ഏട്ടന് കൊടുത്ത വാക്കാണത് പാലിക്കുന്നു! മോളേ ഇതിൽ കൂടുതൽ എങ്ങനെ സ്നേഹിക്കാൻ കഴിയും; കാവ്യയോട് സ്നേഹമെന്ന് ഫാൻസ്‌

മലയാള സിനിമയിലെ സംഭവബഹുലമായ വിവാഹം ഏതായിരുന്നു എന്ന് ചോദിച്ചാല്‍ മിക്ക സിനിമാപ്രേമികൾക്കും ആദ്യം ഓര്‍മയില്‍ വരുന്നത് കാവ്യയുടെയും ദിലീപിന്റെയും വിവാഹം തന്നെയാകും.

ഒരുപാട് ഗോസിപ്പുകള്‍ക്കൊടുവിലായിരുന്നു ആ വിവാഹം. പെട്ടന്ന് ഒരു സുപ്രഭാതത്തില്‍ ചാനലുകാരെയെല്ലാം വിളിച്ചുവരുത്തി ലൈവ് ആയി ദിലീപ് കാവ്യയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തുകയായിരുന്നു. ആ വിവാഹം നടന്നിട്ട് വർഷങ്ങൾ പൂർത്തിയായിരിക്കുന്നു. ഇരുവർക്കും ഒരു മകൾ കൂടി ജനിച്ചു. ഏറെ കാലങ്ങൾക്ക് ശേഷം മാധ്യമങ്ങൾക്ക് മുൻപിലേക്ക് ഇരുവരും എത്തുന്നതും ഉണ്ട്. ചെറിയ കുട്ടി ആയിരുന്നു ദിലീപിന്റെ പുനർ വിവാഹം നടക്കുമ്പോൾ മീനാക്ഷി. ഇന്ന് എംബിബിഎസ്‌ പഠനം പൂർത്തിയാക്കിയ നിലയിലേക്കുള്ള മാറ്റങ്ങളും അവിടെ സംഭവിച്ചു കഴിഞ്ഞു. ഇളയകുട്ടി മഹാലക്ഷ്മിയും വലിയ കുട്ടി ആയി. മക്കളുടെ വളർച്ച ഏതാണ്ട് ഒരു ലെവൽ എത്തിയ പാടെ തന്നെ കാവ്യാ മാധവൻ ഇപ്പോൾ പുതിയ കർമ്മ മേഖലയിലേക്കും എത്തി തുടങ്ങി. അന്ന് വിവാഹ ദിവസം ദിലീപ് നടത്തിയ ഒരു തിരുത്തൽ ഉണ്ട്. ആ തിരുത്തൽ വർഷങ്ങൾ കഴിഞ്ഞപ്പോഴും ജീവിതത്തിൽ ഇരുവരും പാലിക്കുന്നുമുണ്ട്. അതാണ് ഇപ്പോൾ പുതിയ ചർച്ചാ വിഷയം.

നിങ്ങളുടെയെല്ലാം പിന്തുണയും പ്രാർത്ഥനയും ആണ് ഞങ്ങൾക്ക് ആവശ്യം. ഞങ്ങൾക്ക് നല്ലൊരു ജീവിതം ഉണ്ടാകാൻ നിങ്ങൾ എല്ലാവരും സ്‌നേഹത്തോടെ ഞങ്ങളെയൊക്കെ പിന്തുണക്കുക. പ്രാർത്ഥിക്കുക. ഞങ്ങളെ വളർത്തുന്ന എല്ലാവരോടും പറയാൻ ഉള്ളത് നെഗറ്റീവ് റിപ്പോർട്ട്സും കാര്യങ്ങളും പറയാതിരിക്കുക എന്നതാണ്. കാരണം എല്ലാ വിഷയങ്ങളും എല്ലാവർക്കും അറിയുന്നതാണ്. ഒന്നുരണ്ടുവര്ഷമായി ഞങ്ങൾ ഇങ്ങനെ ഒരുമിച്ചു പോയ്കൊണ്ടിരിക്കുകയാണ്. ജീവിതത്തിൽ നമുക്ക് ഒരു കൂട്ടുവേണം എന്ന് വേണ്ടി വന്നപ്പോൾ മകളും അമ്മയും സഹോദരങ്ങളും മറ്റുള്ള വീട്ടുകാരും എല്ലാവരും കൂടി ഒരു കല്യാണം എന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.

ഒരു പത്തിരുപത് സിനിമ ഞങ്ങൾ ഒരുമിച്ചഭിനയിച്ചു എന്ന കുറ്റം മാത്രമാണ് ഞങ്ങൾ ചെയ്തത്. ശരിക്കും പറഞ്ഞാൽ എന്റെ കുടുംബജീവിതത്തിൽ ഉണ്ടായ പ്രശ്നങ്ങൾ ഒന്നും ഇതിന്റെ ഭാഗം ആയിരുന്നില്ല. അതുകൊണ്ടുതന്നെയാണ് എന്റെ പേരിൽ ബലിയാടായ ആളെ തന്നെ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നത്. എന്റെ മകൾക്ക് അത് നൂറുശതമാനം സമ്മതം ആയിരുന്നു. അങ്ങനെയാണ് കാവ്യയുടെ വീട്ടുകാരുമായി സംസാരിക്കുന്നതും പെട്ടെന്നുള്ള തീരുമാനത്തിലേക്ക് എത്തുന്നതെന്നും ദിലീപ് പറഞ്ഞിരുന്നു.

എല്ലാം ഭംഗിയായി കഴിഞ്ഞു. എല്ലാവരും പിന്തുണക്കുക പ്രാർത്ഥിക്കുക, നല്ലൊരു ജീവിതം ഉണ്ടാകണം. ഞങ്ങൾക്ക് രണ്ടുപേർക്കും അത് ആവശ്യമാണ്. എന്ന് കാവ്യ പറഞ്ഞതും ദിലീപ് അവിടെയൊരു തിരുത്തൽ നടത്തി. രണ്ടുപേരല്ല മൂന്നുപേരാണ് എന്ന് പറഞ്ഞുകൊണ്ടാണ് നടൻ തിരുത്തൽ നടത്തിയത് . അയ്യയ്യോ സോറി എന്ന് കാവ്യ പറയുകയും ചെയ്യുന്നു. അന്ന് അദ്ദേഹത്തിന് മുൻപിൽ മാപ്പ് പറഞ്ഞ കാവ്യാ ഇന്നും ആ വാക്ക് തുടരുന്നുണ്ട്. സ്വന്തം മകളായി തന്നെയാണ് മീനാക്ഷിയെയും കാവ്യ സ്നേഹിക്കുന്നത് എന്ന് വ്യക്തം.അതിനുള്ള തെളിവാണ് മീനാക്ഷിയുടെ വിജയത്തിൽ കാവ്യ പങ്കുവച്ച പോസ്റ്റും. മോഡലിംഗ് രംഗത്തേക്ക് മീനാക്ഷിയെ കാവ്യ ഇപ്പോൾ കൈ പിടിച്ചു കൊണ്ടുവന്നതും.

ദിലീപേട്ടന് കൊടുത്ത വാക്കാണ് അത് ഇന്നും കാവ്യ പാലിക്കുന്നു! മോളേ ഇതിൽ കൂടുതൽ എങ്ങനെ സ്നേഹിയ്ക്കാൻ കഴിയും; കാവ്യയോട് സ്നേഹം മാത്രം എന്നാണ് ഇപ്പോൾ ആരാധകർ പറയുന്നതും.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *