സഹിക്കാന്‍ പറ്റുന്നില്ല അച്ഛനെ പോലെയായിരുന്നു പൊട്ടിക്കരഞ്ഞ് സീരിയല്‍ നടി

ആ കറ പോയോന്ന് ചോദിയ്ക്കാൻ ഇനി അണ്ണനില്ല കാറിലിരുന്ന് മുറുക്കിത്തുപ്പി കാറിൻറെ വശങ്ങളിൽ വീഴ്ത്തിയ ആ കറ; പ്രിയപ്പെട്ടവരുടെ വാക്കുകൾ.കാറിലിരുന്ന് മുറുക്കിത്തുപ്പി കാറിൻറെ വശങ്ങളിൽ വീഴ്ത്തിയ ആ കറ കൊച്ചുപ്രേമനെക്കുറിച്ച് പ്രിയപ്പെട്ടവർ.പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരൻ ആയിരുന്നു കൊച്ചുപ്രേമൻ എന്ന അതുല്യ കലാകാരൻ. കോമഡി വേഷങ്ങളിലൂടെയാണ് നടൻ ഏറെ ശ്രദ്ധിക്കപ്പെട്ടത്. 26 വർഷത്തോളമായി മലയാളത്തിൻ്റെ വെള്ളിത്തിരയിൽ നിറ സാന്നിധ്യമായിരുന്നു അദ്ദേഹം. കൂടെ പ്രവർത്തിക്കുന്നവരുമായി അടുത്ത ബന്ധം കാത്ത് സൂക്ഷിച്ചിരുന്ന വ്യക്തി കൂടി ആയിരുന്നു അദ്ദേഹമെന്ന് പലപ്പോഴും പല ആളുകളും തുറന്നു പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ച് നടന്മാരായ അനൂപും, യദുവും, പങ്കിട്ട വാക്കുകൾ ആണ് വൈറലായി മാറുന്നത്. വിശദമായി വായിക്കാം. ഞാൻ ആദ്യമായി നായക വേഷം ചെയ്ത ഏഷ്യാനെറ്റിലെ അപ്പൂസ് അഥവാ അപ്പുക്കുട്ടൻ എന്ന സീരിയലിൽ തുടങ്ങി ഈ അടുത്തകാലത്ത് അഭിനയിച്ച വള്ളിച്ചെരുപ്പ് എന്ന സിനിമ വരെ നീണ്ടുനിന്ന ബന്ധം. എപ്പോ കണ്ടാലും തുറന്ന മനസ്സോടെ ചിരിച്ച് എന്തെങ്കിലും ഒരു തമാശ പറയുമായിരുന്നു- എന്ന് പറഞ്ഞുകൊണ്ടാണ് കൊച്ചുപ്രേമനെ കുറിച്ചുള്ള ഓർമ്മകൾ അനൂപ് പങ്കിടുന്നത്.ആ കറ പോയോന്ന് ചോദിയ്ക്കാൻ.പണ്ട് എൻറെ കാറിൽ എന്നോടൊപ്പം ഒരു ലൊക്കേഷനിൽ നിന്ന് മറ്റൊരു ലൊക്കേഷനിലേക്ക് യാത്ര ചെയ്തപ്പോൾ കാറിലിരുന്ന് മുറുക്കിത്തുപ്പി കാറിൻറെ വശങ്ങളിൽ മുറുക്കാന്റെ കറ വീഴ്ത്തിയത് ഞാൻ വിഷമത്തോടെ അന്ന് സൂചിപ്പിച്ചു. അതിനുശേഷം എപ്പോ കണ്ടാലും ആ കറ പോയോ എന്ന് തമാശ രൂപത്തിൽ ചോദിക്കുകയും നമ്മൾ ഒരുമിച്ച് അതോർത്ത് ചിരിക്കുകയും ചെയ്യുമായിരുന്നു. ഇനി നിങ്ങൾ ജീവിക്കുന്നത് എന്റെ ഓർമ്മകളിലാണ്. കൊച്ചുപ്രേമ അണ്ണാ ആദരാജ്ഞലികൾ- അനൂപ് കുറിച്ചു

യദു കുറിച്ചത്.ഒരുമാസം മുൻപ്, ഒരുമിച്ചു അഭിനയിച്ച ഒഴുകി ഒഴുകി ഒഴുകി എന്ന ചിത്രത്തിന്റെ ഡബ്ബിങ് വേളയിൽ കണ്ടപ്പോഴും, പണ്ട് ഒരുമിച്ചു അഭിനയിച്ച രംഗങ്ങളെ പറ്റിയും, പോയ യാത്രകളെ കുറിച്ചുമുള്ള ഓർമകൾ പങ്കാകുവച്ചു പിരിയുമ്പോഴും ഒട്ടും പ്രതീക്ഷിച്ചില്ല ഇത്ര പെട്ടന്ന് ഒരു വിയോഗം കണ്ട കാലം മുതൽ ഒരു അനുജനെ പോലെ എന്നെ കാണുകയും സ്നേഹികുകയും ചെയ്തിരുന്ന എന്റെ പ്രിയപ്പെട്ട പ്രേമേട്ടന്റെ ആത്‍മശാന്തിക്കായി പ്രാർത്ഥിക്കുന്നു- എന്നാണ് യദു കുറിച്ചത്.​അമ്മാവന്റെ വേർപാടിൽ.അമ്മാവന്റെ വേർപാടിൽ അഭയ പങ്കിട്ട വാക്കുകളും ഏറെ ശ്രദ്ധേയം ആയിരുന്നു. അവസാനം കണ്ടു ഇറങ്ങുമ്പോ കഷണ്ടി തലയിൽ കെട്ടിപിടിച്ചു ഉമ്മ കൊടുത്തിട്ടാണ് ഇറങ്ങിയത് .എല്ലാ പ്രാവശ്യത്തെയും പോലെ .ചില്ലു കൂട്ടിലെ അവാർഡുകളെയും അംഗീകാരങ്ങളെക്കാളും ഉപരി ചെയ്തു വച്ചിരിക്കുന്ന അസാമാന്യ ക്രാഫ്റ്റ് സൃഷ്ടികളെ നോക്കി നിന്ന് അതിശയിച്ചിട്ടുണ്ട് .വഴിയിൽ വലിച്ചെറിയുന്ന മിട്ടായി തുണ്ടു പോലും മാമ്മന്റെ വീട്ടിലെ ഫ്ലവർക്കേസിലെ ഫ്ലവർ ആണ് അഭയ കുറിച്ചു.മണിക്കൂറുകളോളം ഇരുന്നു അതിനു വേണ്ടി അസ്വദിച്ചു പണിയെടുകുന്നത് കാണുമ്പോ ഞാൻ ഈ കലാകാരന്റെ മരുമകൾ ആണല്ലോ എന്ന് എത്ര വട്ടത്തെ അഭിമാനം കൊണ്ടിട്ടുണ്ട് .കുടുംബത്തിലെ ഏറ്റവും സീരിയസ് ആയിട്ടുള്ള എന്നാൽ വല്ലപ്പോഴും വായ തുറന്നാൽ ചുറ്റും ഇരിക്കുന്നവർക്ക് ചിരിക്കാൻ വകയുണ്ടാകും .ഞാൻ കണ്ട പൂർണ കലാകാരന് ,കുടുംബത്തിന്റെയും കൂടെ അഭിമാനമായ അഭിനേതാവിനു ഉമ്മവച്ചതും സമ്മാനങ്ങൾ തന്നതിനും ഒക്കെ കെട്ടിപിടിച്ചു നൂറു ഉമ്മ എന്നും അഭയ പോസ്റ്റിലൂടെ പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *