ഗുരുവിലൂടെ സീരിയസ് റോളിലേക്കും ആക്ഷനും കട്ടിനുമിടയിൽ രസങ്ങളെ പകരാൻ ഇനി കൊച്ചുപ്രമനില്ല നാടക കളരിയിൽ പയറ്റിത്തെളിച്ച മെഴ്വഴക്കത്തോടെയാണ് കൊച്ചുപ്രേമൻ മലയാള സിനിമയിൽ ഇരിപ്പിടം നേടിയെടുത്തത്

ഗുരുവിലൂടെ സീരിയസ് റോളിലേക്കും ആക്ഷനും കട്ടിനുമിടയിൽ രസങ്ങളെ പകരാൻ ഇനി കൊച്ചുപ്രമനില്ല
നാടക കളരിയിൽ പയറ്റിത്തെളിച്ച മെഴ്വഴക്കത്തോടെയാണ് കൊച്ചുപ്രേമൻ മലയാള സിനിമയിൽ ഇരിപ്പിടം നേടിയെടുത്തത്. കഴിഞ്ഞ 26 വർഷത്തോളമായി മലയാളത്തിൻ്റെ വെള്ളിത്തിരയിൽ നിറ സാന്നിധ്യമായി അദ്ദേഹമുണ്ടായിരുന്നു. കെ.എസ്. പ്രേം കുമാറാണ് കൊച്ചു പ്രേമനായി മലയാളികളുടെ മനസ് കവർന്നത്.
കൊച്ചു കഥാപാത്രങ്ങളിലൂടെയെത്തി മലയാളി പ്രേക്ഷകരുടെ മനസ് കീഴടക്കിയ വലിയ നടൻ കൊച്ചു പ്രേമൻ വിടവാങ്ങിയിരിക്കുന്നു. ഉയരം കുറഞ്ഞ ശരീര പ്രകൃതിയും ശബ്ദ വിന്യാസങ്ങളും കോമഡി കഥാപാത്രങ്ങളിൽ തൻ്റേതായ മുദ്ര പതിപ്പിക്കാൻ ഈ കലാകാരനു സാധിച്ചു. 26 വർഷത്തോളമായി മലയാളത്തിൻ്റെ വെള്ളിത്തിരയിൽ നിറ സാന്നിധ്യമായിരുന്നു. കെ.എസ്. പ്രേം കുമാറാണ് കൊച്ചു പ്രേമൻ എന്ന പേരിൽ നാടക കളരിയിലും പിന്നീട് സിനിമയിലും തൻ്റെ മേൽവിലാസം സൃഷ്ടച്ചത്. ഇനി ആക്ഷനും കട്ടിനുമിടയിൽ ഭാവരസങ്ങളെ പകർന്നാടാൻ കൊച്ചു പ്രമനില്ലാതെ വരുമ്പോൾ മലയാള സിനിമ ശാഖയ്ക്കു മറ്റൊരു തീരാ നഷ്ടം കൂടി. സ്വഭാവിക അഭിനയത്തിൻ്റെ ആ വലിയ ലോകം ഇനിയൊരു കാഴ്ചയ്ക്ക് അവസരമില്ലാതെ മറഞ്ഞിരിക്കുന്നു.സ്കൂൾ തലംതൊട്ട് കൊച്ചുപ്രേമൻ നാടകത്തെ ഗൗരവത്തോടെ കണ്ടുതുടങ്ങിയിരുന്നു. തിരുവനന്തപുരം കവിതാ സ്റ്റേജിനു വേണ്ടി ജഗതി എന്‍. കെ. ആചാരി ഒരുക്കിയ ജ്വാലാമുഖി എന്ന നാടകത്തിൻ്റെ ഭാഗമായതോടെ തൻ്റെ വഴി പ്രേമൻ തിരിച്ചറിഞ്ഞു. സംഘചേതന, കാളിദാസ കലാകേന്ദ്രം, കേരള തിയറ്റർ, വയലാർ നാടകവേദി തുടങ്ങി പത്തോളം സമിതികള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. ധാരാളം ആരാധകരുള്ള നടനായി കൊച്ചുപ്രേമനെ ഉയര്‍ത്തിയ നാടകങ്ങളാണ് കേരളാ തിയറ്റേഴ്‌സിൻ്റെ അമൃതം ഗമയ, വെഞ്ഞാറമ്മൂട് സംഘചേതനയുടെ സ്വാതിതിരുനാള്‍, ഇന്ദുലേഖ, രാജന്‍ പി. ദേവിൻ്റെ ആദിത്യമംഗലം ആര്യവൈദ്യശാല തുടങ്ങിയവ. നാടക വേദികളിലെ പ്രണയമാണ് ഒപ്പം അഭിനയിച്ച ഗിരിജയെ ജീവിത സഖിയായി മാറ്റുന്നതും.

​പേരും കൊച്ചായ കഥ.നാടക കളരിയിലായിരുന്ന സമയത്ത് ഒരു സമിതിയിൽ രണ്ട് പ്രേം കുമാർ വന്നപ്പോഴുണ്ടായ വഴക്കിലൂടെയാണ് തൻ്റെ പേര് കൊച്ചു പ്രേമനായതെന്ന് ഈ കലാകാരൻ പറഞ്ഞിട്ടുണ്ട്. അക്കാലത്ത് നാടകങ്ങളെക്കുറിച്ചുള്ള പരസ്യവും വാർത്തയും ജനങ്ങളിലേക്ക് പ്രചരിച്ചിരുന്നത് പത്രത്താളുകളിലൂടെയാണ്. മലബാറിൽ നാടകം കളിക്കുന്ന സമയം. അവിടെ നാടകത്തെക്കുറിച്ചുള്ള വാർത്ത പത്രത്തിൽ വന്നപ്പോൾ ‘പ്രേമൻ മികച്ചതാക്കി’ എന്ന പരാമർശം രണ്ടു പ്രേമൻമാരിലും ആശയക്കുഴപ്പം സൃഷ്ടിച്ചു. അതു പിന്നീട് വഴക്കിലേക്കും എത്തിച്ചു. അന്ന് താമസിച്ചിരുന്ന ഹോട്ടൽ മുറിയിലിരുന്ന് ഒരു തീരുമാനമെടുത്തു, പേരിൽ ഒരു മാറ്റം വരുത്താം. അങ്ങനെ ഉയരം കുറഞ്ഞ താൻ പേരിനൊപ്പം കൊച്ചു എന്ന ചേർത്ത് കൊച്ചു പ്രേമനായെന്നു പറഞ്ഞിട്ടുണ്ട്. അതിനു ശേഷം ആ പേരിൽനാടക രംഗത്ത് അറിയപ്പെട്ടു. പിന്നീട് സിനിമയിലെത്തിയപ്പോഴും കൊച്ചു പ്രേമൻ എന്ന പേര് തുടരുകയായിരുന്നു.​സിനിമയിൽ രണ്ടാമൂഴം
1997-ൽ രാജസേനൻ സംവിധാനം ചെയ്ത ദില്ലിവാല രാജകുമാരനിലൂടെയാണ് കൊച്ചുപ്രേമൻ മലയാളി പ്രേക്ഷകർക്കു പരിചിതനാകുന്നത്. എന്നാൽ അതു ഈ കലാകാരൻ്റെ സിനിമയിലെ രണ്ടാം അങ്കമായിരുന്നു. 1979 ൽ പുറത്തിറങ്ങിയ ഏഴു നിറങ്ങളായിരുന്നു ആദ്യ ചിത്രം. എന്നാൽ വീണ്ടും നാടക വേദികളിൽ താരക്കിലായി. പിന്നീട് സംവിധായകൻ രാജസേനനാണ് തമാശ ട്രാക്കിലുള്ള കഥാപാത്രത്തിലൂടെ മലയാള സിനിമയിൽ കൊച്ചുപ്രമനു വഴി തുറന്നു കൊടുക്കുന്നത്. രാജസേനനൊപ്പം എട്ടു സിനിമകൾ ചെയ്തു. സത്യൻ അന്തിക്കാട് ഫൈന്‍ ആര്‍ട്ട്‌സ് സൊസൈറ്റിയില്‍ കൊച്ചുപ്രേമന്‍ അഭിനയിച്ച നാടകം കണ്ടതിനു ശേഷം ഇരട്ടക്കുട്ടികളുടെ അച്ഛൻ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായൊരു കഥാപാത്രത്തെ സമ്മാനിച്ചു. തുടർന്ന് മലയാള സിനിമയ്ക്ക് ഒഴിച്ചുകൂടാനാവാത്ത നടനായനി അദ്ദേഹം മാറി. ഇതുവരെ 250 ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. തുടക്കം ജയറാമിൻ്റെ സിനിമാകളിലായിരുന്നെങ്കിലും പിന്നീട് ദിലീപ് സിനിമകളിലെ സജീവ താരമായി മാറി.
​സീരിയസ് റോളുകളും.കൊച്ചു പ്രേമൻ്റെ കരിയറിൽ പതിവു കോമഡി ട്രാക്കിൽ നിന്നും വേറിട്ട മുഖം കണ്ടത് രാജീവ് അ‍ഞ്ചൽ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ഗുരുവിലൂടെയാണ്. മുഖ്യ പുരോഹിതൻ എന്ന കഥാപാത്രം കാമ്പുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ശക്തനാണ് കൊച്ചുപ്രേമനെന്നു തെളിയിച്ചു. പിന്നീട് അശോക് ആർ നാഥിൻ്റെ മഴികൾ സാക്ഷി എന്ന ചിത്രത്തിൽ‌ മോഹൻലാലിനും സുകുമാരിക്കുമൊപ്പം അവതരിപ്പിച്ച വളരെ സീരിയസായ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. എം. പത്മകുമാർ സംവിധാനം ചെയ്ത രൂപാന്തരത്തിൽ നായക കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഇന്ത്യൻ പനോരമയിൽ ശ്രദ്ധിക്കപ്പെട്ട കഥാപാത്രം മികച്ച നടനുള്ള അവസാന പട്ടികയിൽ അമിതാഭ് ബച്ചനും മമ്മൂട്ടിക്കുമൊപ്പം മത്സരിക്കുകയും ചെയ്തു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *