എന്റെ കണ്ണുനീര്‍ ദൈവം കാണാതെ പോയി ഞങ്ങള്‍ മൂന്നു പേരും വീണ്ടും ഒന്നിക്കും നെഞ്ചു പൊട്ടുന്ന വേദനയില്‍ കെ എസ് ചിത്ര

മാലാഖമാര്‍ക്കൊപ്പമായി ഈ ദിവസം ആഘോഷിക്കുന്നുണ്ടാവും! നന്ദനയുടെ പിറന്നാള്‍ ദിനത്തില്‍ ചിത്ര പങ്കിട്ട ഇമോഷണല്‍ പോസ്റ്റ്‌.സ്വര്‍ഗത്തിലെ നിന്റെ പിറന്നാള്‍ ദിവസമാണിന്ന്. അവിടെ മാലാഖമാര്‍ക്കൊപ്പമായി നീ ഈ ദിവസം ആഘോഷിക്കുന്നുണ്ടാകും. കാലമെത്ര കടന്ന് പോയാലും എന്നും നീ എന്റെ മനസിലുണ്ട്. എന്നില്‍ നിന്നും അകലെയാണെങ്കിലും അവിടെ നീ സുരക്ഷിതയാണെന്ന് എനിക്കറിയാം. നിന്നെ ഞാന്‍ ഒത്തിരി സ്‌നേഹിക്കുന്നു. എല്ലാ ദിവസത്തേക്കാളും കൂടുതലായി എനിക്ക് ഇന്ന് നിന്നെ മിസ് ചെയ്യുന്നുണ്ട്.
മലയാളികള്‍ക്ക് ഏറെയിഷ്ടമുള്ള ഗായികയാണ് കെഎസ് ചിത്ര. സന്തോഷത്തിലും സങ്കടത്തിലുമെല്ലാം മലയാളി കേള്‍ക്കാനാഗ്രഹിക്കുന്ന ശബ്ദമാണ് ചിത്രയുടേത്. ആരാധകമനസില്‍ ഇന്നും നോവായി നിറഞ്ഞു നില്‍ക്കുന്നുണ്ട് ചിത്രയുടെ മകളായ നന്ദന. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലായി ലഭിച്ച കുഞ്ഞുമാലാഖയുടെ അപ്രതീക്ഷിത വിയോഗം ഇന്നും തീരാവേദനയാണ്. മകളുടെ പിറന്നാള്‍ ദിനത്തില്‍ ചിത്ര പങ്കിട്ട ഹൃദയസ്പര്‍ശിയായ കുറിപ്പ് വൈറലായിക്കൊണ്ടിരിക്കുകയാണ്. നിരവധി പേരാണ് പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയിട്ടുള്ളത്.ഹാപ്പി ബര്‍ത്ത് ഡേ ഇന്‍ ഹെവന്‍ എന്ന് പറഞ്ഞാണ് ചിത്രയുടെ കുറിപ്പ് തുടങ്ങുന്നത്. സ്വര്‍ഗത്തിലെ നിന്റെ പിറന്നാള്‍ ദിവസമാണിന്ന്. അവിടെ മാലാഖമാര്‍ക്കൊപ്പമായി നീ ഈ ദിവസം ആഘോഷിക്കുന്നുണ്ടാകും. കാലമെത്ര കടന്ന് പോയാലും എന്നും നീ എന്റെ മനസിലുണ്ട്. എന്നില്‍ നിന്നും അകലെയാണെങ്കിലും അവിടെ നീ സുരക്ഷിതയാണെന്ന് എനിക്കറിയാം. നിന്നെ ഞാന്‍ ഒത്തിരി സ്‌നേഹിക്കുന്നു. എല്ലാ ദിവസത്തേക്കാളും കൂടുതലായി എനിക്ക് ഇന്ന് നിന്നെ മിസ് ചെയ്യുന്നുണ്ട്. ഹാപ്പി ബര്‍ത്ത് ഡേ നന്ദന എന്നായിരുന്നു ചിത്ര കുറിച്ചത്. നിമിഷനേരം കൊണ്ടായിരുന്നു കുറിപ്പ് വൈറലായി മാറിയത്.
ഓര്‍മ്മകള്‍.വിശേഷ ദിവസങ്ങളിലെല്ലാം നന്ദനയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കിട്ട് ചിത്ര എത്താറുണ്ട്. നന്ദന എന്നും ഹൃദയത്തില്‍ ജീവിക്കും, സ്‌നേഹം ചിന്തകള്‍ക്കും അപ്പുറമാണെന്നായിരുന്നു മുന്‍പൊരിക്കല്‍ ചിത്ര കുറിച്ചത്. ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായിരുന്നു നിന്റെ ജനനം. നിന്റെ ഓര്‍മ്മകളെന്നും ഞങ്ങള്‍ക്ക് അമൂല്യമായ നിധിയാണ്. വാക്കുകള്‍ക്കും അപ്പുറത്താണ് നിന്നോടുള്ള ഇഷ്ടം. നിന്റെ നഷ്ടം അളക്കാനാവാത്തതുമാണെന്നും ചിത്ര കുറിച്ചിരുന്നു.

അറിയുമായിരുന്നുവെങ്കില്‍.ഇത് ദൈവത്തിന്റെ തീരുമാനമായിരുന്നില്ല. അവളുടെ വിയോഗം ഞങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം വേദനയുണ്ടാക്കുമെന്ന് ദൈവത്തിന് അറിയുമായിരുന്നുവെങ്കില്‍ അവളിപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നേനെ. വര്‍ഷങ്ങളെത്ര കഴിഞ്ഞാലും ഈ ദു:ഖം മനസിലുണ്ടാവും. തീരാവേദനയായി ആ മുഖം മനസിലുണ്ട്. ഞങ്ങളെ രണ്ടുപേരെയും ദൈവം അവിടേക്ക് വിളിച്ചാല്‍ മൂന്ന് പേരും വീണ്ടും ഒന്നിക്കുമെന്നും ചിത്ര നേരത്തെ കുറിച്ചിരുന്നു.വിയോഗം.വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് ശേഷമായാണ് ചിത്രയ്ക്കും വിജയശങ്കറിനും മകളെ ലഭിച്ചത്. കൃഷ്ണഭക്തയായതിനാലാണ് മകള്‍ക്ക് നന്ദന എന്ന് പേരിട്ടതെന്ന് ചിത്ര പറഞ്ഞിരുന്നു. 2011 ലായിരുന്നു നന്ദനയുടെ വിയോഗം. ദുബായിലെ നീന്തല്‍ക്കുളത്തില്‍ വീണായിരുന്നു നന്ദന മരിച്ചത്. മകളുടെ മരണശേഷം സംഗീത ലോകത്ത് നിന്നും ചിത്ര ബ്രേക്കെടുത്തിരുന്നു. മാസങ്ങള്‍ക്ക് ശേഷമായി തിരിച്ചെത്തുകയായിരുന്നു പിന്നീട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *