ഇത്രയും വേദന ഉള്ളിൽ ഒതുക്കി ഈ നടി അഭിനയിച്ചത് ജീവിക്കാൻ – മക്കളെ നഷ്ടമായ ഒരമ്മ

അമ്മ മൂന്നാം മാസം ഗർഭിണിയായിരുന്നപ്പോൾ അച്ഛൻ നാടുവിട്ടു! അച്ഛന്റെ വീട്ടുകാരാണ് അമ്മയുടെ രണ്ടാം വിവാഹം നടത്തിയത്! അമ്മയാണ് എനിക്കെല്ലാം! വികാരഭരിതയായി കുളപ്പുള്ളി ലീലയുടെ വാക്കുകൾ
താന്തോന്നിയില്‍ സുരാജ് ബ്ലാക്ക് ടീ ചോദിച്ചപ്പോഴുള്ള ‘ആട്ട്’ വലിയ ചര്‍ച്ചയായിരുന്നു. ചേച്ചി എന്തായാലും വരണമെന്ന് പറഞ്ഞായിരുന്നു അവര്‍ വിളിച്ചത്. ചേച്ചി പറയുന്നത് കേട്ട് ആള്‍ക്കാര്‍ ചിരിക്കണമെന്നായിരുന്നു അവര്‍ പറഞ്ഞത്. അത് ഷൂട്ട് ചെയ്ത സമയത്ത് തന്നെ ആളുകള്‍ ചിരിക്കുകയായിരുന്നു.നാടകത്തില്‍ നിന്നും സിനിമയിലേക്കും സീരിയലിലേക്കുമെത്തിയ താരമാണ് കുളപ്പുള്ളി ലീല. അഭിനയം മാത്രമല്ല എഴുത്തും വഴങ്ങുമെന്നും അവര്‍ തെളിയിച്ചിരുന്നു. അമ്മയെക്കുറിച്ചെഴുതിയ പാട്ട് വൈറലായിരുന്നു. പറഞ്ഞറിയിക്കാന്‍ പറ്റാത്ത തരത്തിലുള്ള കെമിസ്ട്രിയാണ് അമ്മയും മോളുമെന്ന് സുബി സുരേഷ് പറയുന്നു. യൂട്യൂബ് ചാനലിലൂടെയായാണ് സുബി കുളപ്പുള്ളി ലീലയുടെ വിശേഷങ്ങളും പങ്കുവെച്ചത്. അമ്മ ചെറുപ്രായത്തിൽ തന്നെ കല്യാണം കഴിച്ചതാണെന്നും അച്ഛന്റെ വീട്ടുകാരാണ് രണ്ടാമത്തെ വിവാഹം നടത്തിയതെന്നും കുളപ്പുള്ളി ലീല പറയുന്നു. സുബി സുരേഷായിരുന്നു യൂട്യൂബ് ചാനലിലൂടെ ലീലയ്ക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ചത്.
ക്യാരക്ടറിനെക്കുറിച്ച് പറയാന്‍ വിളിക്കുന്നവരോട് രണ്ട് കാര്യങ്ങളാണ് പറയാറുള്ളത്. തുണിയും വേണം, പൈസയും തരണമെന്നാണ് ഞാന്‍ പറയാറുള്ളതെന്ന് കുളപ്പുള്ളി ലീല പറയുന്നു. ഏത് ക്യാരക്ടറായാലും കുഴപ്പമില്ല. ഒരു സീനിലായാലും ഞാന്‍ അഭിനയിക്കും. താന്തോന്നിയില്‍ സുരാജ് ബ്ലാക്ക് ടീ ചോദിച്ചപ്പോഴുള്ള ‘ആട്ട്’ വലിയ ചര്‍ച്ചയായിരുന്നു. ചേച്ചി എന്തായാലും വരണമെന്ന് പറഞ്ഞായിരുന്നു അവര്‍ വിളിച്ചത്. ചേച്ചി പറയുന്നത് കേട്ട് ആള്‍ക്കാര്‍ ചിരിക്കണമെന്നായിരുന്നു അവര്‍ പറഞ്ഞത്. അത് ഷൂട്ട് ചെയ്ത സമയത്ത് തന്നെ ആളുകള്‍ ചിരിക്കുകയായിരുന്നു. അധികം തിയേറ്ററില്‍ പോവാറില്ലെങ്കിലും ഈ സിനിമ കാണാന്‍ ഞാന്‍ പോയിരുന്നു. എന്നോട് ആളുകള്‍ ആട്ട് ചോദിച്ച് വാങ്ങാറുണ്ട്. ചിഞ്ചു മോളെ പേരെന്താണെന്നും ആളുകള്‍ ചോദിക്കാറുണ്ട്. ഞാന്‍ ചെയ്ത ക്യാരക്ടറുകള്‍ ശ്രദ്ധിക്കപ്പെടുന്നതില്‍ ദൈവത്തിനോടാണ് നന്ദി പറയാനുള്ളത്.

എനിക്ക് നടന്ന് പോവാനാവുന്നത്ര അടുത്ത് പല ഷൂട്ടിങ്ങുകളും നടക്കുന്നുണ്ട്. വണ്ടി മാത്രം തന്നാല്‍ എനിക്ക് പോയി വരാനാവുന്നത്. പക്ഷേ, എന്നെ ആരും വിളിക്കുന്നില്ല. ഞാന്‍ വലിയ ആളായെന്നൊക്കെയാണ് പറയുന്നത്. തമിഴിലൊക്കെ പോയതോടെ പ്രതിഫലം കൂടി, സെറ്റില്‍ വലിയ പ്രശ്‌നക്കാരിയാണ് എന്ന് വരെ ഞാന്‍ കേട്ടിരുന്നു. എന്തിനാണ് ആളുകള്‍ ഇങ്ങനെ പാര പണിയുന്നതെന്നറിയില്ല. അമ്മയെ നോക്കണം. ആരുടെ മുന്നിലും കൈനീട്ടാതെ ജീവിക്കണം ഇതേയുള്ളൂ എനിക്ക്.അമ്മയാണ് എനിക്ക് എല്ലാം. കൃഷ്ണന്‍ പോലും അത് കഴിഞ്ഞേയുള്ളൂ. ആറ് വര്‍ഷം മുന്‍പ് അമ്മ സീരിയസായി ആശുപത്രിയില്‍ കഴിഞ്ഞിരുന്നു. ഡോക്ടര്‍മാര്‍ വരെ കൈയ്യൊഴിഞ്ഞ അവസ്ഥയായിരുന്നു. അമ്മ കിടക്കുന്നത് കണ്ടുനില്‍ക്കാനാവുമായിരുന്നില്ല. കണ്ണൊന്നും തുറക്കുന്നുണ്ടായിരുന്നില്ല. സഹിക്കാന്‍ പറ്റാതെ വന്നതോടെയാണ് അമ്മയെക്കുറിച്ച് ഞാന്‍ പാട്ടെഴുതിയത്. ആ പാട്ട് കേട്ടപ്പോള്‍ സുബി സുരേഷ് കരഞ്ഞിരുന്നു.ചെറുപ്രായത്തില്‍ അമ്മയുടെ കല്യാണം കഴിഞ്ഞതാണ്. എന്നെ മൂന്ന് മാസം ഗര്‍ഭിണിയായിരുന്നപ്പോള്‍ അച്ഛന്‍ നാടുവിട്ട് പോയി. എനിക്ക് നാല് വയസ്സുള്ളപ്പോഴാണ് തിരിച്ച് വന്നത്. അച്ഛന്റെ വീട്ടുകാരായിരുന്നു അമ്മയെ നോക്കിയത്. അവര്‍ തന്നെയാണ് അമ്മയെ വേറെ വിവാഹം ചെയ്തത്. 19ാം വയസിലായിരുന്നു എന്നെ പ്രസവിച്ചത്. ആ അമ്മ എത്രത്തോളം ബുദ്ധിമുട്ടിയിട്ടുണ്ട്. അച്ഛന്‍ അതുപോലെ കഷ്ടപ്പെട്ടാണ് മരിച്ചത്. ക്യാന്‍സറൊക്കെയായിരുന്നു. മൂന്നാലഞ്ച് കല്യാണമൊക്കെ കഴിച്ചിരുന്നു. ഞാന്‍ പോവാറൊക്കെയുണ്ടായിരുന്നു. അതിലുള്ളൊരു ആങ്ങള എന്നെ വിളിക്കാറുണ്ട്. എന്തേലും ആവശ്യമുണ്ടെങ്കില്‍ വിളിച്ചോളൂയെന്ന് അവന്‍ പറഞ്ഞിരുന്നു. അതെനിക്കൊരുപാട് സന്തോഷമുള്ള കാര്യമാണ്. ആരേയും ബുദ്ധിമുട്ടിക്കാതെ, ആരോടും ചോദിക്കാതെ പോവാനാവണമെന്നാണ് എന്റെ ആഗ്രഹം.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *