ഗര്‍ഭം മുതല്‍ എല്ലാം യൂട്യൂബ്! ഒടുവില്‍ വീഡിയോ നോക്കി വീട്ടില്‍ പ്രസവിച്ച യുവതിക്ക് സംഭവിച്ചത് കണ്ടോ
യൂട്യൂബിലെ വീഡിയോകൾ പലതും കണ്ണുമടച്ചു വിശ്വസിക്കുന്നവരാണ് നമ്മളിൽ പലരും.എന്നാൽ ഒരിക്കലും അങ്ങനെ ചെയ്യരുത് എന്ന് പറയുകയാണ് കൃതിക എന്ന യുവതിയുടെ ഭർത്താവ്.ഒരു വർഷം മുമ്പ് വീഡിയോ നോക്കി പ്രസവിക്കാൻ ശ്രമിച്ച ഭാര്യ കൃതികക്ക് സംഭവിച്ചത് വിവരിച്ചാണ് കാർത്തികേയൻ ഈ അപേക്ഷ നടത്തുന്നത്.തിരുപ്പൂർ കാങ്കയം റോഡ് പുതുപ്പാളയത് സ്വകാര്യ സ്കൂൾ അധ്യാപികയായിരുന്നു കൃതിക.സൗന്ദര്യവും വിദ്യാഭ്യാസവും സമ്പത്തുമുണ്ടായിരുന്ന 28 വയസ്സുള്ള പെൺകുട്ടി.മൂത്ത മകൾക്ക് 3 വയസ്സുള്ളപ്പോളാണ് കൃതിക വീണ്ടും ഗർഭിണിയായത്.സുഹൃത്തുക്കളായ ദമ്പതികളുടെ നിർദേശപ്രകാരം പ്രകൃതി ചികിത്സ രീതിയാണ് കൃതികയും ഭർത്താവ് കാർത്തികേയനും പിന്തുടർന്നിരുന്നത്.പ്രസവത്തിനു ആശുപത്രിയിൽ പോകുന്നതിനേക്കാൾ നല്ലത് വീട്ടിൽ പ്രകൃതി ചികിത്സ രീതി പിന്തുടരുന്നതാണെന്ന് സുഹൃത്തുക്കളായ ദമ്പതികൾ നിർദേശിച്ചതോടെ പ്രസവം വീട്ടിൽ വെച്ച നടത്താൻ കൃതികയും ഭർത്താവ് കാർത്തികേയനും തീരുമാനിക്കുകയായിരുന്നു.സുഹൃത്തുക്കളായ ഈ ദമ്പതികൾ വീട്ടിൽ വെച്ച കുഞ്ഞിന് ജന്മം നൽകിയതും ആരോഗ്യമുള്ള കുഞ്ഞായിരുന്നു അതന്നതുമാണ് കൃതികയെയും ഈ വഴി പിന്തുടരാൻ പ്രേരിപ്പിച്ചത്.
ആശുപത്രികളിൽ പ്രസവിച്ചാൽ കുട്ടികളിലെ രോഗപ്രതിരോധ ശേഷി കുറയുമെന്ന് പ്രചാരണങ്ങളിൽ വിശ്വസിച് രണ്ടാമത്തെ പ്രസവം വീട്ടിലാക്കാൻ കൃതിക തീരുമാനിക്കുകയായിരുന്നു.സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഗർഭ കാല പ്രസവാരീതികൾ അനുസരിച്ചാണ് കൃതിക ഗർഭ കാലത്തു ഭക്ഷണം കഴിച്ചിരുന്നതും ജീവിത രീതി ചിട്ടപ്പെടുത്തിയതും ഒന്പത് മാസത്തെ ഗർഭ കാലം കഴിഞ്ഞു പ്രസവ വേദന വന്നപ്പോഴും ഹോസ്പിറ്റലിൽ പോകുന്നതിന് പകരം യുട്യൂബിൽ വീഡിയോ സഹായത്താൽ കൃതികയും രണ്ടു സുഹ്യത്തുക്കളും ചേർന്ന് കൊണ്ടാണ് പ്രസവം എടുത്തത്.മൂന്നര കിലോ ഉള്ള കുഞ്ഞിനാണ് കൃതിക ജന്മം നൽകിയത്.എന്നാൽ പ്രസവം കഴിഞ്ഞതോടെ കൃതികയുടെ രക്ത സ്രാവം നിന്നില്ല പ്രസവ ശേഷം രക്തം വാർന്നു അവശയായ യുവതിയെയും കുഞ്ഞിനേയും ബന്ധുക്കൾ ചേർന്ന് തിരുപ്പൂർ ജില്ലാ ഹോസ്പിറ്റലിൽ കൊണ്ട് പോയി എങ്കിലും വഴി മദ്ധ്യേ മരിച്ചു.പ്രസവത്തെ തുടർന്ന് ഉണ്ടായ സംഗീർണതയെ തുടർന്നാണ് മരിച്ചത്.അവർ മരിച്ചു എങ്കിലും കുഞ് ആരോഗ്യവതിയാണ്.
@All rights reserved Typical Malayali.
Leave a Comment