അവൾ അഞ്ച് പൈസ തരില്ല …കീർത്തി സുരേഷിൻറെ അച്ഛൻ തുറന്ന് പറയുന്നു …
കുട്ടിക്കാലം മുതലേ അഭിനയ മേഖലയില്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു കീര്‍ത്തി സുരേഷ്. ബാലതാരമായി തുടങ്ങി പിന്നീട് നായികയായി മാറുകയായിരുന്നു താരപുത്രി. മലയാളത്തിന് പുറമെ അന്യഭാഷകളില്‍ നിന്നും ഗംഭീര സ്വീകരണമായിരുന്നു കീര്‍ത്തിക്ക് ലഭിച്ചത്. ഇതിനകം തന്നെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം കീര്‍ത്തി സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്. മകളുടെ പേരില്‍ അറിയപ്പെടുന്നതില്‍ സന്തോഷമേയുള്ളൂവെന്ന് മേനക പറയുന്നു. ഫ്ളവേഴ്സ് ഒരുകോടിയില്‍ പങ്കെടുത്തപ്പോഴായിരുന്നു മേനക കീര്‍ത്തിയെക്കുറിച്ച് സംസാരിച്ചത്.
ഇനിയിപ്പോള്‍ പണിക്കൊന്നും പോവണ്ടല്ലേ, മകള്‍ ഇന്ത്യ അറിയപ്പെടുന്ന നായികയല്ലേ, കോടികളൊക്കെ വീട്ടില്‍ വരുമല്ലോ എന്ന് ഞാനൊരിക്കല്‍ സുരേഷ് കുമാറിനോട് ചോദിച്ചിരുന്നു. അതിന് അവളൊരു പൈസയും എനിക്ക് തരില്ലെന്നായിരുന്നു സുരേഷ് കുമാറിന്റെ മറുപടി എന്നായിരുന്നു ശ്രീകണ്ഠന് നായര്‍ മേനകയോട് പറഞ്ഞത്. അവള്‍ക്ക് കിട്ടുന്നത് അവള് എടുക്കട്ടെ. അവളുടെ കൂടെ ഞങ്ങള്‍ അങ്ങനെ പോവാറൊന്നുമില്ല. ഞാന്‍ അഭിനയിച്ചിരുന്ന കാലത്ത് അമ്മ എപ്പോഴും എന്റെ കൂടെ വരാറുണ്ടായിരുന്നു. അന്ന് കാരവാനൊന്നും ഇല്ല. ഇപ്പോള്‍ കാരവാനൊക്കെയുണ്ടല്ലോ.
കീര്‍ത്തി റഗുലറായിട്ട് ജിമ്മില്‍ പോവാറുണ്ട്. രണ്ടാമത്തെയാള്‍ തടിയുള്ള പ്രകൃതമാണ്. കീര്‍ത്തിയ എന്നെ നോക്കി എന്നൊരു വിളിപ്പേരുണ്ട്. ഞാന്‍ മാളിലോ, പുറത്തോ ഒക്കെ പോവുമ്പോള്‍ ആളുകള്‍ എന്റെ കൂടെ വന്ന് നിന്ന് ഫോട്ടോ എടുക്കുന്നതും, ഓട്ടോ ഗ്രാഫ് ചോദിക്കുന്നതുമെല്ലാം കീര്‍ത്തി ശ്രദ്ധിക്കാറുണ്ട്. എന്നെ ആരേലും ഫോട്ടോ എടുക്കുകയാണെങ്കില്‍ കീര്‍ത്തി അടുത്ത് വന്ന് കൂടെ നില്ക്കും. രേവതിയാണെങ്കില്‍ വിളിച്ചാല്‍ മാത്രമേ വരൂ. എല്ലാവരും അമ്മയെ തന്നെ നോക്കും എന്ന് പറഞ്ഞ് പരാതിപ്പെടാറുണ്ട്. അവള്‍ക്കെപ്പോഴും അവളെ എല്ലാവരും നോക്കണമെന്നാണ്. ശ്രദ്ധിക്കപ്പെടണമെന്ന ആഗ്രഹം പണ്ടേയുണ്ടായിരുന്നു.
സിനിമാഷൂട്ട് തീരുന്നതിനിടെ അച്ഛനും അമ്മയും വരണമെന്ന് അവള് പറയാറുണ്ട്. അങ്ങനെ ഞങ്ങള്‍ പോവാറുണ്ട്. റെമോ സിനിമയില്‍ കീര്‍ത്തിക്ക് കൂട്ട് പോയതാണ് അമ്മ. അമ്മ അവിടെ ഫുള്‍ ആക്ടീവായിരുന്നു. അത്രയും സംസാരമാണ്. ആ ലൊക്കേഷനില്‍ വെച്ച് അമ്മയ്ക്ക് വേണ്ടി ഒരു ക്യാരക്ടര്‍ ഉണ്ടാക്കുകയായിരുന്നു. കീര്‍ത്തി അന്ന് അമ്മൂമ്മയുടെ വീഡിയോ ഷെയര്‍ ചെയ്തിരുന്നു. കുറേപേര്‍ അത് ഷെയര്‍ ചെയ്തിരുന്നു. അതിന് ശേഷവും അമ്മയ്ക്ക് കുറേ അവസരങ്ങള്‍ ലഭിച്ചിരുന്നു. അമ്മയുടെ കഴിവായിരിക്കും ഞങ്ങള്‍ക്കൊക്കെ കിട്ടിയത്.
കൊവിഡ് കാലത്ത് അവസരങ്ങള്‍ വന്നപ്പോള്‍ ഞാന്‍ സമ്മതിച്ചിരുന്നില്ല. ഇപ്പോള്‍ അമ്മ എന്റെ കൂടെയാണ് താമസം. വീട് നിറയെ ആര്ടിസ്റ്റാണ്. മുന്‍പ് മക്കളുടെ നിഴലായിരുന്നു ഞാന്‍. അമ്മക്കോഴി ചിറകിനടിയില്‍ കുഞ്ഞുങ്ങള കൈാണ്ടുനടക്കുന്നത് പോലെയായിരുന്നു. മക്കള്‍ വളര്‍ന്നതോടെ എനിക്കൊരുപാട് ഫ്രീടൈം കിട്ടുമല്ലോ. ഫാസില്‍ സാര്‍ വിളിച്ചപ്പോഴാണ് വീണ്ടും അഭിനയിച്ചതെന്നായിരുന്നു മേനക പറഞ്ഞത്.
@All rights reserved Typical Malayali.
Leave a Comment