നടി രാധയുടെ മകള്‍ കാര്‍ത്തികയ്ക്ക് വിവാഹം..!! മരുമകനാകുന്ന മലയാളി പയ്യനെ കണ്ടോ..!! കൊച്ചിയില്‍ അത്യാഢംബര നിശ്ചയ ചടങ്ങ്..!!

കാര്‍ത്തിക നായരുടെ വിവാഹ നിശ്ചയം കഴിഞ്ഞു, വികാരഭരിതായായി അമ്മ രാധ നായര്‍ പങ്കുവച്ച പോസ്റ്റ്; വരന്റെ മുഖം മറച്ചുവച്ചത് എന്തിനാണ്.കമ്മത്ത് ആന്റ് കമ്മത്ത്, മകരമഞ്ഞ് തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയായ നടി കാര്‍ത്തിക നായരുടെ വിവാഹ നിശ്ചയം കഴിഞ്ഞു. മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ സന്തോഷത്തില്‍ ആദ്യകാലനടി രാധ നായര്‍ പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റാണ് ഇപ്പോള്‍ വൈലാവുന്നത്.കാര്‍ത്തിക നായരുടെ വിവാഹ നിശ്ചയം കഴിഞ്ഞു, വികാരഭരിതായായി അമ്മ രാധ നായര്‍ പങ്കുവച്ച പോസ്റ്റ്; വരന്റെ മുഖം മറച്ചുവച്ചത് എന്തിനാണ്?.ആദ്യകാല നടി രാധ നായരുടെ മകളും നടിയുമായ കാര്‍ത്തിക നായരുടെ വിവാഹ നിശ്ചയം കഴിഞ്ഞു. മോതിര മാറ്റം കഴിഞ്ഞു എന്ന സൂചന നല്‍കിയ കഴിഞ്ഞ ദിവസം കാര്‍ത്തിക തന്റെ സോഷ്യല്‍ മീഡിയയില്‍ ഒരു ഫോട്ടോ പങ്കുവച്ചിരുന്നു. എന്നാല്‍ ആ ഫോട്ടോയ്‌ക്കൊപ്പം പ്രത്യേകിച്ച് ഒരു അടിക്കുറിപ്പും ഉണ്ടായിരുന്നില്ല. വരന്റെ മുഖം പോലും വ്യക്തമായി കാണാന്‍ സാധിക്കുന്ന തരത്തിലായിരുന്നില്ല ഫോട്ടോ. എന്നിരുന്നാലും നടിയെ ആശംസിച്ച് ഒരുപാട് കമന്റുകള്‍ വന്നിരുന്നു.ഇപ്പോഴിതാ മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞ സന്തോഷത്തില്‍ കൂടുതല്‍ ഫോട്ടോയും, ഒപ്പം വികാരഭരിതമായ ഒരു കുറിപ്പുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിരിയ്ക്കുകയാണ് നടി രാധ നായര്‍. ഒരു അമ്മ എന്ന നിലയിലുള്ള എല്ലാ വികാരങ്ങളും അടക്കിപ്പിടിച്ചുകൊണ്ടുള്ള രാധയുടെ പോസ്റ്റ് വൈറലാവുകയാണ്.
‘ഞങ്ങളുടെ മകളെ മറ്റൊരു പുതിയ കുടുംബത്തിലേക്ക് ഉടന്‍ നല്‍കുന്നു എന്ന അഭിമാനം എത്രത്തോളമാണെന്ന് എനിക്ക് പറയാന്‍ പറ്റുന്നില്ല. സന്തോഷവും വിജയകരുവമായ ദാമ്പത്യം നല്‍കി ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. നിനക്ക് വേണ്ടി ഈ മനോഹരമായ കുടുംബം തിരഞ്ഞെടുത്തതിന് എന്നെ ഭാഗ്യവതി എന്ന് വിളിക്കാന്‍ പറ്റില്ല, രണ്ട് കുടുംബങ്ങളും ഒന്നിക്കുന്നതാണ് വിവാഹം’

എന്റെ മനസ്സില്‍ ഇപ്പോള്‍ സമ്മിശ്രമായ ഒരുപാട് വികാരങ്ങളാണ്. എന്നാല്‍ അതിലെല്ലാം ഏറ്റവും വലിയ വൈബ്രേഷന്‍ നിങ്ങളുടെ സ്‌നേഹവും സന്തോഷവുമാണ്. ഏതൊരു അമ്മയ്ക്കും ആഗ്രഹിക്കാന്‍ കഴിയുന്ന ഏറ്റവും നല്ല മകളാണ് കാര്‍ത്തൂ, നീ. ഇരുകുടുംബങ്ങള്‍ക്കുമുള്ള ഏറ്റവും നല്ല സമ്മാനം. നീ എനിക്ക് നല്‍കിയ ഈ അത്ഭുമായ അനുഭവങ്ങള്‍ക്ക് നന്ദി’ രാധ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. എന്നാല്‍ കല്യാണം കഴിക്കാന്‍ പോകുന്ന വരനെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. വരന്റെ മുഖം രാധയും മറച്ചുവച്ചു.ജോഷ് എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമയില്‍ അഭിമുഖമായ കാര്‍ത്തികയുടെ കോ എന്ന തമിഴ് ചിത്രത്തിലെ നായികാ വേഷം ഏറെ ശ്രദ്ധേയമായിരുന്നു. മകരമഞ്ഞ്, കമ്മത്ത് ആന്റ് കമ്മത്ത് എന്നീ സിനിമകളിലൂടെയാണ് മലയാളത്തിലെത്തിയത്. വിരലിലെണ്ണാവുന്ന അത്രയും സിനിമകള്‍ മാത്രം ചെയ്ത് 2015 ഓട ഇന്റസ്ട്രിയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു കാര്‍ത്തിക. പുറംമ്പോക്ക് എങ്കിറ പൊതുവുടമൈ എന്ന തമിഴ് സിനിമയിലാണ് ഏറ്റവുമൊടുവില്‍ അഭിനയിച്ചത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *