കെഎസ്ആര്‍ടിസി ബസിനുള്ളില്‍ അതിരുവിട്ട് പ്രണയിച്ച കമിതാക്കള്‍ക്ക് കണ്ടക്ടറുടെ എട്ടിന്റെ പണി
മലയാളത്തിന്റെ സ്വന്തം ആന വണ്ടിയാണ് കെ എസ് ആർ ട്ടി സി .മലയാളികൾക്ക് പ്രതേക ഇഷ്ടം ഈ വണ്ടിയോടുണ്ട്.കെ എസ് ആർ ട്ടി സി ജീവനക്കാരെ കുറിച്ചു ഇടക്കിടക്ക് മോശം പെരുമാറ്റത്തിന്റെ പേരിൽ ചില വാർത്ത എത്താറുണ്ട് എങ്കിലും സഹായ മനോഭാവം ഉള്ള കണ്ടക്റ്റര്മാര് ഏറെ ഉണ്ട്.യാത്ര ചെയ്യുന്നതിൽ കാമുകി കാമുകൻ അങ്ങനെ എല്ലാം ഉണ്ട്.ചിലപ്പോൾ പരിധി വിട്ട പെരുമാറ്റം പക്ക്വത ഇല്ലാത്ത കുട്ടികളുടെ ഭാഗത്തു നിന്നു ഉണ്ടാകാറുണ്ട്.ബസിൽ സഞ്ചരിക്കുന്ന കാമുകി കാമുകൻമാർ ആവട്ടെ ചിലപ്പോ അവർ മാത്രമാണ് ബസിൽ സഞ്ചരിക്കുന്നത് എന്ന മട്ടിൽ അവരുടേത് ആയ ലോകത്താണ് സഞ്ചരിക്കുക.
ഇപ്പോൾ ഇത്തരത്തിൽ പരിസര ബോധം ഇല്ലാതെ ബസിൽ സഞ്ചരിച്ച കമിതാക്കൾക്ക് കെ എസ് ആർ ട്ടി സി കണ്ടക്റ്റർ നൽകിയ കലക്കൻ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.ബസിലെ കമിതാക്കളുടെ പരിധി വിട്ടുള്ള പെരുമാറ്റം ചിലർ പാടെ അവഗണിക്കുമ്പോൾ ചിലപ്പോൾ സഹ യാത്രക്കാരോ കണ്ടക്ടറോ അത് വിലക്കും.എന്നാൽ ബസിൽ കമിതാക്കൾ കാട്ടി കൂട്ടിയത് കണ്ടു സഹി കേട്ട കണ്ടക്റ്റർ ടിക്കറ്റിലാണ് ഇവർക്ക് പണി കൊടുത്തത്.പരസ്യമായി ഇവരെ അപമാനിക്കാതെ ആയിരുന്നു കണ്ടക്റ്റർ ഇവര്ക്ക് ഉള്ള പണി നൽകിയത് എന്നത് ആണ് ശ്രദ്ധേയമായ കാര്യം.
മറ്റൊരു ടിക്കറ്റിൽ ഒരു വരി എഴുതിയാണ് കൈമാറിയത്.താങ്കൾ കെ എസ് ആർ ട്ടി സി ബസിൽ ടിക്കറ്റ് എടുത്തതാണ് ഓയോ റൂം ബുക്ക് ചെയ്തതല്ല എന്നായിരുന്നു അതിൽ കുറിച്ചത്.തന്റെ സുഹ്യത്തിന് കണ്ടക്റ്റർ നൽകിയ ടിക്കറ്റ് ഇയാൾടെ കൂട്ടുകാരൻ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
@All rights reserved Typical Malayali.
Leave a Comment