കോമഡി താരം ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ജീവനൊടുക്കി

സീരിയല്‍ സിനിമാ നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്തു ആത്മഹത്യയ്ക്ക് കാരണം കുടുംബ പ്രശ്നങ്ങള്‍ വിശദ അന്വേഷണത്തിന് പൊലീസ്. നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശ ആത്മഹത്യ ചെയ്തു. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നാണ് ആത്മഹത്യ എന്നാണ് വിവരം. ഉല്ലാസ് പന്തളവും ഭാര്യയും തമ്മില്‍ വഴക്ക് പതിവായിരുന്നു. കുട്ടികളുടെ നിലവളി കേട്ട് അയല്‍ക്കാര്‍ ഓടിയെത്തിയപ്പോള്‍ തൂങ്ങി നില്‍ക്കുന്ന ആശയെയാണ് കണ്ടത്. ഉല്ലാസ് പന്തളം തന്നെ കെട്ടഴിച്ച് വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയി. പത്തനംതിട്ട മല്ലശേരി സ്വദേശിയാണ് ആശ.മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയിലെ സൂപ്പര്‍ സ്റ്റാറാണ് ഉല്ലാസ് പന്തളം. 46ഓളം സിനിമകളില്‍ ഉല്ലാസ് അഭിനയിച്ചിട്ടുണ്ട്.

ടിവി ഷോകളിലെ സജീവ സാന്നിദ്ധ്യമാണ് ഉല്ലാസ്. കോമഡി പരിപാടിയിലൂടെ ശ്രദ്ധേയനായി. ഇപ്പോള്‍ ഒട്ടുമിക്ക മലയാളം ചാനലുകളിലും കോമഡി അവതരിപ്പിക്കാന്‍ ഉല്ലാസുണ്ട്. എന്നാല്‍ കുടുംബത്തില്‍ ഉല്ലാസിന് നിരവധി പ്രശ്നങ്ങളുണ്ടായിരുന്നു. കോണ്‍ഗ്രസിലും പന്തളം ഉല്ലാസ് സജീവമായിരുന്നു. ഉല്ലാസിന്റെ താളം തെറ്റിയ ജീവിതമാണ് ആശയെ വലച്ചിരുന്നത്. ഇത് ചോദ്യം ചെയ്തതാണ് കുടുംബ പ്രശ്നങ്ങള്‍ക്ക് കാരണം.ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത കോമഡി സ്റ്റാര്‍സ് എന്ന പരിപാടിയിലൂടെയാണ് ചലച്ചിത്രരംഗത്ത് കടന്നുവരുന്നത്.വിശുദ്ധ പുസ്തകം,കുട്ടനാടന്‍ മാര്‍പ്പാപ്പ,നാം, ചിന്ന ദാദ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *