നടി ലക്ഷ്മിക സജീവന് ദാരുണാന്ത്യം.. ഞെട്ടലോടെ ആരാധകര്‍..!!

ഉത്തരം നീ ഇന്ന് തന്നല്ലോ മോളെ! മരണം മുൻപേ കണ്ടിരുന്നോ ലക്ഷ്മിക; സുഹൃത്തുക്കളുടെ വാക്കുകൾ; വിങ്ങലായി മറ്റൊരു മരണം.കറുപ്പ് നിറമായതിന്‍റെ പേരിൽ വിവാഹാലോചനകൾ മുടങ്ങുകയും വീട്ടുകാരിൽ നിന്നുപോലും അവഗണനകൾ നേരിടുകയും ചെയ്ത പഞ്ചമിയെ ആണ് ലക്ഷ്മിക അവതരിപ്പിച്ചു കൈയ്യടി നേടിയത്.kaka short filim fame lakshmika sajeevan passed away friends gets shattered and shared an emotional notes
ഉത്തരം നീ ഇന്ന് തന്നല്ലോ മോളെ! മരണം മുൻപേ കണ്ടിരുന്നോ ലക്ഷ്മിക; സുഹൃത്തുക്കളുടെ വാക്കുകൾ; വിങ്ങലായി മറ്റൊരു മരണം.കാക്ക എന്ന ഷോർട്ട് ഫിലിമിലെ പഞ്ചമി ആയി വന്നു പ്രേക്ഷകരെ അതിശയിപ്പിച്ച നടിയാണ് ലക്ഷ്മിക സജീവൻ. ലക്ഷ്മികയുടെ മരണവർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ഷാർജയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇപ്പോഴും താരത്തിന്റെ മരണം വിശ്വസിക്കാൻ ആരാധകർക്കോ, സുഹൃത്തുക്കൾക്കോ കഴിഞ്ഞിട്ടില്ല. കാക്ക ഷോർട് ഫിലിമിലൂടെയാണ് ലക്ഷ്മിക ശ്രദ്ധ നേടുന്നത്. ഒരു യമണ്ടൻ പ്രേമ കഥ. പഞ്ചവർണ തത്ത,സൗദി വെള്ളക്ക, പുഴയമ്മ,ഉയരെ, കുട്ടനാടൻ ബ്ലോഗ്, നിത്യ ഹരിത നായകൻ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.കറുപ്പിന്‍റെ വേറിട്ട ആശയവുമായെത്തി പ്രേക്ഷകരുടെ മനം കവർന്ന ഹ്രസ്വചിത്രമായിരുന്നു കാക്ക. അതിലെ നായിക ആയി വന്നാണ് ലക്ഷ്മിക ഹൃദയം കവർന്നത്. പഞ്ചമി എന്ന പെൺകുട്ടിയുടെ ജീവിതത്തിലൂടെ ആയിരുന്നു കഥ മുൻപോട്ട് പോയിരുന്നത്. കൊച്ചി സ്വദേശിനിയാണ് ലക്ഷ്മിക. സജീവൻ– ലിമിറ്റ ദമ്പതികളുടെ ഏകമകൾ ആയിരുന്നു. ട്രാവൽ ആൻഡ് ടൂറിസം കഴിഞ്ഞ് ദുബായില്‍ ജോലിനോക്കി വരിക ആയിരുന്നു ലക്ഷ്മിക.

എന്ന് നാട്ടിൽ വരും എന്ന് ചോദിച്ചപ്പോ ഒരു സ്മൈലി ഇട്ടു… ഉത്തരം നീ ഇന്ന് തന്നല്ലോ മോളേ…. നീ ജോലിയിലാണ്… അതേ ഞാൻ വിളിക്കുമ്പോഴൊക്കെ ജോലിയോടൊപ്പം കാതിൽ ഫോൺ വെച്ച് മിണ്ടുന്നതു പോലെ… ഇപ്പൊ ഫോൺ എടുക്കാൻ പോലും സമയമില്ലാത്ത അത്രയും തിരക്കുള്ള ജോലിയിൽ ആണെന്ന് കരുതിക്കോളാം… എന്നാണ് സുഹൃത്തുക്കൾ കുറിയ്ക്കുന്നത്.ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ആണ് ലക്ഷ്മിക 27 ആം പിറന്നാൾ ആഘോഷിച്ചത്. എന്റെ 27 തുടങ്ങിയത് ഇങ്ങനെയാണ്. അയ്യോ, എനിക്ക് പ്രായമാകുകയാണ് എല്ലാ വേദനകളിൽ നിന്നും അകന്ന് നടക്കാനുള്ള ശക്തി തന്നത് സർവ്വശക്തനാണ്. എന്റെ ജീവിതത്തിന്റെ മറ്റൊരു അധ്യായത്തിലേക്ക് ചുവടുവെക്കുന്നു.​കറുത്ത നിറമുള്ള , പല്ല് പൊങ്ങിയ ഒരു പെൺകുട്ടിയുടെ ജീവിതം ആണ് അതി മനോഹരമായി സ്‌ക്രീനിൽ ലക്ഷ്മിക അവതരിപ്പിച്ചത്. നിറത്തിന്റെ പേരിൽ വീട്ടുകാരിൽ നിന്നു പോലും പലതരത്തിലുള്ള അവഗണനകൾ നേരിടുന്ന പഞ്ചമി. ഒരു ഘട്ടത്തിൽ തന്‍റെ കുറവിനെ പോസിറ്റീവായി കാണുകയും അതിനെ സധൈര്യം നേരിടുകയും ചെയ്യുനുണ്ട് കഥയിൽ പഞ്ചമി.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *