നടി രാധയുടെ മകൾ കാർത്തികയുടെ ആഡംബര വിവാഹം.. !

മറച്ചുവച്ചിരുന്ന ഭാവി വരനെ പരിചയപ്പെടുത്തി കാര്‍ത്തിക നായര്‍, ആരാണ് രോഹിത് മേനോന്‍?, ഇനി കല്യാണത്തിന് ദിവസമെണ്ണി കാത്തിരിക്കുകയാണ്.അവസാനം വിവാഹം കഴിക്കാന്‍ പോകുന്ന ആളുടെ മുഖം കാണിച്ച് നടി കാര്‍ത്തിക നായര്‍. ഒരു മാസം മുന്‍പാണ് നടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. എന്നാല്‍ വിവാഹം കഴിക്കാന്‍ പോകുന്ന ആളെ സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമായി വച്ചിരിക്കുകയായിരുന്നു
karthika nair introduces the man she is going to marry.മറച്ചുവച്ചിരുന്ന ഭാവി വരനെ പരിചയപ്പെടുത്തി കാര്‍ത്തിക നായര്‍, ആരാണ് രോഹിത് മേനോന്‍?, ഇനി കല്യാണത്തിന് ദിവസമെണ്ണി കാത്തിരിക്കുകയാണ്!
അവസാനം വിവാഹം കഴിക്കാന്‍ പോകുന്ന ആളുടെ മുഖം കാണിച്ച് നടി കാര്‍ത്തിക നായര്‍. ഒരു മാസം മുന്‍പാണ് നടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. എന്നാല്‍ വിവാഹം കഴിക്കാന്‍ പോകുന്ന ആളെ സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമായി വച്ചിരിക്കുകയായിരുന്നു.മകരമഞ്ഞ്, കമ്മത്ത് ആന്റ് കമ്മത്ത്, കോ തുടങ്ങിയ സിനിമകളിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് കാര്‍ത്തിക നായര്‍. എന്നാല്‍ ഇപ്പോള്‍ കുറച്ചുകാലമായി സിനിമകളില്‍ നിന്നും അകന്ന് കഴിയുന്ന നടി തന്റെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. അങ്ങനെയാണ് വിവാഹ നിശ്ചയത്തെ കുറിച്ചും പറഞ്ഞത്.

എന്നാല്‍ വരന്‍ ആരാണ് എന്ന കാര്യം വളരെ സ്വകാര്യമാക്കി വച്ചിരിയ്ക്കുകയായിരുന്നു. അമ്മ രാധ നായര്‍ പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റിലും മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞു എന്നല്ലാതെ, ആരാണ് മരുമകന്‍ ആയി വരുന്ന ആളെന്ന് പറഞ്ഞിരുന്നില്ല. വരന്റെ മുഖവും എല്ലാം ചിത്രങ്ങളില്‍ നിന്നും മറച്ചുവച്ചു.വിവാഹത്തിന് വേണ്ടി കാത്തിരിയ്ക്കുകയാണെന്നുള്ള വിവാഹം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയും കാര്‍ത്തിക നിരന്തരം പങ്കുവയ്ക്കുന്നുണ്ടായിരുന്നു. മുഖം സ്ഥിരമായി മറച്ചുവയ്ക്കാന്‍ തുടങ്ങിയതോടെ ആരാണ് ആ രാജകുമാരന്‍ എന്നറിയാനുള്ള ആകാംക്ഷ ആരാധകര്‍ക്കും കൂടിക്കൂടി വന്നു. അവസാനം ഇതാ ചിത്രം പങ്കുവച്ചിരിയ്ക്കുന്നു.
രോഹിത് മേനോന്‍ എന്ന ആളെയാണ് വിവാഹം ചെയ്യാന്‍ പോകുന്നത് എന്ന വിവരം കാര്‍ത്തിക ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. മുഖം കാണുന്ന ഏതാനും ചിത്രങ്ങളും പങ്കുവച്ചു. എന്നാല്‍ രോഹിത് ആരാണെന്നോ, എന്താണെന്നോ ഉള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. രോഹിത്തിന്റെ ഇന്‍സ്റ്റഗ്രാം പേജ് കാര്‍ത്തിക കൊളാബ് ചെയ്തിട്ടുണ്ടെങ്കിലും ആ അക്കൗണ്ട് പ്രൈവറ്റാണ്.നിന്നെ കണ്ടുമുട്ടുക എന്നത് എന്റെ ജീവിതലക്ഷ്യമായിരുന്നു, നിന്നില്‍ വീഴുക എന്നത് ഒരു മായാജാലമായിരുന്നു. ഇനി നമ്മള്‍ എന്നെന്നും നമ്മള്‍ ഒന്നിച്ചുള്ള ദിവസങ്ങള്‍ക്കു വേണ്ടി നാളെണ്ണി കാത്തിരിക്കാന്‍ തുടങ്ങി’ എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് കാര്‍ത്തിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിയ്ക്കുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *