അച്ഛന്റെ കള്ളങ്ങളെല്ലാംപൊളിച്ച് പോലീസ്! അബിഗേലിന് ഈ ഗതി വരുത്തിയത് പിതാവുതന്നെ..
ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: മൂന്നുപേർ കസ്റ്റഡിയിൽ, പിടിയിലായത് തമിഴ്നാട്ടിൽനിന്ന്
ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ. രണ്ടു പുരുഷന്മാരും ഒരു സ്ത്രീയുമാണ് കസ്റ്റഡിയിലായത്. ഇവർ പ്രതികളാണെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. തെങ്കാശിയിലെ പുളിയറയിൽ നിന്നാണ് പ്രത്യേക സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്. രണ്ടു വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായത് ചാത്തന്നൂർ സ്വദേശികളാണെന്ന വിവരമുണ്ട്.കൊല്ലം: കൊല്ലം ഓയൂരിൽനിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന മൂന്നുപേർ കസ്റ്റഡിയിലായെന്ന് വിവരം. തമിഴ്നാട് തെങ്കാശിയിലെ പുളിയറയിൽ നിന്നാണ് പ്രതികളായ ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചാത്തന്നൂർ സ്വദേശികളായ രണ്ടു പുരുഷന്മാരും ഒരു സ്ത്രീയുമാണ് കസ്റ്റഡിയിലായതെന്നാണ് വിവരം. രണ്ടു വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. കൊല്ലം കമ്മീഷണറുടെ പ്രത്യേക സ്ക്വാഡാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവരുമായി പോലീസ് സംഘം കൊല്ലത്തേക്ക് പുറപ്പെട്ടു.
പിടിയിലായവർ ഒരു കുടുംബത്തിൽ ഉൾപ്പെടുന്നവരാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. പിതാവ്, മാതാവ്, മകൻ എന്നിവരാണ് പിടിയിലായതെന്നാണ് വിവരം. ഇവരിൽ ഒരാൾക്ക് തട്ടിക്കൊണ്ടുപോകലിൽ നേരിട്ടു പങ്കുണ്ടെന്നാണ് റിപ്പോർട്ട്. കുട്ടിയുടെ പിതാവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നും റിപ്പോർട്ടുണ്ട്.പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ കുട്ടിയുടെ പിതാവ് നഴ്സുമാരുടെ സംഘടനയുടെ ജില്ലാ ഭാരവാഹിയായിരുന്നു. ഇദ്ദേഹവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണോ കുറ്റക്യത്യത്തിനു പിന്നിലെന്നു പോലീസ് പരിശോധിച്ചിരുന്നു. കുട്ടിയുടെ പിതാവ് താമസിച്ചിരുന്ന പത്തനംതിട്ടയിലെ ഫ്ലാറ്റിൽ പോലീസ് സംഘം പരിശോധന നടത്തിയിരുന്നു. ഇവിടെനിന്ന് ഇദ്ദേഹം ഉപയോഗിച്ചിരുന്ന ഒരു ഫോൺ കസ്റ്റഡിയിലെടുത്തെന്ന വിവരമുണ്ടായിരുന്നു.
കൊല്ലം ജില്ലയിലെ ഓയൂരിൽ തിങ്കളാഴ്ച വൈകുന്നേരം 4:30ഓടെ ജ്യേഷ്ഠനൊപ്പം ട്യൂഷൻ ക്ലാസിലേക്ക് പോയ ആറു വയസ്സുകാരിയെയാണ് കാറിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്. 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് സംഘാംഗമായ സ്ത്രീ പാരിപ്പള്ളിയിലെ ഒരു കടയുടമയുടെ ഫോണിൽനിന്ന് വീട്ടുകാരെ ബന്ധപ്പെട്ടിരുന്നു. തുടർന്ന് കടയുടമ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ രേഖാചിത്രം ഉൾപ്പെടെ തയ്യാറാക്കി പോലീസ് അന്വേഷണം ഊർജിതമാക്കുകയായിരുന്നു.ഇതിനിടെ, ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:30 ഓടെ കൊല്ലം ആശ്രാമം മൈതാനത്ത് ആറു വയസ്സുകാരിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തലമറച്ച് ഇളംമഞ്ഞ നിറമുള്ള ചുരിദാർ ടോപ്പ് ധരിച്ചെത്തിയ സ്ത്രീയാണ് കുട്ടിയെ ഉപേക്ഷിച്ചു കടന്നത്. നീല നിറത്തിലുള്ള കാറിൽ കുട്ടിയുമായി എത്തിയ ഇവർ ചിന്നക്കടയിൽ ഇറങ്ങി ഓട്ടോ പിടിച്ചാണ് ആശ്രാമത്തേക്ക് എത്തിയത്.
@All rights reserved Typical Malayali.
Leave a Comment