കാവ്യയെ വിളിച്ച് മകള്‍ ഇഷ്ടമല്ല എന്ന് പറഞ്ഞു.. ഡോക്ടറായപ്പോൾ മീനാക്ഷി ആകെ മാറി എന്ന് ദിലീപ്..
ചന്ദ്രനുദിക്കുന്ന ദിക്കിൽ സിനിമയിൽ ആദ്യം പരിഗണിച്ചത് നടി ശാലിനി ആയിരുന്നുവെന്ന് ലാൽ ജോസ്. കമലിന്റെ നിറത്തിൽ ശാലിനി കമ്മിറ്റ് ചെയ്തതോടെയാണ് തന്റെ നായികയെ നഷ്ടമായതെന്നും അദ്ദേഹം പറയുന്നു. ശാലിനി ചെയ്യാനിരുന്ന റോൾ ആണ് പിന്നീട് കാവ്യ മാധവനെ ഏൽപ്പിക്കുന്നത്. എന്നാൽ കാവ്യയെ വിളിക്കാൻ നീലേശ്വരത്ത് ചെന്നപ്പോൾ അവരുടെ അമ്മയുടെ കൺസേണിനെ കുറിച്ചാണ് ഇപ്പോൾ ലാൽ ജോസ് തുറന്നു സംസാരിക്കുന്നത്.
ലാൽ ജോസിന്റെ വാക്കുകൾ
ചന്ദ്രനുദിക്കുന്ന ദിക്കിലിന്റെ ആദ്യം നായിക ആയി വിചാരിച്ചിരുന്നത് ശാലിനിയെ ആണ്. അവരെ അന്ന് അലൈ പായുതേ എന്ന മണി രത്‌നം സാറിന്റെ സിനിമയിലേക്ക് കാസ്റ്റ് ചെയ്യാൻ ആയുള്ള ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു. അപ്പോൾ ശാലിനിയുടെ ഫാദർ ബാബുവേട്ടൻ പറഞ്ഞു മണിരത്നത്തിന്റെ പടത്തിലും വിളിച്ചിട്ടുണ്ട് പക്ഷെ അത് കൺഫേം ആയിട്ടില്ല. എന്നാൽ അവർക്ക് പേടി ഉണ്ടായിരുന്നു എന്ന്. മാണി സാറിന്റെ ചിത്രത്തിൽ ഈ ബെഡ് റൂം സോങ് ഒക്കെ ഉണ്ടാകുമല്ലോ, അങ്ങനെ ഒരു സോങ് ഒക്കെ ഉണ്ട്നെകിൽ കമ്മിറ്റ് ചെയ്യില്ല എന്നൊക്കെയാണ് ബാബുവേട്ടൻ പറയുന്നത്. അത് അല്ലെങ്കിൽ ഉറപ്പായും എനിക്ക് ലാലുവിന്റെ ചിത്രത്തിൽ ചെയ്യുന്നതാണ് ഇഷ്ടമെന്നൊക്കെ സംസാരം നടക്കുന്ന സമയമാണ്.
ഈ സമയത്താണ് കമൽ സർ നിറം സിനിമ പ്ലാൻ ചെയ്യുന്നത്. പുതിയ സിനിമ, പുതിയ നായികയെ വച്ച് ചെയ്യണം എന്നാണ് അദ്ദേഹം പ്ലാൻ ഇടുന്നത്. പക്ഷെ ലാസ്റ്റ് മോമെന്റിൽ എന്തോ ആ കാസ്റ്റിങ് ശരി ആയില്ല. ഈ രണ്ടുസിനിമയും ഒരുമിച്ചാണ് വരുന്നത്. മണിരത്നം സാർ ഈ ആശങ്ക ഒക്കെ തീർത്തുകൊടുക്കുകയും ചെയ്തു, ശാലിനി ഈ രണ്ടു ചിത്രങ്ങളും കമ്മിറ്റ് ചെയ്യുകയും ചെയ്തു. അങ്ങനെ പുള്ളി പെട്ടെന്ന് ശാലിനിയെ സമീപിച്ചു ഞാൻ പുറത്തായി. പെട്ടെന്ന് ഞാൻ നായിക ഇല്ലാത്ത ആളായി മാറി.
ബ്ളാങ്ക് ആയ സമയത്താണ് ഞാൻ കാവ്യയെ കുറിച്ച് ഓർത്തത് . ഞാൻ അസോസോയിയേറ്റ് ചെയ്ത ഭൂത കണ്ണാടി സിനിമയിൽ ആണ് കാവ്യ ആദ്യമായി ഒരു പന്ത്രണ്ട് വയസ്സുകാരി മുതിർന്ന കുട്ടിയൊക്കെ ആകുന്ന സീൻ ആ സിനിമയിൽ ചെയ്യുന്നത്. അവളെ ഞാൻ ഓർക്കുകയും, ഇവൾ ഇപ്പോൾ വലുതായി കാണില്ലേ എന്ന് ചിന്തിക്കുകയും ചെയ്തു. അങ്ങനെയാണ് നീലേശ്വരത്ത് പോയി ഞാൻ കാവ്യയുടെ വീട്ടുകാരെ കാണുന്നത്.
അന്ന് അവർക്ക് പേടി ആയിരുന്നു. കാവ്യയുടെ അമ്മ പറഞ്ഞു ലാലു, അനുജത്തിയുടെ റോൾ ചെയ്യിച്ചാൽ മതി എന്ന് എന്ന്. നായിക ഒക്കെ ആക്കി കഴിഞ്ഞാൽ മംഗലം കഴിക്കാൻ ഒക്കെ പ്രശ്നമല്ലേ എന്ന പേടി ഉണ്ടായിരുന്നു കാവ്യയുടെ അമ്മയ്ക്ക്. അനുജത്തി ആണെങ്കിൽ ഓക്കേ. നായികാ ആയി വേണോ എന്നാണ് ചോദിക്കുന്നത്. പിന്നെ ഞാൻ കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തു. ഒൻപതു കഴിഞ്ഞു പത്തിലേക്ക് പോകുന്ന പ്രായത്തിൽ ആണ് കാവ്യ അങ്ങനെ നായിക ആയി വരുന്നത്. പതിനാലു പതിനഞ്ചു വയസ്സ് ആയിട്ടേ ഉണ്ടാകൂ അന്ന് അവൾക്ക്.
നീന സിനിമയിലും ഇങ്ങനെ തന്നെ ആയിരുന്നു. അനാർക്കലി മരക്കാർ ആയിരുന്നു ആദ്യം പ്ലാനിൽ. ഞാൻ ചെന്ന് നോക്കിയപ്പോൾ വളരെ ചെറിയ കുട്ടിയാണ് അനാർക്കലി. അതിൽ പുകവലിയും, മദ്യപാനവും ഒക്കെയുണ്ട് അതെല്ലാം പഠിപ്പിക്കണം അങ്ങനെയാണ് വേണ്ടെന്ന് വച്ചത്. പിന്നെ ഐശ്വര്യ ലക്ഷ്മിയെ കണ്ടു, ആൻഡ്രിയയെ കണ്ടു, അവസാനം മുംബൈയിൽ നിന്നുള്ള ഒരു മോഡലായിരുന്ന ഒരാൾ നീനയിലെ നായിക ആയി വരുന്നു ലാൽ ജോസ് പറയുന്നു.
@All rights reserved Typical Malayali.
Leave a Comment