മുപ്പത്തിയൊന്‍പതാം പിറന്നാളിന് ഭാര്യയ്ക്ക് വിഘ്‌നേശ് വാങ്ങി കൊടുത്തത് മൂന്ന് കോടിയുടെ സമ്മാനം, സന്തോഷം പങ്കുവച്ച് നയന്‍താര

മുപ്പത്തിയൊന്‍പതാം പിറന്നാളിന് ഭാര്യയ്ക്ക് വിഘ്‌നേശ് വാങ്ങി കൊടുത്തത് മൂന്ന് കോടിയുടെ സമ്മാനം, സന്തോഷം പങ്കുവച്ച് നയന്‍താര.നവംബര്‍ 18 നായിരുന്നു നയന്‍താരയുടെ മുപ്പത്തിയൊന്‍പതാം ജന്മദിനം. ഭര്‍ത്താവ് വിഘ്‌നേശ് ശിവന്‍ നല്‍കിയ പിറന്നാള്‍ സമ്മാനം ഇപ്പോഴാണ് നടിയുടെ കൈയ്യില്‍ കിട്ടിയത്. മൂന്ന് കോടിയിലധികം വില വരുന്ന ഒരു ലക്ഷ്വറി കാര്‍ ആണ് വിഘ്‌നേശ് ശിവന്‍ പ്രിയ പത്‌നിയ്ക്ക് സമ്മാനിച്ചത്
nayanthara gets luxury car as birthday gift from vignesh shivan.മുപ്പത്തിയൊന്‍പതാം പിറന്നാളിന് ഭാര്യയ്ക്ക് വിഘ്‌നേശ് വാങ്ങി കൊടുത്തത് മൂന്ന് കോടിയുടെ സമ്മാനം, സന്തോഷം പങ്കുവച്ച് നയന്‍താര
തമിഴ് സിനിമാ ലോകത്തെ മാതൃകാ ദമ്പതികളായി മാറിക്കൊണ്ടിരിയ്ക്കുകയാണ് വിഘ്‌നേശ് ശിവനും നയന്‍താരയും. സിനിമാ ലോകം അത്രയ്ക്കധികം ആഘോഷിച്ച ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് ആയിരുന്നു അത്. വിവാഹ ശേഷവും നയന്‍താരയോടുള്ള പ്രണയം സോഷ്യല്‍ മീഡിയ പോസ്റ്റുകലില്‍ വിഘ്‌നേശ് ശിവന്‍ വാരി വിതറാറുണ്ട്. ഇപ്പോഴിതാ പിറന്നാളിന് വിഘ്‌നേശ് നല്‍കിയ സമ്മാനത്തെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് നയന്‍.നവംബര്‍ 18 നായിരുന്നു നയന്‍താരയുടെ മുപ്പത്തിയൊന്‍പതാമത് ജന്മദിനം. പിറന്നാളിന് വിഘ്‌നേശ് നല്‍കിയത് മൂന്ന് കോടിയോളം വില വരുന്ന സമ്മാനമാണ്. ആ സന്തോഷമാണ് നയന്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. അത്രയും വിലമതിയ്ക്കുന്ന സമ്മാനം എന്താണെന്നല്ലേ, ഒരു ലക്ഷ്വറി കാര്‍!.ഏകദേശം 2.69 കോടി മുതല്‍ 3.40 കോടി വരെ വിലയുള്ള മെഴ്സിഡസ് മേബാക്ക് ആണ് നയന്‍താരയ്ക്ക് പിറന്നാള്‍ സമ്മാനമായി വിക്കി നല്‍കിയത്. കാറിന്റെ ലോഗോയുടെ ചിത്രത്തിനൊപ്പമാണ് നയന്‍താരയുടെ പോസ്റ്റ്. ‘ഞങ്ങളുടെ വീട്ടിലേക്ക് സ്വാഗതം സുന്ദരീ. ഏറ്റവും മധുരമേറിയ പിറന്നാള്‍ സമ്മാനം നല്‍കിയ ഭര്‍ത്താവിന് നന്ദി’ എന്നാണ് പോസ്റ്റിനൊപ്പം നയന്‍ കുറിച്ചത്.

സെലിബ്രിറ്റികള്‍ അടക്കം ആരാധകര്‍ എല്ലാം പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്. പലരും ആശംസകള്‍ അറിയിക്കുന്നു. ചിലര്‍ കാറിന്റെ ലോഗോ നോക്കി, ഏതാണ് കാര്‍ എന്ന് തിരയുന്ന തിരക്കിലാണ്. എന്തായാലും ഭര്‍ത്താവില്‍ നിന്നും ലഭിച്ച ഏറ്റവും നല്ല ഗിഫ്റ്റാണിത് എന്ന അഭിപ്രായമുള്ളവരെ കമന്റ് ബോക്‌സില്‍ കാണാം.നാനും റൗഡി താന്‍ എന്ന ചിത്രത്തിലൂടെയാണ് സംവിധായകന്‍ വിഘ്‌നേശ് ശിവനും നായിക നയന്‍താരയും പ്രണയത്തിലായത്. നയന്‍താരയെക്കാള്‍ ഒരു വയസ്സ് ചെറുപ്പമാണ് വിഘ്‌നേശിന്. അതുകൊണ്ടു തന്നെ തുടക്കത്തില്‍ ഇരുവരും പ്രണയ ഗോസിപ്പുകള്‍ നിരസിച്ചിരുന്നു. പിന്നീട് ചെന്നൈയില്‍ ലിവിങ് ടുഗെതര്‍ റിലേഷന്‍ഷിപ് ആരംഭിച്ചു. അതിനിടയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു എന്നാണ് പറയുന്നത്. എന്തായാലും 2022 ല്‍ ആണ് നയന്‍താരയുടെ വിഘ്‌നേശ് ശിവന്റെയും വിവാഹം ഔദ്യോഗികമായി നടന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *