രേണുവും രാഹുലും കല്ലറയിൽ എത്തി.. പൂക്കൾ വച്ചു.. കെട്ടിപ്പിടിച്ച് നിന്ന് കരഞ്ഞു..

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരം ആയിരുന്നു നടനും മിമിക്രി കലാകാരനും ആയ കൊല്ലം സുധി. സുധിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ നിന്നും സുധിയുടെ കുടുംബവും ആരാധകരും സഹപ്രവർത്തകരും ഇതുവരെയും മോചിതരായിട്ടില്ല. ജീവിത പ്രതിസന്ധികളെ മുഴുവൻ തരണം ചെയ്താണ് സുധി എന്ന അതുല്യ കലാകാരൻ ജീവിതം കരപിടിപിടിപ്പിക്കാൻ ഓടിക്കൊണ്ടിരുന്നത്. കൈക്കുഞ്ഞായിരുന്ന മകനെ ഉപേക്ഷിച്ചു ആദ്യ ഭാര്യ പോയപ്പോൾ തളരാതെ സുധി പിടിച്ചു നിന്നത് ആ മകന് വേണ്ടി ആയിരുന്നു. കിച്ചു എന്ന് വിളിക്കുന്ന രാഹുൽ ആയിരുന്നു സുധിയുടെ ജീവിതം എന്ന് തന്നെ പറയാം. കൈക്കുഞ്ഞായിരുന്നപ്പോൾ മുതൽ പരിപാടിയ്ക്ക് പോകുമ്പോഴൊക്കെയും കിച്ചുവിനെ സുധി ഒപ്പം കൂട്ടാറുണ്ടായിരുന്നു. സ്റ്റേജിനു പിറകിൽ കുഞ്ഞിനെ ഉറക്കി കിടത്തി പ്രോഗ്രാം ചെയ്തിരുന്ന കഥയൊക്കെ സുധി പലതവണ പറയുന്നത് കേട്ടിട്ട് കരയാത്ത പ്രേക്ഷകർ ഉണ്ടാവില്ല. ജീവിത ദുഖങ്ങൾക്കിടയിൽ ദൈവം തന്ന സന്തോഷം പോലെ ആയിരുന്നു തന്റെയും കിച്ചുവിന്റെയും ജീവിതത്തിലേക്ക് രേണു കടന്നു വന്നത് എന്നായിരുന്നു സുധി തന്റെ ഭാര്യ ആയ രേണുവിനെ കുറിച്ച് പറഞ്ഞിരുന്നത്. റിതുൽ എന്ന ഇളയ കുഞ്ഞിന്റെ വരവ് കൂടി ആയപ്പോൾ സുധിയുടെ ലോകം തന്നെ രേണുവും കുഞ്ഞുങ്ങളും എന്ന രീതിയിലേക്ക് മാറിയിരുന്നു.

സ്വന്തമായൊരു വീട് വയ്ക്കണം മക്കളുടെ ഭാവി സുരക്ഷിതമാക്കണം എന്നിങ്ങനെ നിരവധി ആഗ്രഹങ്ങൾ ബാക്കി നിർത്തി ആയിരുന്നു സുധിയുടെ വിയോഗം.സുധിയുടെ മരണം ആ കുടുംബത്തെ മുഴുവൻ തകർത്തു കളയുകയായിരുന്നു. സുധി ഇനി ഇല്ല എന്ന സത്യം മനസിലാക്കി ആ കുഞ്ഞുങ്ങളുമായി മുന്നോട്ട് ജീവിക്കാൻ രേണുവിന്‌ സാധിക്കട്ടെ എന്ന് പറയാത്ത ഒരു മലയാളി പോലും ഉണ്ടാവില്ല. സുധിയുടെ മരണ ശേഷം രേണു ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മൂത്ത മകനായ കിച്ചുവിനെ കുറിച്ച് പറയുന്ന വാക്കുകൾ പ്രേക്ഷകരുടെ കണ്ണ് നിറയ്ക്കുകയാണ്. “ഈ നിമിഷം വരെയും അവൻ എന്നെ അമ്മ എന്നാണ് വിളിച്ചിട്ടുള്ളത്. അവൻ എന്റെ മൂത്ത മകനാണ്. എന്റെ റിതുക്കുട്ടനെ ഞാൻ ഇപ്പോഴാണ് കണ്ടത്.അതിനും മുൻപേ എന്നെ അമ്മ എന്ന് വിളിച്ചത് അവനാണ്.അവൻ എന്റെ സ്വന്തം മോൻ തന്നെയാണ്. സുധി ചേട്ടന് അതാണ് ആഗ്രഹം.അച്ഛൻ പോയിന്നു അവൻ അക്‌സെപ്റ്റ് ചെയ്തു. ചെയ്തതല്ലേ പറ്റുള്ളൂ, ചേട്ടൻ പോയി, അച്ഛൻ ഇനി വരില്ല എന്ന് ഞാൻ അവനോട് പറഞ്ഞും കൊടുത്തു” – രേണു പറയുന്നു.”ഈ ആവിശ്യം ഇല്ലാത്ത ചോദ്യം ചോദിച്ചു ആ അമ്മേം മോനേം അകറ്റാൻ നോക്കല്ലേ പ്ലീസ്”,”ആ കുഞ്ഞിനെ കൂടി സ്നേഹിച്ചിട്ടാണ് അവരുടെ ജീവിതത്തിലേക്ക് അവൾ കടന്നു വന്നത്, ഒരിക്കലും ആ മോനെ വാവൂട്ടൻ തള്ളി പറയില്ല, പൊന്നുമോളേ നീയാണ് യഥാര്‍ത്ഥ അമ്മ.ആരൊക്കെ നിങ്ങള്‍ക്കിടയില്‍ കരടായി കടന്നുവന്നാലും,പതറാതെ 2പേരും അമ്മ മകന്‍ സ്ഥാനം സൂക്ഷിക്കുക.സുധിയുടെ ആത്മാവ് സന്തോഷിക്കട്ടെ.ദൈവം ധാരാളമായി അമ്മയേയും 2 മക്കളേയും അനുഗ്രഹിക്കട്ടെ,ഒരുപാട് പേര് പറഞ്ഞു അവനു അമ്മയില്ല ഇപ്പൊ അച്ഛനും പോയിന്നു, ഇപ്പൊ മനസ്സിലായില്ലേ അവന്റെ അമ്മ എവിടെയും പോയിട്ടില്ലന്ന് ഇതാണ് അവന്റ അമ്മ, ഇത് മാത്രം. അവനും സുധിചേട്ടനും രേണുവിനും അത് തന്നെയാണ് ഇഷ്ടം ഇനിയും ആരും അങ്ങനെ പറയല്ലേ” എന്നിങ്ങിനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. “ആദ്യ ബന്ധത്തിലെ മകനാണ് രാഹുലെന്ന് പറയുന്നത് ഭാര്യയ്ക്ക് ഇഷ്ടമില്ല, പുള്ളിക്കാരിയുടെ മൂത്ത മോനാണ് രാഹുല്‍” എന്നായിരുന്നു സ്റ്റാർ മാജിക്കിൽ കുടുംബത്തോടൊപ്പം എത്തിയപ്പോൾ രേണുവിനെയും മക്കളെയും ചേർത്ത് പിടിച്ച് സുധി പറഞ്ഞിരുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *