കൃഷി പഠിക്കാന്‍ ഇസ്രയേലില്‍ പോയി മുങ്ങിയ ബിജുവിനെ കിട്ടി. ഉളുപ്പില്ലാതെ പറഞ്ഞത് കേട്ടോ

കഴിഞ്ഞ ഏതാനും ദിവസം ആയി കേരളത്തെ ഞെട്ടിച്ച കാണാതെയാവൽ ആയിരുന്നു ബിജു കണ്ണൂരുകാരനെ.കേരളത്തിൽ നിന്നും അല്ല മറിച്ചു കേരളത്തിൽ നിന്നും ആധുനിക കൃഷി രീതി പഠിക്കാൻ വേണ്ടി സംസ്ഥാന സർക്കാർ ഇസ്രായേലിലേക്ക് കൊണ്ട് പോയ സംഘത്തിൽ നിന്നുമാണ് ബിജുവിനെ കാണാതെ ആയത്.ഇത് സംസ്ഥാന സർക്കാരിന് ആകെ നാണക്കേട് ആയി മാറിയിരുന്നു.ഇയാൾക്ക് എതിരെ നിയമ നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.ഫെബ്രുവരി പതിനാറിന് രാത്രി ഏഴു മണിയോടെ പ്രതിനിധി സംഘം അത്താഴത്തിനു നിർത്തിയപ്പോഴാണ് ബിജു മുങ്ങുന്നത് കൂടെ ഉള്ളവർ കുറെ തിരഞ്ഞു എങ്കിലും കണ്ടെത്താൻ ആയില്ല പിന്നീട് വീട്ടിലെക്ക് വിളിച്ച ബിജു തന്നെ അന്വേഷിക്കേണ്ട എന്നും താൻ ഇസ്രായേലിൽ സുരക്ഷിതൻ ആണെന്ന് അറിയിച്ചു അവിടെ സാദാരണ ജോലിക്ക് പോലും പതിനായിരം കൂലി ആയി ലഭിക്കും എന്ന് ബിജു പറഞ്ഞു എന്നും ഇത് കൊണ്ടാണ് ബിജു സംഘത്തിൽ നിന്നും മുങ്ങിയത് എന്നും കൂടെ ഉള്ളവർ വെളിപ്പെടുത്തിയിരുന്നു.ബിജുവിന് എതിരെയും അദ്ദേഹത്തെ സഹായിക്കുന്നവർക്ക് എതിരെയും നടപടി എടുക്കും എന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു.ബിജുവിനായി തിരച്ചിൽ നടത്തിയിരുന്നു.

അതെ സമയം ഇപ്പോൾ മുങ്ങിയ ബിജു പൊങ്ങി എന്ന വാർത്തയാണ് വരുന്നത് ഇന്ന് ബിജു നാട്ടിൽ എത്തും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടിൽ പറയുന്നത്.ബിജുവിന്റെ സഹോദരൻ ബെന്നി ആണ് കൃഷി മന്ത്രിയെ ബിജു ഇന്ന് വരും എന്ന് അറിയിച്ചത്.കൂട്ടം വിട്ട് പോകാനുള്ള കാരണം ബിജു പറഞ്ഞിട്ടുണ്ട് ഇസ്രായേലിലെ പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ ആണത്രേ ബിജു സംഘം വിട്ട് മുങ്ങിയത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *