സുരേഷുമായുള്ള ഡിവോഴ്‌സ് വേദനാജനകം! മകളുടെ വരവോടെ ജീവിതം മാറി! രേവതിയുടെ വീഡിയോ വീണ്ടും വൈറല്‍

സുരേഷുമായുള്ള ഡിവോഴ്‌സ് വേദനാജനകം! മകളുടെ വരവോടെ ജീവിതം മാറി! രേവതിയുടെ വീഡിയോ വീണ്ടും വൈറല്‍.മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് രേവതി. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിച്ച താരം സംവിധാനത്തിലും തിളങ്ങിയിട്ടുണ്ട്. അഭിനയം മാത്രമല്ല രേവതിയുടെ വ്യക്തി ജീവിതത്തിലെ കാര്യങ്ങളും വാര്‍ത്തയാവാറുണ്ട്. പ്രണയവിവാഹം വേര്‍പിരിഞ്ഞതും ഐവിഎഫിലൂടെ അമ്മയായതിനെക്കുറിച്ചും പറഞ്ഞുള്ള അഭിമുഖങ്ങളെല്ലാം വൈറലായിരുന്നു. പിറന്നാള്‍ ദിനത്തില്‍ രേവതിയുടെ അഭിമുഖങ്ങള്‍ വീണ്ടും ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്.
സുരേഷുമായുള്ള ഡിവോഴ്‌സ് വേദനാജനകം! മകളുടെ വരവോടെ ജീവിതം മാറി! രേവതിയുടെ വീഡിയോ വീണ്ടും വൈറല്‍.​സുരേഷുമായുള്ള ഡിവോഴ്‌സ് വേദനാജനകം! മകളുടെ വരവോടെ ജീവിതം മാറി! രേവതിയുടെ വീഡിയോ വീണ്ടും വൈറല്‍.മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് രേവതി. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിച്ച താരം സംവിധാനത്തിലും തിളങ്ങിയിട്ടുണ്ട്. അഭിനയം മാത്രമല്ല രേവതിയുടെ വ്യക്തി ജീവിതത്തിലെ കാര്യങ്ങളും വാര്‍ത്തയാവാറുണ്ട്. പ്രണയവിവാഹം വേര്‍പിരിഞ്ഞതും ഐവിഎഫിലൂടെ അമ്മയായതിനെക്കുറിച്ചും പറഞ്ഞുള്ള അഭിമുഖങ്ങളെല്ലാം വൈറലായിരുന്നു. പിറന്നാള്‍ ദിനത്തില്‍ രേവതിയുടെ അഭിമുഖങ്ങള്‍ വീണ്ടും ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്.സംവിധായകനും നടനുമായ സുരേഷ് ചന്ദ്രമേനോനെയായിരുന്നു രേവതി വിവാഹം ചെയ്തത്. വര്‍ഷങ്ങളായുള്ള പ്രണയത്തിനൊടുവിലായാണ് ഇരുവരും വിവാഹിതരായത്. 1988 ല്‍ ഒന്നിച്ച് ഇരുവരും 2002 ലായിരുന്നു വേര്‍പിരിഞ്ഞത്. സംഗീതവും പുസ്തകവുമായിരുന്നു ഇവരെ ഒന്നിപ്പിച്ചത്.
രേവതിയും സുരേഷും പ്രണയത്തിലായപ്പോള്‍ അതേക്കുറിച്ച് വീട്ടുകാരെയും അറിയിച്ചിരുന്നു.

അവരുടെ സമ്മതത്തോടെയാണ് പ്രണയിച്ചത്. അവര്‍ എതിര്‍ത്തിരുന്നുവെങ്കില്‍ ഞങ്ങളുടെ വിവാഹം യാഥാര്‍ത്ഥ്യമാവില്ലായിരുന്നുവെന്ന് രേവതി പറഞ്ഞിരുന്നു.രണ്ടുപേരും ഒരേ മേഖലയില്‍ ജോലി ചെയ്യുന്നതിന്റെ പ്രശ്‌നങ്ങളൊന്നും ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നില്ല. സമയപ്രശ്‌നങ്ങളെക്കുറിച്ചൊക്കെ കൃത്യമായി മനസിലാക്കുമായിരുന്നു. പ്രൊഫഷണലായാലും പേഴ്‌സണലായും അദ്ദേഹം എന്നെ മനസിലാക്കിയിരുന്നു.
വിവാഹജീവിതം സുഖകരമായി മുന്നേറുന്നതിനിടയിലായിരുന്നു രേവതിയും സുരേഷും പിരിയാനായി തീരുമാനിച്ചത്. വ്യത്യസ്തമായൊരു വേര്‍പിരിയലായിരുന്നു ഇവരുടേത്. കമ്യൂണിക്കേഷന്‍ ഗ്യാപ്പുണ്ടെന്ന് തോന്നിത്തുടങ്ങിയപ്പോഴായിരുന്നു പിരിയാന്‍ തീരുമാനിച്ചത്.വേദനാജനകമായ കാര്യമാണ് വേര്‍പിരിയല്‍ എന്നത്. എങ്ങനെയൊക്കെ പറഞ്ഞാലും സങ്കടത്തോടെയാണ് പിരിഞ്ഞത്. അത്ര പെട്ടെന്നൊന്നും ആ വിഷമത്തില്‍ നിന്നും കരകയറാനായിരുന്നില്ല. വിവാഹമോചിതരായതിന് ശേഷവും ഞങ്ങള്‍ സുഹൃത്ബന്ധം നിലനിര്‍ത്തുന്നുണ്ടെന്നുമായിരുന്നു അന്നത്തെ അഭിമുഖത്തില്‍ രേവതി പറഞ്ഞത്.പിരിയാനുള്ള തീരുമാനം പറഞ്ഞപ്പോള്‍ സുരേഷ് എങ്ങനെയാണ് പ്രതികരിച്ചതെന്ന് ചോദിച്ചപ്പോള്‍ അത് സ്വകാര്യമായിരിത്തന്നെയിരിക്കട്ടെ എന്നായിരുന്നു രേവതിയുടെ മറുപടി. വേര്‍പിരിഞ്ഞതിന് ശേഷമായിരുന്നു കുഞ്ഞെന്ന ആഗ്രഹം കലശലായത്. അങ്ങനെയാണ് മഹി എത്തിയത്.ഞങ്ങളുടെ വീട്ടിലെ ആദ്യത്തെ പേരക്കുട്ടിയാണ് മഹി. അച്ഛനും അമ്മയ്ക്കുമൊപ്പമാണ് ഞങ്ങള്‍ കഴിയുന്നത്. കൊച്ചുമകളോടൊപ്പം ഒത്തിരിക്കാലം ജീവിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നായിരുന്നു അവളെ കണ്ടപ്പോള്‍ അച്ഛനും അമ്മയും പറഞ്ഞത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *