ഭർത്താവും കുഞ്ഞുങ്ങളുമായി നല്ലൊരു ലൈഫ് അതായിരുന്നു കാവ്യയുടെ ഉള്ളിൽ; ഞാനും കാവ്യയെ പോലെ ചിന്തിക്കുന്ന ആള്!

സിനിമയിൽ അങ്ങനെ സ്വപ്നങ്ങൾ ഒന്നും ഇല്ലാത്ത ആളാണ് താനെന്ന് നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ്. എനിക്ക് ഇത്രയും സിനിമകൾ ചെയ്യണം, ഇങ്ങനത്തെ സിനിമകൾ ചെയ്യണം അങ്ങനത്തെ സിനിമകൾ ചെയ്യണം എന്നൊന്നും ഇല്ല. എനിക്ക് എക്സൈറ്റിങ് ആയ സിനിമകൾ ചെയ്യുക. എന്റെ ഫാമിലി ലൈഫിനെയും, എന്റെ പേഴ്സണല് ലൈഫിനെയും ബധിക്കാത്ത സിനിമകൾ ചെയ്യുക എന്നതാണ് എന്റെ മനസ്സിൽ- സാന്ദ്ര പറയുന്നു.

ഇതെന്റെ വരുമാന മാർഗ്ഗം കൂടിയാണ്. അതുകൊണ്ടുതന്നെ അത്തരം സിനിമകൾ ചെയ്യുക എന്നതാണ് എന്റെ പോളിസി. ഫ്രൈഡേ ഫിലിംസ് തുടങ്ങുന്ന സമയത്ത് ഇത് കേരളത്തിലെ ഒന്നാം നമ്ബർ സാധനം ആയി മാറണം എന്നൊക്കെ ഉണ്ടായിരുന്നു. ഇപ്പോൾ അങ്ങനെ ഒന്നുമില്ല. സിനിമ ചെയ്യണം എന്നുമാത്രമായി മാറി. സിനിമയിലേക്ക് വന്നില്ലായിരുന്നു എങ്കിൽ ഒരു വീട്ടമ്മ മാത്രമായി മാറുമായിരുന്നു ഞാൻ.
പലപ്പോഴും ഞാൻ ആലോചിച്ച ഒരു കാര്യം ഉണ്ട്. കാവ്യയുടെ പല കാര്യങ്ങളും എന്നിൽ ഉണ്ട് എന്ന്.കുഞ്ഞുങ്ങളെയും കുടുംബവും നോക്കി ഇരിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആയിരുന്നു കാവ്യ. എന്ത് ആവണം എന്ന് ചോദിക്കുന്ന സമയത്ത് കുട്ടികൾ പല ആഗ്രഹങ്ങൾ ആകും പറയുക. ചിലർ എൻജിനീയർ ആകണം മറ്റുചിലർ ഡോക്ടർ ആകണം എന്നാകും പറയുക. എനിക്ക് അങ്ങനെ ആയിരുന്നില്ല. കാവ്യ പറയുന്ന പോലെ ഒരു മറുപടി ആയിരുന്നു എനിക്കും ഉണ്ടായിരുന്നത്.

എവിടെ എങ്കിലും കല്യാണം ഒക്കെ കഴിച്ചുപോയി കുഞ്ഞുങ്ങളും ഭർത്താവിനുംഒപ്പം സുഖമായി ജീവിക്കുക എന്നായിരുന്നു കാവ്യയുടെ ആഗ്രഹം അതുപോലെ തന്നെ ആയിരുന്നു എന്റെ മനസിലും. അതാകാം ഞാൻ ഫാമിലി ലൈഫ് ഇങ്ങനെ മെയ്യെന്റെയിൻ ചെയ്തു പോകുന്നതിന്റെ പ്രധാന കാരണവും. എന്റെ അൾട്ടിമേറ്റ് ലക്‌ഷ്യം എന്റെ കുടുംബം ആണ് ബാക്കി ഒക്കെയും എനിക്ക് സെക്കൻഡറി ആണ് – സാന്ദ്ര തോമാസ് സിനിമ പ്രമോഷന് എത്തിയപ്പോൾ കൈരളി ചാനലിനോട് പറഞ്ഞു.

ഞാൻ നല്ലൊരു നടി ആയിട്ടാണ് എനിക്ക് തോന്നിയത്. ബാലതാരമായി വന്നതാണ്. തടിച്ച ഒരു പ്രകൃതം ആയതുകൊണ്ട് നായിക അയൊന്നും ഞാൻ എന്നെ കണ്ടിരുന്നില്ല. പക്ഷെ സൂത്രധാരനിൽ നായിക ആയി എന്നെ വിളിച്ചിരുന്നു. ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അത്. എന്റെ ഒരു സബ്ജക്ട് കഥയാക്കാൻ ലോഹി സാർ ആലോചിച്ചിരുന്നതാണ്. ഈ പുനർജന്മത്തെക്കുറിച്ചുള്ള ഒരു സിനിമ ചെയ്യണം എന്ന് എനിക്ക് ഉണ്ടായിരുന്നു. ആത് ലോഹി സാർ ആലോചിച്ചതുമാണ്. എന്നാൽ അപ്പോഴേക്കും അദ്ദേഹം മരിച്ചു- സാന്ദ്ര പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *