ ഹോമം നടത്തിച്ചുവെന്നും ‘അമ്മ വ്യക്തമാക്കി.​അതൊക്കെ ഇപ്പോൾ ആലോചിക്കുമ്പോൾ അവൾ നേരത്തേ പോകുമെന്ന കാര്യം മുൻകൂട്ടി അറിഞ്ഞിരുന്നോ എന്ന് തോന്നി പോകും. അപ്പോൾ മോളെ നോക്കാൻ ഞാനേ ഉള്ളൂവെന്ന് വിചാരിച്ചാണോ അവൾ തന്റെ പേരിൽ പൂജകൾ നടത്തിയത് എന്നും വിജയലക്ഷ്മി പറയുന്നു. ‘ജീവിതം കൈവിട്ടു പോയെന്ന് തോന്നിയപ്പോൾ അവൾ വിചാരിച്ചു കാണും, ഇനി ജീവിതത്തിലെ ഏക പ്രതീക്ഷ അമ്മയാണെന്ന്’ വിജയലക്ഷ്മി പറയുന്നു.​തന്റെ ജീവിതത്തിൽ വിവാഹമോചനം സംഭവിച്ചാൽ കുടുംബത്തിനതു നാണക്കേടാകുമോ എന്നൊരു പേടിയുണ്ടായിരുന്നു അവൾക്ക്. എനിക്കതു വലിയ വേദനയാകുമെന്നു ഭയന്നു അവൾ. എല്ലാവർക്കും പ്രശ്നങ്ങളുണ്ട് മക്കളെ ആ ഘട്ടങ്ങളിൽ നീ അഡ്ജസ്റ്റ് ചെയ്യണം എന്നാണ് ഞാനവളോട് പറഞ്ഞത്. അവൾ ഒരുപാടൊരുപാട് അഡ്ജസ്റ്റ് ചെയ്തു. അത്രയും വേണ്ടായിരുന്നുവെന്ന് പിന്നീടെനിക്കു തോന്നിയിട്ടുണ്ട് എന്നും അമ്മ അഭിമുഖത്തിലൂടെ പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *