വാതിലിൽ ഒരാൾ മുട്ടി ഇതാരാ പൂട്ടിയത് എന്ന് ചോദ്യം ലോക്ക് ചെയ്യേണ്ട എനിക്ക് ഇടയ്ക്കിടെ വരണം എന്നായി; കാവ്യാ മാധവനെ ഞെട്ടിച്ച ആൾ ഇവിടെയുണ്ട്
മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ശാലീന സുന്ദരിമാരിൽ ഒരാളാണ് നടി കാവ്യാ മാധവൻ (Kavya Madhavan). ബാലതാരമായി അഭിനയ ജീവിതം തുടങ്ങി കൗമാര പ്രായത്തിൽ നായികാവേഷം കൈകാര്യം ചെയ്ത കാവ്യാ മാധവൻ ഒട്ടേറെ സിനിമകളെ സൂപ്പർഹിറ്റ് വിജയത്തിലെത്തിച്ചിട്ടുണ്ട്. നീളൻ മുടിയും ഭംഗിയുള്ള പുഞ്ചിരിയുമായി ബിഗ് സ്‌ക്രീനിൽ തെളിഞ്ഞ കാവ്യക്ക് ആരാധകരുടെ എണ്ണം വളരെ വലുതാണ്.
സിനിമാ ജീവിതത്തിൽ ഏറെ അനുഭവ സമ്പത്തുമുണ്ട് കാവ്യാ മാധവന്. അത്തരത്തിൽ കാവ്യ പറഞ്ഞ ഒരു അനുഭവത്തിന്റെ ശകലം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. കാവ്യ പങ്കെടുത്ത ടി.വി. ഷോയിലാണ് ഇക്കാര്യം വെളിപ്പെട്ടത്
ഒരു ദിവസം കാവ്യയുടെ റൂമിൽ എത്തി അമ്പരപ്പിച്ച ഒരു അതിഥിയെക്കുറിച്ചാണത്. രണ്ടുമൂന്നു തവണ വന്നു വാതിലിൽ മുട്ടുന്നത് കേട്ട് കാവ്യ വാതിൽ തുറന്നു നോക്കി. ഇതാരാ ലോക്ക് ചെയ്തേ എന്നായി മുന്നിൽ നിൽക്കുന്നയാളുടെ ചോദ്യം. ലോക്ക് ഒന്നും ചെയ്യേണ്ട കേട്ടോ, എനിക്കിടയ്ക്കിടയ്ക്കു ഇങ്ങോട്ടു വരണം എന്നായി കക്ഷി
അവിടെക്കൊണ്ടും തീർന്നില്ല. ഫോണിൽ വിളിച്ച് ‘ചിങ്ങമാസം വന്നുചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും’ എന്ന് പാട്ട് പാടിയും കാവ്യയെ അമ്പരപ്പിച്ചു
അന്ന് കാവ്യക്ക് പാട്ട് പാടിക്കൊടുത്തതും, വാതിലിൽ മുട്ടുകയും ഒക്കെ ചെയ്തയാൾക്കു പ്രായം രണ്ടു വയസായിരുന്നു. നടൻ സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷ് ആയിരുന്നു അത്. 2012ൽ ‘നിങ്ങൾക്കുമാകാം കോടീശ്വരൻ’ പരിപാടിയിൽ എത്തിയ കാവ്യ ഇക്കാര്യം സുരേഷ് ഗോപിയോട് പറയുകയായിരുന്നു
‘കുമ്മാട്ടിക്കളി’ എന്ന സിനിമയിലൂടെ ആ രണ്ടുവയസുകാരൻ ഇന്ന് മലയാള സിനിമയിലെ നായകനാവുകയാണ്. അക്കാലത്ത് കാവ്യയുടെ മുറിയിലെ കണ്ണാടിയിൽ തന്റെ മുഖം നോക്കി രസിക്കാനാണ് കുഞ്ഞ് മാധവൻ പോയത്
സുരേഷ് ഗോപിയും ഭാര്യ രാധികയും അവരുടെ മക്കളും. അന്ന് അച്ഛന്റെ കയ്യിലിരിക്കുന്ന കുഞ്ഞാണ് മാധവ് സുരേഷ്
@All rights reserved Typical Malayali.
Leave a Comment