നടി കാര്‍ത്തിക അമ്മൂമ്മയായി നടിയുടെ കുടുംബത്തെ ഇപ്പോള്‍ കണ്ടോ

എന്റെ പ്രിയ നായികമാരിൽ ഒരാൾ കാർത്തിക അമ്മൂമ്മയായതിനു ശേഷം ഞാൻ ആദ്യമായി കാണുകയാണ്; ബാലചന്ദ്ര മേനോൻ.ശിവാലികയുടെ ചോറൂണ് കഴിഞ്ഞുള്ള ആഘോഷമാണ് അവിടെ നടന്നത് എന്ന് പറഞ്ഞാൽ എന്റെ നായിക കാർത്തിക അമ്മൂമ്മയായതിനു ശേഷം ഞാൻ ആദ്യമായി കാണുന്നു- മേനോൻ.സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് ബാലചന്ദ്രമേനോൻ. അദ്ദേഹത്തിന്റെ എഴുത്തുകൾക്ക് ആരാധകർ ഏറെയാണ്. കഴിഞ്ഞദിവസം നടി കാർത്തികയേ കണ്ടുമുട്ടിയ വിശേഷങ്ങൾ പറയുകയാണ് അദ്ദേഹം. മൂന്നു ദിവസത്തേക്ക് തിരുവന്തപുരത്തെത്തിയ മേനോൻ അപ്രതീക്ഷിതമായിട്ടാണ് കാർത്തികയേ കണ്ടുമുട്ടുന്നത്.മൂന്നു ദിവസത്തേക്ക് തിരുവന്തപുരത്തെത്തിയതാണ് ഞാൻ . ഇവിടെ വന്നാൽ രാവിലത്തെ ഒരു മൂന്നു മണിക്കൂർ ഗോൾഫ് ക്ലബ്ബിൽ ഞാൻ ഒറ്റക്കിരിക്കും . ഒറ്റക്കാണ് എന്നു കരുതി ഞാൻ അലസമായി ഇരിക്കുകയല്ല . ഞാൻ എന്നോട് ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കും ഗോൾഫ് റെസ്റ്റാറന്റിലെ കട്ടൻ ചായയിൽ തുടുത്ത നാരങ്ങാ ഇതൾ പിഴിഞ്ഞ് നുണഞ്ഞു കൊണ്ടു പഴയ കാര്യങ്ങൾ ഓർത്തിരിക്കാൻ ഒരു പ്രത്യേക സുഖം തന്നെയാണ്, അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.പരിചിതമായ ഒരു മുഖം.പരിചിതമായ ഒരു മുഖം.സാധാരണ ആ സമയത്തു ഞാൻ മാത്രമേ റെസ്റ്റാറന്റിൽ കാണൂ. എന്നാൽ ഇന്നു ഞാൻ ചെന്നപ്പോൾ അവിടെ പതിവില്ലാത്ത ഒരു കൂട്ടം . ആരോ പറഞ്ഞു അതിനുള്ളിൽ ഒരു കുടുംബ സംഗമം നടക്കുകയാണെന്ന് . ആരെടാ എന്റെ ഈ സ്വകര്യതയെ ഹനിക്കാൻ വന്നത് എന്നൊരു ഈർഷ്യ എനിക്ക് തോന്നാതിരുന്നില്ല . ഗോൾഫിലെ പച്ചപ്പരപ്പിലുള്ള ബെഞ്ചുകളിൽ ഒന്നിൽ ഞാൻ ഒതുങ്ങി കൂടി .അങ്ങിനെയിരിക്കെ എനിക്ക് മൂത്ര ശങ്ക അനുഭവപ്പെട്ടു . റെസ്റ്റാറന്റിൽ വാഷ് റൂം ഉണ്ട് . എന്നാൽ അപരിചിതരായ ആൾക്കാർക്കിടയിലൂടെ പോകാൻ ഒരു ജാള്യത . പോരെങ്കിൽ ‘സെൽഫിക്ലിക്കുകളും’ ഓർമ്മ വന്നു . അപ്പോഴാണ് ഓഫീസിനുള്ളിൽ ഉള്ള വാഷ്റൂം ഓർമ്മ വന്നത്. അവിടെ എത്തിയപ്പോൾ നന്നെ എന്റെ പ്രിയപ്പെട്ട നായികമാരിൽ ഒരാളായ കാർത്തിക എന്ന സുനന്ദയുടെ ഭർത്താവ് ഡോ.സുനിൽ അപ്പോഴാണ് റെസ്റ്റാറന്റിലെ ആൾക്കൂട്ടത്തിന്റെ ഉത്തരവാദി അദ്ദേഹമാണെന്നറിഞ്ഞത് .

അതാകട്ടെ ഏറെ സന്തോഷകരമായ ഒരു വർത്തമാനവും . കാർത്തികയുടെ മകൻ ഡോ. വിഷ്ണുവിന്റെയും പൂജയുടേയും മകൾ ശിവാലികയുടെ ചോറൂണ് കഴിഞ്ഞുള്ള ആഘോഷമാണ് അവിടെ നടന്നത് എന്ന് പറഞ്ഞാൽ എന്റെ നായിക കാർത്തിക അമ്മൂമ്മയായതിനു ശേഷം ഞാൻ ആദ്യമായി കാണുകയാണ്. എല്ലാവർക്കും സന്തോഷമായി .അത് ഈ ഗ്രൂപ് ഫോട്ടോയിൽ പരിണമിച്ചു .കാർത്തികയെ പറ്റി എനിക്കേറെ പറയാനുണ്ട് . അത് ഞാൻ പിന്നീട് പറയും .പക്ഷെ ഒന്ന് ഞാൻ ഇപ്പോൾ പറയാം . എന്റെ നായികമാരിൽ ഇന്നും ഞാനുമായിട്ടു എങ്കിലും വല്ലപ്പോഴും ബന്ധം സൂക്ഷിക്കുന്നത് കാർത്തികയാണ് . എന്റെ സിനിമാ ആസ്വാദകർ എന്നെ കാണുമ്പോഴൊക്കെ കാർത്തികയെ കുറിച്ച് കൗതുകപൂർവ്വം അന്വേഷിക്കാറുമുണ്ട് . സിനിമാ അഭിനയം നിർത്താനായി തീരുമാനിച്ചപ്പോൾ കാർത്തിക എന്നോട് പറഞ്ഞു. ഞാൻ സാറിൽ തുടങ്ങി ..സാറിന്റെ ഒരു ചിത്രത്തിൽ അഭിനയിച്ചു വേണം എനിക്ക് അവസാനിപ്പിക്കാനും .ഞാൻ ആ വാക്കു പാലിച്ചു . ഞാൻ നിർമ്മിച്ച്, വിജി തമ്പി ആദ്യമായി സംവിധായകനായ.സാറും അപ്പൂപ്പനായല്ലോ എന്നു കാർത്തികയുടെ ചോദ്യം .ഒരിക്കലുമില്ല . എന്ന് ഞാൻ.”എനിക്കറിയാമല്ലോ . മകൻ വിനുവിനും മകൾ ഭാവനയ്ക്കും ഏഴു വയസ്സുള്ള പെൺകുട്ടികൾ ഉണ്ടെന്നു ശരിയാ അപ്പോൾ സാറ് അപ്പൂപ്പനായല്ലോ “അപ്പൂപ്പാ ” എന്ന് വിളിച്ചു എന്നെ വയസ്സനാക്കണ്ടാ എന്ന് കരുതി ആ പ്രയോഗം എന്റെ കുടുംബത്തിൽ ഞാൻ നേരത്തെ വിലക്കി .പകരം ഞാൻ അവർക്കു ” ഗാപ്പ ” യാണ് .വിളിക്കാനും സുഖം കേൾക്കാനും ഇമ്പം ഒരു പൊട്ടിച്ചിരിയിൽ ഞങ്ങൾ ആശംസകൾ അർപ്പിച്ചു പിരിഞ്ഞു .അല്ലാ , ഞാൻ ആലോചിക്കുകയായിരുന്നു . ‘ഉണ്ടു കഴിഞ്ഞ നായർക്ക് ഒരു വിളി തോന്നി എന്നൊരു പ്രയോഗം കേട്ടിട്ടുണ്ട് .എന്ന് പറഞ്ഞതു പോലെ ഇടക്കൊക്കെ ഒരു മൂത്ര ശങ്ക ഉണ്ടാകുന്നത് നല്ലതാണെന്നു തോന്നുന്നു . അങ്ങിനെ എനിക്ക് തോന്നിയില്ലായിരുന്നുവെങ്കിൽ ഗോൾഫിൽ ഒരു മൂലയിൽ കാർത്തികയും മറു മൂലയിൽ ഞാനും ഇരുന്ന് പരസ്പരം കാണാതെ അറിയാതെ പിരിഞ്ഞേനെ- എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *