പത്തരമാറ്റ് നടിയെ സീരിയലില്‍ നിന്നും പുറത്താക്കി

കൊല്ലം: സീരിയല്‍ നടിയും ആണ്‍സുഹൃത്തും ഹണിട്രാപ്പ് കേസില്‍ പിടിയിലായത് പണത്തിനായുള്ള ആര്‍ത്തി കാരണം. വിമുക്തഭടനും റിട്ട. സര്‍വകലാശാല ജീവനക്കാരനുമായ 75-കാരനെ ഹണിട്രാപ്പില്‍ കുടുക്കിയ ഇരുവരും 11 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. എന്നാല്‍, ഇത്രയുംതുക ലഭിച്ചിട്ടും പ്രതികളുടെ ആര്‍ത്തി അവസാനിച്ചില്ല. 25 ലക്ഷം കൂടി വേണമെന്ന് പറഞ്ഞ് ഇവര്‍ വീണ്ടും 75-കാരനെ ഭീഷണിപ്പെടുത്തി. ഇതോടെ 75-കാരന്‍ പോലീസിനെ സമീപിക്കുകയും കൊല്ലം പരവൂര്‍ പോലീസ് പ്രതികളെ തന്ത്രപൂര്‍വം പിടികൂടുകയുമായിരുന്നു. സീരിയല്‍ നടിയും അഭിഭാഷകയുമായ നിത്യ ശശി, ആണ്‍സുഹൃത്ത് ബിനു എന്നിവരെയാണ് ഹണിട്രാപ്പ് കേസില്‍ പരവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട മലയാലപ്പുഴ സ്വദേശിയായ നിത്യ ശശി വാടകയ്ക്ക് വീട് വേണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരനെ ഫോണിലൂടെ ബന്ധപ്പെടുന്നത്. തുടര്‍ന്ന് നിരന്തരം ഫോണ്‍വിളിച്ച് സൗഹൃദത്തിലാക്കി. പിന്നാലെ പരാതിക്കാരനെ വീട്ടിലേക്കും ക്ഷണിച്ചു. എന്നാല്‍, വീട്ടിലെത്തിയ 75-കാരനെ നിത്യശശി കെണിയില്‍പ്പെടുത്തി. 75-കാരനെ വിവസ്ത്രനാക്കിയ നിത്യ, തനിക്കൊപ്പം നിര്‍ത്തി നഗ്നചിത്രങ്ങള്‍ പകര്‍ത്തി. ഈ സമയം മുന്‍കൂട്ടി നിശ്ചയിച്ചതുപ്രകാരം ആണ്‍സുഹൃത്തായ ബിനുവും വീട്ടിലെത്തി. പിന്നീടങ്ങോട്ട് 75-കാരനെ ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തുകയും പണം തട്ടിയെടുക്കുകയുമായിരുന്നു.

നഗ്നചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 11 ലക്ഷം രൂപയാണ് നടിയും ആണ്‍സുഹൃത്തും പരാതിക്കാരനില്‍നിന്ന് തട്ടിയെടുത്തത്. 25 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെ 75-കാരന്‍ പോലീസിനെ സമീപിച്ചു. ഇതോടെ നടിയും സുഹൃത്തും ഒളിവില്‍പോയി. ഒടുവില്‍ പണം നല്‍കാമെന്ന് പറഞ്ഞ് തന്ത്രപൂര്‍വം വിളിച്ചുവരുത്തിയാണ് നടിയെയും സുഹൃത്തിനെയും കൊല്ലം പരവൂര്‍ പോലീസ് പിടികൂടിയത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *