ഇതാണ് സുരേഷ് ഗോപി..!! സുധിയുടെ ആഗ്രഹം ഞാന്‍ നടത്തും..!! പുതിയ വീട് ഒരുങ്ങുന്നു..!!
കൊല്ലത്തുനിന്നെത്തി വാകത്താനത്തിൻ്റെ പ്രിയപുത്രനായി, എന്നും ചിരിയോടെ നാട്ടിൽ നിറഞ്ഞു; സുധിയെ ഒരുനോക്ക് കാണാൻ വൻ ജനാവലി.കൊല്ലം സുധിക്ക് കണ്ണീരോടെ വിട നൽകാനൊരുങ്ങി വാകത്താനം. അന്തിമോപചാരം അർപ്പിക്കാനായി നൂറുകണക്കിനാളുകളാണ് എത്തിച്ചേർന്നിരിക്കുന്നത്. വാഹനാപകടത്തിലാണ് സുധിക്ക് ജീവൻ നഷ്ടമായത്.കണ്ണീരോടെ വാകത്താനം.അന്തിമോപചാരം അർപ്പിക്കാൻ വൻ ജനാവലി.
കോട്ടയം: എന്നും ചിരിയോടെ നാട്ടിൽ നിറഞ്ഞുനിന്ന പ്രിയകലാകാരന് വിട നൽകാനൊരുങ്ങി വാകത്താനം. തൃശൂരിൽ വാഹനാപകടത്തിൽ മരിച്ച പ്രിയ കലാകാരൻ കൊല്ലം സുധിയ്ക്കാണ് നാട് വിട നൽകുന്നത്. നൂറുകണക്കിന് ആളുകളാണ് അന്തിമോപചാരം അർപ്പിക്കാനായി ഇവിടെ എത്തിച്ചേർന്നിരിക്കുന്നത്. നേരത്തെ വീട്ടിലും സ്‌കൂളിലും പൊതുദർശനത്തിന് എത്തിച്ചപ്പോൾ നാട്ടുകാർ ഒന്നിച്ചെത്തി കണ്ണീരോടെ വിട നൽകിയിരുന്നു. ഇതിനു ശേഷമാണ് ഭൗതികദേഹം പള്ളി ഓഡിറ്റോറിയത്തിൽ എത്തിച്ചത്.രാവിലെ ഒൻപത് മണിയോടെയാണ് ഭൗതികദേഹം വീട്ടിൽ എത്തിച്ചത്. തുടർന്ന്, എംജി യുപി സ്‌കൂളിൽ എത്തിച്ചു. എംജി യുപി സ്‌കൂളിൽനിന്ന് വിലാപയാത്രയായാണ് ക്ലാനാനായ പള്ളി ഓഡിറ്റോറിയത്തിലേയ്ക്കു ഭൗതികദേഹം എത്തിച്ചത്. പള്ളി ഓഡിറ്റോറിയത്തിനു മുന്നിലെത്തിച്ച ഭൗതികദേഹം സഭാ ബിഷപ്പും അധികൃതരും ചേർന്നു ഏറ്റുവാങ്ങി. തുടർന്ന് പൊതുദർശനത്തിനുവെച്ചു.
കൊല്ലത്തുനിന്നെത്തി വാകത്താനത്തിന്റെ പ്രിയപുത്രനായി മാറിയ സുധിയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ ആയിരങ്ങളാണ് ഇവിടെ എത്തിച്ചേർന്നത്. ഫ്ലവേഴ്‌സ് ടിവി താരങ്ങൾ അടക്കം ഇവിടെ എത്തിച്ചേർന്നു. പ്രിയപ്പെട്ട കലാകാരന് അന്തിമോപചാരം അർപ്പിച്ചു ഒരുനോക്കുകൂടി കാണാനാണ് പല സ്റ്റേജുകളിലും ഒന്നിച്ചുണ്ടായിരുന്ന സുഹൃത്തുക്കൾ വാകത്താനത്ത് എത്തിയത്.പ്രിയ താരത്തെ ഒരുനോക്ക് കാണാൻ വൻ ജനാവലി എത്തിയതോടെ തിരക്ക് നിയന്ത്രിക്കാൻ കർശനമായ ഇടപെടലുകൾ നടത്തേണ്ടിവന്നു. ഇന്നലെ പുലർച്ചെ തൃശൂർ കയ്പമംഗലത്തുവെച്ച് ഉണ്ടായ അപകടത്തിലാണ് കൊല്ലം സുധിക്ക് (39) ജീവൻ നഷ്ടമായത്. വടകരയിൽനിന്നു പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.
@All rights reserved Typical Malayali.
Leave a Comment