കണ്ണുനിറഞ്ഞ് കേരളക്കര; കാറില്‍ ചാരിയതിനുതൊഴിയേറ്റ കുഞ്ഞിന് അച്ചായന്‍സ് ഗോള്‍ഡ് നല്‍കിയ സമ്മാനംകണ്ടോ?
കണ്ണൂരിൽ കാറിൽ ചാരിനിന്നെന്ന കുറ്റത്തിന് ആറുവയസ്സുകാരനായ രാജസ്ഥാനി ബാലനെ, കാറുടമ ചവിട്ടിയതും തുടർന്നുണ്ടായ സംഭവങ്ങളും കേരളത്തെ ഏറെ നൊമ്പരപ്പെടുത്തിയതാണ്. ജോലി തേടി കേരളത്തിലെത്തിയ രാജസ്ഥാനി കുടുംബത്തിലേതായിരുന്നു ഗണേശ് എന്ന കുരുന്ന്. കാറിൻ്റെ ലൈറ്റ് കണ്ട് അടുത്തേക്കെത്തി ചാരി നിന്നതായിരുന്നു ആറു വയസ്സ് മാത്രമുള്ള അവൻ ചെയ്ത കുറ്റം. സംഭവത്തിൽ ബാലനെ ചവിട്ടിയ കാർ ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. അപ്രതീക്ഷിതമായി കിട്ടിയ തൊഴിയിൽ നട്ടെല്ലിന് പരിക്കേറ്റ് കുട്ടി ഇപ്പോൾ ചികിത്സയിലാണ്. പരിക്കേറ്റ കുട്ടിയെ കാണാൻ നിരവധി സുമനസ്സുകൾ ആശുപത്രിയിലെത്തിയിരുന്നു.ഇപ്പോഴിതാ ചികിത്സയിൽ കഴിയുന്ന ഗണേശനെ കാണാനെത്തിയ കോട്ടയത്തെ അച്ചായൻസ് ഗോൾഡ് എം ടി ടോണി വർക്കിച്ചൻ്റെ സമ്മാനം ആണ് സോഷ്യൽ മീഡിയയുടെ കയ്യടി നേടുന്നത്. ഗണേശൻ ചികിത്സ കഴിഞ്ഞിറങ്ങുമ്പോൾ അവനെയും കാത്ത് കാർ ഉണ്ടാകുമെന്ന് അച്ചായൻസ് ഗോൾഡിൻ്റെ ഉടമ വെളിപ്പെടുത്തിയിരുന്നു. കണ്ണൂരിലെ കുട്ടിക്ക് നേരെയുണ്ടായ ആക്രമണം വളരെയധികം വേദനയുണ്ടാക്കി എന്നും, തൻ്റെ മകനെ ആണ് ഓർമ്മ വന്നത് എന്നും ടോണി പറഞ്ഞു. എനിക്കും ആറു വയസ്സുള്ള ഒരു കുട്ടി ഉണ്ട്. ആ കുട്ടിയെ കണ്ടപ്പോൾ അവനെ ആണ് ഓർമ്മ വന്നത്. അപ്പോൾ തന്നെ തീരുമാനിച്ചതാണ് കുട്ടിയെ കാണാൻ കണ്ണൂർ പോകണമെന്ന്. മണിക്കൂറുകൾക്കകം അവർ താമസിക്കുന്ന അടുത്തെത്തി.
രാജസ്ഥാനിൽ നിന്നും ഇവിടെ ജോലിക്ക് വന്നവരാണ്. തീർത്തും സാധാരണക്കാർ. ആശുപത്രിയിൽ ചെന്നപ്പോൾ വളരെയധികം വിഷമം തോന്നി. ഒരു കൊച്ചുകുട്ടി. മലയാളം അറിയില്ല. അവന് ആകെ സങ്കടം നിറഞ്ഞ മുഖഭാവം. അവരുടെ കുടുംബത്തിനും അങ്ങനെ തന്നെ. നമ്മുടെ നാട്ടിലെ ആളുകളിൽനിന്ന് ഇങ്ങനെ ഒന്ന് അവർ പ്രതീക്ഷിച്ചുകാണില്ല. കാറിൻ്റെ ലൈറ്റ് ഒന്ന് കാണാനാണ് അവൻ അടുത്ത് പോയത്. അതിനാണ് ഈ അവസ്ഥ ആ കുട്ടിക്ക് ഉണ്ടായത് എന്ന് ഓർക്കുമ്പോൾ ഒരുപാട് വിഷമം തോന്നുന്നു. കുട്ടിയുടെ ആശുപത്രി ചെലവു മുഴുവൻ അച്ചായൻസ് ബോർഡ് വഹിക്കും.
@All rights reserved Typical Malayali.
Leave a Comment