അതേ കവി ഗർഭിണിയാണ്! വിവാഹം കഴിഞ്ഞപാടേ ആദ്യം അമ്മ ആയി; അവന് കൂട്ടായി ഇപ്പോൾ ഒരാൾ കൂടി!

കെ എൽ ബിജുവിനെയും കുടുംബത്തെയും പ്രേക്ഷകർക്ക് ഏറെ സുപരിചിതം ആണ്. 52 മില്യൻ സബ്സ്ക്രൈബേഴ്‌സാണ് ബിജുവിനും കുടുംബത്തിനും ഉള്ളത്. ഇവർ പങ്കിടുന്ന വീഡിയോസിനു എല്ലാം മികച്ച പ്രതികരണം ആണ് ലഭിക്കുന്നതും. കുടുംബത്തിലേ എന്ത് വിശേഷവും ഇരു കൈയും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. അത്തരത്തിൽ കുടുംബത്തിലെ ഒരു പുത്തൻ സന്തോഷം ആഘോഷിക്കുകയാണ് ബിജുവിന്റെ യൂ ട്യൂബ് ഫാമിലി. താനും കവിയും വീണ്ടും അച്ഛനും അമ്മയും ആകാൻ പോകുന്നു എന്നാണ് ഇവർ അറിയിച്ചത്.

ഏറെ നാളായി കാത്തിരുന്ന ഒരു സന്തോഷവാർത്ത ആയിരുന്നു ഇതെന്നും എട്ടുവര്ഷത്തിനു ശേഷമാണു വിശേഷം വീട്ടിലേക്ക് എത്തുന്നത് എന്നും ഇരുവരും പറഞ്ഞു. ആദ്യം ഗർഭിണി ആയപ്പോൾ ഇതിനെക്കുറിച്ചൊന്നും വലിയ ധാരണ ഉണ്ടായിരുന്നില്ല. വിവാഹം കഴിഞ്ഞ പാടേ അമ്മ ആയിരുന്നു. ഇന്ന് മൂത്ത മോൻ ഋത്വിക്കിന് എട്ടുവയസ്സായി. വീണ്ടും അച്ഛനും അമ്മയും ആകുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പാടില്ല. അവന് ഒരു കൂട്ട് വേണം എന്ന് അമ്മ ഇടയ്ക്കിടെ പറയുമായിരുന്നു. ഇപ്പോൾ ആ സന്തോഷം നിങ്ങളുമായി പങ്കിടുമ്പോൾ ഒരുപാട് സന്തോഷം.

ആദ്യം അൽപ്പം സംശയം തോന്നിയിരുന്നു. അപ്പോൾ തന്നെ നോക്കി.എല്ല്ലാവരേയും അറിയിച്ചു. ഋത്വിക്കിനോട് പറഞ്ഞപ്പോൾ ആൾക്ക് ഭയങ്കര നാണമായി. മോന്റെ സർജറി കഴിഞ്ഞപാടേ ആയതുകൊണ്ടാണ് ഇത് വരെയും അറിയിക്കാഞ്ഞത്. ഇനി വേണം ചെക്കപ്പ് നടത്താൻ. കവിക്ക് ഒരു സിസ്ററ് വന്നതിന്റ പ്രശ്നം ഉണ്ടായിരുന്നപ്പോൾ ഡോക്ടർമാരുടെ അഡ്വൈസ് നമ്മൾ എടുത്തിരുന്നു.

ഡെർമോയിഡ് സിസ്റ്റ് ആണ് കവിതയ്ക്ക് വന്നത്. ഗർഭപാത്രത്തിന്റെ പുറത്താണ് ഇത് ഉണ്ടായത്. അകത്തും വരാൻ സാധ്യത ഉണ്ട് എന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. എനിക്ക് പുറത്താണ് ഉണ്ടായത്. ആറിന് മുകളിൽ ഉണ്ടായിരുന്നു അതിന്റെ വലിപ്പം. അതുകൊണ്ടാണ് അത് ഓപ്പേറഷൻ ചെയ്തു എടുക്കേണ്ടി വന്നത്. മൂന്നൊക്കെ ആണ് വലിപ്പം എങ്കിൽ മരുന്നുകൊണ്ട് ഭേദം ആകുമായിരുന്നു. പേടിക്കാൻ ഒന്നും ഇല്ല എല്ലാ പെണ്ണുങ്ങൾക്കും ഇത് ഉണ്ടാകാറുണ്ട്, വീണ്ടും അമ്മയാകാൻ തടസ്സമില്ലെന്നും ഡോക്ടർമാർ അറിയിച്ചിരുന്നു.
യൂ ട്യൂബിൽ നിന്നും കിട്ടിയ വരുമാനം ആണ് അമ്മയുടെയും ഭാര്യയുടെയും ചികിത്സയ്ക്ക് ഗുണം ആയതെന്ന് ഇടയ്ക്ക് അഭിമുഖത്തിൽ ബിജു പറയുകയുണ്ടായി.

കണ്ണൂർക്കാരനും കന്നടക്കാരിയും അമ്മയും അനുമോളും അങ്കിയും എല്ലാരും ചേർന്നൊരു കുഞ്ഞു ചാനലാണ് കെ എൽ ബ്രോ ബിജു ഋത്വിക്. ഇന്ന് മലയാളികളുടെ എല്ലാം കെ എൽ ബ്രോ ആണ് ബിജു. ചുരുങ്ങിയ സമയം കൊണ്ടാണ് 2.4 കെ വീഡിയോസിൽ നിന്നും 52 M subscribers നെ ബിജു നേടിയെടുത്തത്. കേരളത്തിൽ മറ്റൊരു യൂട്യൂബെറിനും കിട്ടാത്ത അത്രയും നേട്ടമാണ് ഈ കണ്ണൂര് കാരൻ നേടിയത്. ഒരു സാദാ ബസ് ഡ്രൈവറിൽ നിന്നുമാണ് വമ്പൻ സംഖ്യ വരുമാനം നേടുന്ന യൂ ട്യൂബർ ആയി ബിജു മാറിയത് എന്നത് മറ്റുള്ളവർക്കും തീർത്തും പ്രോത്സാഹനം നൽകുന്ന ഒന്നാണ്. ഇത്രയും വലിയ വരുമാനം നേടുമ്പോഴും സാധാരണ ജീവിതമാണ് ബിജു നയിക്കുന്നത് എന്നതാണ് സത്യം.

നിഷ്കളങ്കമായ അവതരണ ശൈലിയും, കൃത്രിമത്വം നിറയ്ക്കാതെയുള്ള ഇവരുടെ സംസാര രീതിയും ഒക്കെയാണ് മറ്റൊരു ചാനലിനും കിട്ടാത്ത അത്രയും റീച്ച് ബിജുവിന്റെ ചാനലിന് ലഭിച്ചതും. ഷോർട്ട് ഫിലിം, ഷോർട് വീഡിയോസ് എന്നീ കാറ്റഗറികളിലൂടെയാണ് പ്രേക്ഷകരെ സ്വന്തമാക്കിയത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *