സിംഗിളാണ് എന്ന് ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല എന്ന് കീര്‍ത്തി സുരേഷ്, പ്രണയത്തിലാണെന്ന് പല തവണ വെളിപ്പെടുത്തിയിരുന്നു, ആ ആളെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തും!

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കീര്‍ത്തി സുരേഷിന്റെ കല്യാണക്കാര്യം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ആന്റണി തട്ടില്‍ എന്ന ബിസിനസ്സുകാരനുമായി കീര്‍ത്തി നീണ്ട 15 വര്‍ഷത്തോളമായി പ്രണയത്തിലാണെന്നും, ഈ വരുന്ന ഡിസംബറില്‍ ഗോവയില്‍ വച്ച് വിവാഹം ഉണ്ടാവും എന്നൊക്കെയാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. കീര്‍ത്തിയോ, നടിയുടെ കുടുംബമോ വാര്‍ത്തകളോട് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇക്കാര്യം സത്യമാണെന്ന് തന്നെയാണ് ആരാധകരുടെയും വിശ്വാസം.

എന്നാലും ഇത്രയും കാലം റിലേഷന്‍ഷിപ്പിലായിരുന്നിട്ട്, പ്രണയത്തെ കുറിച്ച് കീര്‍ത്തി സുരേഷ് ഒന്നും പറഞ്ഞില്ലല്ലോ എന്ന പരിഭവം ചിലര്‍ക്കുണ്ട്. ഈ സാഹചര്യത്തിലാണ് മുന്‍പ് പല തവണ കീര്‍ത്തി തന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ വൈറലാവുന്നത്. ഈ കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ രഘുത്താത്ത എന്ന തന്റെ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് എസ് എസ് മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ കമ്മിറ്റഡ് ആണ് എന്ന് കീര്‍ത്തി സുരേഷ് വെളിപ്പെടുത്തിയിരുന്നു.

‘സിംഗിള്‍ ആണ് എന്ന് ഒരിക്കലും ഞാന്‍ പറഞ്ഞിട്ടില്ല’ എന്ന് അന്ന് കീര്‍ത്തി വ്യക്തമാക്കുകയും ചെയ്തു. പ്രണയത്തെ കുറിച്ച് നിര്‍വചിക്കാന്‍ പറഞ്ഞപ്പോള്‍, അതില്‍ ഞാന്‍ അല്പം ബാഡ് ആണെന്ന് തോന്നുന്നു. എന്നിരുന്നാലും ജീവിതകാലം മുഴുവനുള്ള സന്തോഷമാണ് പ്രണയം എന്ന് അന്ന് കീര്‍ത്തി പറഞ്ഞു. സിംഗിള്‍ ലൈഫില്‍ കുറ്റബോധം തോന്നുന്നോ എന്ന് ചോദിച്ചപ്പോള്‍, ഞാന്‍ സിംഗിളാണെന്ന് ഒരിക്കലും പറഞ്ഞില്ലല്ലോ എന്ന് മറുപടിയും വന്നു. എന്നാല്‍ ആരാണെന്നോ എന്താണെന്നോ വെളിപ്പെടുത്തിയിരുന്നില്ല.
മെറ്റേണിറ്റി ബ്രേക്കിന് ശേഷം കൽക്കിയുടെ ദീപിക തിരിച്ചെത്തുന്നു

പിന്നാലെ കീര്‍ത്തി സുരേഷ് പ്രണയത്തിലാണെന്ന് പറഞ്ഞ് പല നടന്മാരുടെ പേരും, സുഹൃത്തുക്കളുടെ പേരും ലിങ്ക് ചെയ്യപ്പെട്ടു. അതിന് ശേഷം ഒരു എക്‌സ് (ട്വിറ്റര്‍) പോസ്റ്റിലൂടെ അതിന് വ്യക്തത നല്‍കി കീര്‍ത്തി സുരേഷ് രംഗത്തെത്തിയതും വാര്‍ത്തയായിരുന്നു. ‘എന്റെ പ്രിയപ്പെട്ട സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്, സമയമാവുമ്പോള്‍ എന്റെ മിസ്റ്ററി മാനെ ഞാന്‍ പരിചയപ്പെടുത്തുന്നതായിരിക്കും. അതുവരെ ചില്‍ ആകാനുള്ള ഗുളിക കഴിക്കൂ’ എന്നായിരുന്നു അന്ന് പാപ്പരാസികള്‍ക്കുള്ള കീര്‍ത്തിയുടെ മറുപടി.

പ്രമോഷന്‍ പരിപാടികളിലെല്ലാം കല്യാണത്തെ കുറിച്ച് ചോദ്യം വന്നപ്പോള്‍, എന്തിനാണ് ഇത് തന്നെ എപ്പോഴും ചോദിക്കുന്നത്, എന്നെ കല്യാണം കഴിപ്പിച്ച് വിടാന്‍ നിങ്ങള്‍ക്കെന്താണ് ഇത്ര താത്പര്യം. സമയമാവുമ്പോള്‍ ഞാന്‍ തന്നെ പറയും എന്ന് കീര്‍ത്തി പ്രതികരിച്ചിട്ടുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *