ചാക്കോച്ചാ മുറുക്കെ പിടിച്ചോണേ ഭാര്യയെ കെട്ടിപ്പിടിച്ച് ചാക്കോച്ചന്റെ അഭ്യാസം പേടിച്ചു നിലവിളിച്ച് പ്രിയ
ജീവിതത്തിൽ തിരിച്ചടികൾ ഉണ്ടാകുമ്പോൾ സത്യം പറഞ്ഞാൽ ഞാൻ കുറച്ചു സന്തോഷിക്കാറുണ്ട്. കാരണം ആ വേദന നൈമിഷികമാണ്. ഒന്നും സ്ഥായി അല്ല.ബാംഗ്ലൂര്‍ ഡേയ്സില്‍ ദുല്‍ഖര്‍ സല്മാന് പറഞ്ഞത് പോലെ വിവാഹം കഴിഞ്ഞാല്‍ അടുത്തതായി വരുന്ന ചോദ്യം കുട്ടികളെക്കുറിച്ചാണ്. കുട്ടിയായോ, എത്ര വയസ്സായി, അടുത്തത് എപ്പോഴാ.. അങ്ങനെ പോകും ചോദ്യങ്ങളെന്നായിരുന്നു ആ ഡയലോഗ്. സാധാരണക്കാരോട് മാത്രമല്ല സെലിബ്രിറ്റികളോടും ഇതേ ചോദ്യം ആവര്‍ത്തിക്കാറുണ്ട്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും കുഞ്ഞുണ്ടാവാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ അഭിമുഖീകരിച്ചവരാണ് കുഞ്ചാക്കോ ബോബനും പ്രിയയും. ഇതേക്കുറിച്ച് ഇവര്‍ തന്നെ തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ ആ ഘട്ടത്തെ കുറിച്ച് ചാക്കോച്ചൻ പറഞ്ഞ വാക്കുകൾ ആണ് വൈറലായി മാറുന്നത്.എന്റെ ജീവിതത്തിൽ തിരിച്ചടികൾ ഉണ്ടാകുമ്പോൾ സത്യം പറഞ്ഞാൽ ഞാൻ കുറച്ചു സന്തോഷിക്കാറുണ്ട്. കാരണം ആ വേദന നൈമിഷികമാണ്. ഒന്നും സ്ഥായി അല്ല. സ്ഥായി ആയിട്ടുള്ളത് ചേഞ്ച് മാത്രമാണ്. അതിനു മാത്രമാണ് മാറ്റം സംഭവിക്കുന്നത്. അങ്ങനത്തെ ഒരു ബുദ്ധിമുട്ട് വരുമ്പോൾ മാറും, മാറിയേ പറ്റൂ എന്ന് എനിക്ക് അറിയാം. നല്ലതു സംഭവിക്കാൻ സമയം എടുക്കും. എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ളത് എല്ലാം അങ്ങനെയാണ്- നേരെ ചൊവ്വേയിൽ സംസാരിക്കവെ ചാക്കോച്ചൻ പറയുന്നു.എന്നോട് ആരും ചോദിച്ചിട്ടില്ല.പ്രണയിച്ചു എട്ടു വർഷത്തിന് ശേഹം ആണ് വിവാഹം കഴിക്കുന്നത്. വിവാഹം അകഴിഞ്ഞു പതിനാലു വർഷത്തിന് ശേഷമാണ് കുഞ്ഞുണ്ടായത്. ചോക്ലേറ്റ് ഹീറോ എന്ന ലേബൽ ബ്രെയ്ക്ക് ചെയ്യാൻ പത്തിരുപത് വര്‍ഷം എടുത്തു. ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റർ ഉണ്ടാകാൻ 24 വർഷത്തോളം എടുത്തു. നല്ലതു ഉണ്ടാകാൻ സമയം എടുക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. കുഞ്ഞിന്റെ കാര്യത്തിൽ എന്നോടാരും ഒന്നും വേദനിപ്പിക്കുന്ന രീതിയിൽ സംസാരിച്ചിട്ടില്ല. എന്റെ ഭാര്യയോട് സംസാരിച്ചുട്ടുണ്ടാകാം.
സൗഭാഗ്യമാണ് പ്രിയ ഭാര്യ തളരുന്ന സമയത്തൊക്കെ ഞാൻ പറയാറുണ്ടായിരുന്നു അതൊന്നും നോക്കണ്ട ഏറ്റവും ഒടുവിൽ ദൈവം നമുക്ക് നല്ലത് തന്നെ തരും എന്ന്. ചുമ്മാതെ ഞാൻ പറയാറുണ്ട് നിനക്ക് എന്നെ കിട്ടിയില്ലേ എന്ന് എന്നാൽ തിരിച്ചാണ് സത്യം. എന്റെ ഏറ്റവും വലിയ സൗഭാഗ്യം തന്നെയാണ് പ്രിയ. ഞങ്ങളുടെ രണ്ടുപേരുടെയും വളരെ ഡിഫെറെൻറ് ആയിട്ടുള്ള സ്വഭാവം തന്നെയാണ്. എല്ലാ വീട്ടിലും ഉള്ളതുപോലെയുള്ള സൗന്ദര്യ പിണക്കങ്ങൾ ഞങ്ങൾക്കിടയിലെ ഉണ്ടാകാറുണ്ട്.ഞാനും പ്രിയയും.ഞാൻ ഭയങ്കര അഡ്വഞ്ചറസ് ആണ്, പുള്ളിക്കാരി നല്ല തമാശ പറയുന്ന ആളാണ്. കുട്ടികൾ ഉണ്ടാകാൻ താമസിക്കുന്ന ആളുകൾക്ക് ഹോപ്പ് കൊടുക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട് എങ്കിൽ വളരെ വലിയ ഭാഗ്യമായി ഞാൻ കരുതുന്നു.
ആ ഒരു പ്രോസസ്സ് വലിയ വേദനാജനകമാണ്, എങ്കിലും എല്ലാത്തിനും ഞാൻ കുറച്ചു സമയം കൊടുക്കാറുണ്ട് നന്മയിൽ വിശ്വസിക്കുന്നു എന്നും ചാക്കോച്ചൻ പറഞ്ഞു.ഇസയുടെ ആദ്യത്തെ പിറന്നാൾ വലിയ രീതിയിൽ ആഘോഷിക്കാൻ കഴിഞ്ഞില്ല. സെക്കൻഡ് ബർത്ത് ഡേ അത്യാവശ്യം ആഘോഷിക്കാൻ സാധിച്ചു. മകൻ ഉണ്ടായ സമയം അവന്റെ വളർച്ചയുടെ ഘട്ടത്തിൽ ഉണ്ടാകാൻ പറ്റിയതും വലിയ സന്തോഷമായിരുന്നു. ചാക്കോച്ചൻ പറഞ്ഞു.
@All rights reserved Typical Malayali.
Leave a Comment