ഇന്നലെ രാത്രി മുഴുവന്‍ ചിരിപ്പിച്ചത് ഇതിനായിരുന്നോടാ’..!! സുധിയുടെ വിയോഗത്തില്‍ പൊട്ടിക്കരഞ്ഞ് നടന്‍ വിനോദ്

നിരവധി താരങ്ങളാണ് ഇപ്പോൾ കൊല്ലം സുധി എന്ന അതുല്യ കലാകാരനെ ഓർമിച്ചു കൊണ്ട് പോസ്റ്റ് ഇടുന്നത്.അദ്ധേഹത്തിന്റെ സഹപാഠി ആയിരുന്നവരും സഹ യാത്രികൾ ആയിരുന്നവരും അദ്ധേഹത്തിനു വേണ്ടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കു വെക്കുന്നു.അദ്ദേഹവുമാണ് പങ്കു വെച്ച ഒരുപാട് ഓർമകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകരുമായി താരങ്ങൾ പങ്കു വെക്കുന്നത്.വാഹന അപകടത്തിൽ മരിച്ച കൊല്ലം സുധിയേ അനുസ്മരിച്ചു കൊണ്ട് നിരവധി പേർ എത്തുന്നതിൽ ഇപ്പോൾ എല്ലാവരുടെയും കണ്ണ് നനയിക്കുന്നത് നടൻ വിനോദ് കോവൂരിന്റെ വാക്കാണ്.അദ്ദേഹം ഇപ്പോൾ സുധിയെ കുറിച്ച് വാ തോരാതെ പോസ്റ്റിൽ പറയുന്നുണ്ട്.വിനോദ് കോവൂരിന്‍റെ കുറിപ്പ്.എടാ സുധീ വിശ്വസിക്കാനാവുന്നില്ല. ഇന്നലെ രാത്രി വടകര ക്രാഫ്റ്റ് വില്ലേജിൽ ഫ്ലവേഴ്സും 24 ചാനലും ഒരുക്കിയ ഷോയിൽ പങ്കെടുത്ത് പത്ത് മണിയോടെ വടകരയിൽ നിന്ന് യാത്ര പുറപ്പെട്ടതാണ് സുധിയും ബിനുവും.അത് മരണത്തിലേക്കുള്ള യാത്രയായിരുന്നോ സുധീ…ഇന്നലെ ഇത്തിരി നേരം കൊണ്ട് ഒത്തിരി തമാശകൾ പറഞ്ഞ് കാണികളെയെല്ലാം ചിരിപ്പിച്ച് ചിന്തിപ്പിച്ച് സന്തോഷത്തോടെ തന്റെ ഫോട്ടോ പതിപ്പിച്ച ഉപഹാരവും വാങ്ങി ബിനു അടിമാലി ക്കൊപ്പം യാത്രപുറപ്പെട്ടതാണ്.നടൻ ജഗദീഷിനേയും സുരേഷ് ഗോപിയേയും അനുകരിച്ചാണ് ഇന്നലെ സുധി കൈയ്യടി വാങ്ങിയത്. സുരേഷ് ഗോപിയെ അനുകരിക്കുമ്പോൾ ആരും എന്‍റെ മുഖത്തേക്ക് നോക്കരുത് ഡയലോഗിൽ മാത്രമേ ശ്രദ്ധിക്കാവു എന്ന് പറഞ്ഞപ്പോൾ സദസ് മുഴുവൻ ചിരിച്ചു കൈയ്യടിച്ചു. ഏറ്റവും മുന്നിലെ ചെയറിൽ ഇരുന്ന് ഞാനും ഗോകുലം ഗോപാലൻ ചേട്ടനും ശ്രീകണ്ഠൻ നായരുമടക്കം ഒത്തിരി പേർ സുധിയുടെ സ്റ്റേജിലെ അവസാന പ്രകടനം കാണുകയായിരുന്നു.

സ്റ്റാർ മാജിക് ഷോയിലൂടെ മലയാളികളുടെ പ്രിയ താരമായ് മാറി കൊണ്ടിരിക്കുമ്പോഴാണ് ഈ ദുർവിധി അപകട രൂപത്തിൽ വന്നത്. പുലർച്ചെ നേരമായത് കൊണ്ട് വണ്ടി ഓടിച്ചയാൾ ഒന്ന് മയങ്ങി പോയതാവാം അപകടകാരണം എന്ന് അനുമാനിക്കാം. ബിനു അടിമാലിയാണ് സുധിയെ സ്റ്റേജിലേക്ക് സ്വാഗതം ചെയ്തത്. നീല ജുബ്ബയുമിട്ട് സ്‌റ്റേജിലേക്ക് കൈകൂപ്പി ചിരിച്ച് കൊണ്ട് കയറി വന്നിട്ട് ആദ്യം പറഞ്ഞത്.ഈ ബിനു അടിമാലി എന്നെ എന്തിനാ ഇങ്ങോട്ട് വിളിച്ചതെന്നറിയോ. അവന് കൗണ്ടർ പറയണമെങ്കിൽ ഞാൻ വേണം. പിന്നീടങ്ങോട്ട് കൗണ്ടറുകൾ തന്നെയായിരുന്നു. വിധിയുടെ വൈപരീത്യം രംഗബോധമില്ലാത്ത കോമാളി വന്ന് സുധിയെ തട്ടി കൊണ്ട് പോയി. വല്ലാത്ത ഒരു പോക്കായി പോയി സുധീ….. തൃശൂർ വരെ കാറിൽ ഇരുന്ന് നിങ്ങൾ പറഞ്ഞ തമാശകൾ എന്തെല്ലാമായിരിക്കും. എല്ലാം തമാശക്കാരല്ലേ ഒരു പാട് ചിരിച്ച് കാണും ഒടുവിൽ കരയാനായി .ആത്മാവിന് നിത്യ ശാന്തി കിട്ടാൻ പ്രാർത്ഥിക്കാം പ്രിയ കൂട്ടുകാരാ…

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *