പെട്ടെന്ന് തളര്‍ന്നു വീണു.. നടി വീണാ നായര്‍ ആശുപത്രിയില്‍.. മൂന്നു കൊല്ലത്തിനു ശേഷം വീണ്ടും ആ രോഗം..!!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വീണ നായർ. ടെലിവിഷൻ പരിപാടികളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. വെള്ളിമൂങ്ങ അടക്കമുള്ള സിനിമകളിലും താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ബിഗ് ബോസ് രണ്ടാമത്തെ സീസണിലെ സജീവമായ മത്സരാർത്ഥികളിൽ ഒരാൾ കൂടിയായിരുന്നു താരം. ഇപ്പോൾ നടിയുടെ ഒരു പോസ്റ്റ് ആണ് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.താരം ഇപ്പോൾ ആശുപത്രിയിലാണ് എന്ന വാർത്തയാണ് പുറത്തുവരുന്നത്. താൻ തന്നെയാണ് ആശുപത്രിയിൽ കിടക്കയിൽ നിന്നുമുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. മൂന്നുവർഷത്തിനുശേഷമാണ് ഈ രോഗാവസ്ഥ വീണ്ടും വന്നത് എന്നാണ് താരം പറയുന്നത്. നിരവധി ആളുകൾ ആണ് താരത്തെ സമാധാനിപ്പിച്ചുകൊണ്ട് രംഗത്ത് വന്നത്.ഫൈബ്രോമയാൾജിയ രോഗത്തിന്റെ പേര്. സ്ത്രീകളിലാണ് ഈ രോഗം കൂടുതലായി കാണപ്പെടുന്നത്.

പേശിവാതം എന്നാണ് ഈ രോഗത്തിന് മലയാളത്തിൽ. വിട്ടുമാറാത്ത പേശികളുടെയും സന്ധികളുടെയും വേദന ആണ് പ്രധാന ലക്ഷണം. ഇതിനു പുറമേ നല്ല രീതിയിൽ ക്ഷീണവും ഉറങ്ങാൻ കഴിയാത്ത അവസ്ഥയും ഉണ്ടാവും. വളരെ സങ്കീർണമായ ലക്ഷണങ്ങൾ ആയിരിക്കും ഈ രോഗം എപ്പോഴും കാണിക്കുന്നത്. ശാരീരികവും മാനസികവും ആയിട്ടുള്ള സ്ട്രെസ്സ് ആണ് ഈ രോഗത്തിന് പ്രധാന കാരണം.അതേസമയം ഇതത്ര ഗുരുതരമായ അസുഖമല്ല എന്നും പെട്ടെന്ന് തന്നെ സുഖം പ്രാപിക്കാൻ സാധിക്കും എന്നുമാണ് അറിയാൻ സാധിക്കുന്നത്. നിരവധി ആളുകൾ ആണ് ഇപ്പോൾ താരത്തിന് വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് രംഗത്തെത്തുന്നത്. എത്രയും പെട്ടെന്ന് തന്നെ സുഖം പ്രാപിക്കട്ടെ എന്ന രീതിയിലുള്ള കമൻറുകൾ ആണ് താരം പങ്കുവെച്ച ചിത്രത്തിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *