വീണ്ടും ഒരു വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ട്, കുട്ടി ഉള്ളതുകൊണ്ടാണ് മടിച്ചു നിൽക്കുന്നത്; ലക്ഷ്മി ജയൻ പറഞ്ഞ വാക്കുകൾ
ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെയും ബിഗ് ബോസിലൂടെയുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ ഗായികയാണ് ലക്ഷ്മി ജയന്. ബിഗ് ബോസ് സീസണ് 3ലെ മത്സരാർത്ഥി കൂടി ആയിരുന്നു ലക്ഷ്മി. താരത്തെ പ്രേക്ഷകര്‍ കൂടുതലായി മനസിലാക്കിയത് ഈ ഷോയിലൂടെ ആണ്.
അവതാരകയായും ലക്ഷ്മി സജീവമാണ്. തന്റെ ജീവിതത്തെക്കുറിച്ച് ലക്ഷ്മി ബിഗ് ബോസില്‍ വെച്ച് തുറന്ന് പറഞ്ഞിരുന്നു. സിംഗിള്‍ മദറാണ് താനെന്നും ഇനിയൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മനസില്‍ പേടി തോന്നുന്നുണ്ടെന്നുമായിരുന്നു ലക്ഷ്മി പറഞ്ഞത്. പിന്നീട് എംജിക്കൊപ്പം പറയാം നേടാം ഷോയിൽ എത്തിയപ്പോഴാണ് ഇനിയൊരു വിവാഹം വേണ്ടേ എന്ന ചോദ്യത്തിന് ലക്ഷ്മി മറുപടി നൽകിയത്.
ഇനിയൊരു വിവാഹം കഴിക്കണം എന്നുണ്ട്. ക്ഷേ കുട്ടി ഉള്ളതുകൊണ്ട് അവനേം കൂടി അക്സപ്റ്റ് ചെയ്യുന്ന ആളായിരിക്കണം എന്നതാണ് മനസ്സിൽ ഉള്ളത്.അതുകൊണ്ടുതെന്നേ ഇപ്പോൾ ഒരു കൂട്ട് എന്ന നിലയിൽ ഞാൻ ചിന്തിക്കുമ്പോൾ ഒരു അൻപതു വയസ്സ് ഒക്കെ ആയിട്ട് മതി എന്നാണ് ഞാൻ ചിന്തിക്കുന്നത്. പക്ഷെ ഞാൻ വിവാഹം കഴിക്കുന്നതിനോട് മകന് അത്രയോജിപ്പില്ല അമ്മ വിവാഹം കഴിക്കണ്ട എന്നൊക്കെ അവൻ പറയും.ഞാൻ വിവാഹം കഴിക്കുന്നില്ല. പക്ഷെ നീയും കഴിക്കരുത് എന്ന് ഞാൻ അവനോട് പറയാറുണ്ട്- ലക്ഷ്മി പറഞ്ഞു.
2012 ല്‍ കുവൈറ്റ് ഷോ ചെയ്തിരുന്നു. അന്ന് വന്ന പ്രൊപ്പോസലാണ് വിവാഹത്തിലേക്ക് പോയത്. കണ്ടപ്പോൾ എനിക്ക് ഇഷ്ടമായി. കാണാനൊക്കെ സുന്ദരൻ ആണ്. അവിടെയൊരു പെട്രോളിയം കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. അങ്ങനെ വീട്ടുകാര്‍ ആലോചിച്ച് വിവാഹം തീരുമാനിക്കുകയായിരുന്നു. വിവാഹശേഷം കുവൈറ്റിലേക്ക് ഷിഫ്റ്റ് ചെയ്തില്ല. അധികകാലമൊന്നും ഒന്നിച്ച് താമസിച്ചിട്ടുമില്ല. ലക്ഷ്മി പറയുന്നു.
2013 ൽ വിവാഹം നടന്നു. ഒരു 2017 ഒക്കെ ആയപ്പോഴേക്കും പിരിഞ്ഞു. ഡിവോഴ്സ് ആയ സമയം ഞാൻ ചിന്തിച്ചിരുന്നത് അയാളുടെ ഭാഗത്താണ് എല്ലാ തെറ്റുകളും എന്നാണ്. എന്നാൽ അദ്ദേഹം എന്റെ ലൈഫിലോട്ട് വന്നത് എന്റെ നന്മയ്ക്ക് വേണ്ടിയാണ് എന്ന് ഞാൻ ഇപ്പോൾ കരുതുന്നു.
പുള്ളി എന്റെ ജീവിതത്തിലേക്ക് വന്നില്ലായിരുന്നു എങ്കിൽ ഇന്നത്തെ ഞാൻ ഇവിടെ ഇരിക്കില്ലായിരുന്നു. അദ്ദേഹത്തിന് കലാരംഗത്ത് നിലനിൽക്കുന്നത് ഇഷ്ടം ആയിരുന്നില്ല. പുള്ളി പറയുന്നത് നീ നല്ലൊരു പാട്ടുകാരി ആയിരുന്നു എങ്കിൽ, ഇപ്പോൾ ചിത്ര ചേച്ചിയെ പോലെ സ്റ്റേജുകളിൽ അല്ലാതെ സിനിമകളിലൂടെ കഴിവ് തെളിയിക്കണം എന്നാണ്. അപ്പോൾ എന്റെ വിചാരം എന്നെ സപ്പോർട്ട് ചെയ്യുന്നത് ആയിരുന്നു എന്നാണ്. അപ്പോൾ ഞാൻ നല്ല പ്രാക്ടീസോക്കെ ചെയ്യുമായിരുന്നു. എങ്ങനെ എങ്കിലും എന്റെ ഭർത്താവിനെ ഇമ്പ്രെസ്സ് ചെയ്യിക്കണമല്ലോ. അങ്ങനെ ആണ് ഞാൻ പാട്ടൊക്കെ ഒന്ന് പ്രാക്ടീസ് ചെയ്യാൻ തുടങ്ങിയത്-ലക്ഷ്മി പറയാം നേടാമിൽ പറയുന്നു.
ഒറ്റയ്ക്ക് ജീവിക്കാനും ചിന്തിക്കാനും പഠിച്ചു. ഏതു സിറ്റുവേഷനെയും അതിജീവിക്കാനും, പാട്ട് പ്രാക്ടീസ് ചെയ്യാനും പഠിച്ചു. മോശമായി ഒരു കാര്യം ഒരാൾ പറഞ്ഞാൽ പോലും അതിലെ നല്ലതിനെ കാണാൻ പഠിച്ചു. അങ്ങനെ ഈശ്വരനെ അടുത്തറിയാനും ഒക്കെ പഠിച്ചുവെന്നും ലക്ഷ്മി പറയുന്നു.
@All rights reserved Typical Malayali.
Leave a Comment