നടി അനഘ വിവാഹ വേദിയില്‍ അതിസുന്ദരിയായി എത്തിയപ്പോള്‍

പോസിറ്റിവ് ആയി കൂടെ നിന്നത് ഇവൾ മാത്രം ഫേസ്‍ബുക്കിലൂടെ പരിചയപ്പെട്ടു അത് പ്രണയമായി അനഘയുടെ ലവ് സ്റ്റോറി.കിടു എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.അഭിനേത്രിയും, വ്‌ളോഗറും, ഡോക്ടറുമാണ് അനഘ സ്റ്റിബിൻ. പ്രേക്ഷകർക്ക് സുപരിചിതയായ അനഘ സ്റ്റെബിൻ വിവാഹിതയായി. നടിക്ക് ഇത് പ്രണയ സാഫല്യമാണ്. നീണ്ട നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് അനഘയും സഞ്ജിത്തും ഗുരുവായൂർ കണ്ണന് മുൻപിൽ വിവാഹിതരായത്. ഞങ്ങളുടെ 8 വർഷത്തെ കാത്തിരിപ്പാണ് ഇതെന്ന് അനഘ പറയുന്നു. മോഡൽ രംഗത്തുനിന്നും ആണ് അനഘ അഭിനയത്തിലേക്ക് എത്തുന്നത്. വിശേഷങ്ങൾ വായിച്ചറിയാം.ഞങ്ങളുടെ എട്ടു വർഷത്തെ പ്രണയം ആണുകേട്ടോ. അത്രയും വർഷങ്ങൾ ആയിട്ട് ഞങ്ങൾ ഈ ഒരു ഡേറ്റിനു വേണ്ടി കാത്തിരിക്കുകയാണ്. ഇന്നാണ് അത് സഫലമായത്. ഒരുപാട് സന്തോഷം, എക്സൈറ്റ്മെന്റ് ഒക്കെയുണ്ട്. രാവിലെ ഗുരുവായൂരിൽ വച്ചാണ് താലി കെട്ടിയത്. അത് കഴിഞ്ഞിട്ടാണ് ഈ ഫങ്ക്ഷന് നടക്കുന്നത്. പറഞ്ഞറിയിക്കാൻ ആകാത്ത അത്രയും സന്തോഷം. പ്രണയം പറയാൻ ആണെങ്കിൽ അത് വലിയൊരു കഥയാണ്.
ഫേസ്ബുക്ക് വഴിയാണ് പരസ്പരം പരിചയപ്പെടുന്നത്. നല്ല സുഹൃത്തുക്കൾ ആയിരുന്നു. പിന്നെ ആള് വന്നു മീറ്റ് ചെയ്തു. അങ്ങനെ പ്രണയം,പ്രൊപ്പോസ് ചെയ്തപ്പോൾ തന്നെ വീട്ടിൽ പറഞ്ഞു. വീട്ടുകാരും ഞങ്ങളെ സപ്പോർട്ട് ചെയ്തു. അത്രേ ഉള്ളൂ. ദാ ഇപ്പോൾ വിവാഹത്തിലേക്കും കടന്നു എന്ന് അനഘ പറയുമ്പോൾ മാധ്യമ പ്രവർത്തകർ സഞ്ജിത്തിനെ കൂടി പരിചയപ്പെടുത്താൻ പറയുന്നുണ്ട്. ആളുടെ പേര് സഞ്ജിത്ത്‌, അബുദാബിയിൽ ബാങ്കിൽ വർക്ക് ചെയ്യുന്നുവെന്നും അനഘ പറയുകയുണ്ടായി.

എല്ലാത്തിനും എനിക്ക് കട്ട സപ്പോർട്ടാണ്. എന്നെ ഏറ്റവും കൂടുതൽ പിന്തുണയ്ക്കുന്നത് ആളാണ്. അതായത് എന്റെ കുടുംബം എന്നെ പിന്തുണയ്ക്കുന്ന പോലെയുള്ള സപ്പോർട്ടാണ് എനിക്ക് തരുന്നത്. തുടക്കം മുതൽ ഈ എട്ടുവർഷം വരെ ഒപ്പം തന്നെ ഉണ്ടായിരുന്നു എന്തിനും. അത്രയും സപ്പോർട്ടാണ് എനിക്ക് തരുന്നത്. ഇനി അങ്ങോട്ടും അതുപോലെ തന്നെ ആയിരിക്കും അല്ലേ എന്നും സഞ്ജിത്തിനോടായി അനഘ ചോദിക്കുന്നു- അതിനു സഞ്ജിത്ത്‌ നൽകിയ മറുപടി ഇങ്ങനെ.​ഉറപ്പായിട്ടും ഇനിയും സപ്പോർട്ട് ചെയ്യും.ഉറപ്പായിട്ടും ഇനിയും സപ്പോർട്ട് ചെയ്യും എന്നാണ് സഞ്ജിത്ത്‌ പറഞ്ഞത്. എപ്പോഴും, എല്ലായ്പ്പോഴും പോസിറ്റിവ് ആയി കൂടെ നിന്നത് ഇവൾ മാത്രമാണ്. എന്നെ ഒരുപാട് സപ്പോർട്ട് ചെയ്തിട്ടുണ്ട്. പാലക്കാടാണ് എന്റെ വീട് എന്നും സഞ്ജിത്ത്‌ പറയുകയുണ്ടായി. നല്ല നല്ല അവസരങ്ങൾ വന്നാൽ ഇനിയും അഭിനയത്തിൽ തുടരും എന്നാണ് വിവാഹത്തിന് ശേഷം മാധ്യമങ്ങളോട് ഇരുവരും പ്രതികരിച്ചത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *