തൊമ്മനും മക്കളിലെ മമ്മൂട്ടിയുടെ പൂങ്കാവനം ഈ നടിയ്ക്ക് പിന്നീട് സംഭവിച്ചത്

മമ്മൂട്ടിയുടെ നായികയുടെ ഇപ്പോഴത്തെ ജീവിതം, വിവാഹത്തോടെ സിനിമയിൽ നിന്നും പിന്മാറിയ താരം ഇപ്പോൾ എവിടെയാണ്.1992ൽ ബാലതാരമായി സിനിമയിൽ എത്തിയ താരമാണ് ലയ ഗോർട്ടി. ശേഷം തെലുങ് സിനിമകളിൽ കൂടുതൽ വേഷങ്ങൾ ചെയ്ത താരം കന്നഡ, മലയാളം, തമിഴ് തുടങ്ങിയ ഭാഷ ചിത്രങ്ങളിലും തന്റെ കഴിവ് തെളിയിച്ചു. മലയാളത്തിൽ വളരെ കുറച്ച് ചിത്രങ്ങൾ മാത്രമാണ് താരം ചെയ്തതെങ്കിലും ചെയ്ത ചിത്രങ്ങൾ ഒക്കെയും മലയാളത്തിന്റെ സൂപ്പർസ്റ്റാറുകൾക്കൊപ്പം ആയിരുന്നു. ആലിസ് ഇൻ വേണ്ടെൻലാന്റ് എന്ന ജയറാം ചിത്രത്തിലൂടെ മലയാളത്തിലെത്തിയ താരം മമ്മൂട്ടി ചിത്രമായ തൊമ്മനും മക്കളിലും മോഹൻലാൽ ചിത്രമായ ഉടയോനിലും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. തൊമ്മനും മക്കളും ചിത്രത്തിലെ പ്രകടനം താരത്തിന് നിരവധി മലയാളി ആരാധകരെയാണ് നേടിക്കൊടുത്തത്. എന്നാൽ വിവാഹശേഷം സിനിമയിൽ നിന്നും വിട്ടു നിന്ന താരം നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം 2018 ൽ ഒരു തെലുങ്കു ചിത്രത്തിൽ അഥിതി വേഷത്തിൽ എത്തിയിരുന്നു.

എന്നാൽ താരത്തിന്റെ കൂടുതൽ വിവരങ്ങൾ ഒന്നും ആരാധകർക്ക് അറിയില്ല. 2006 ൽ ആണ് ലയ വിവാഹിതയായത്. വിവാഹ ശേഷം രണ്ടു തവണ മാത്രമാണ് ലയ സ്‌ക്രീനിൽ എത്തിയത്. അതും അഥിതി വേഷത്തിൽ. നടി എന്നതിൽ ഉപരി മികച്ച കുച്ചിപ്പുടി നര്‍ത്തകികൂടിയായ താരം 2006 ജൂണ്‍ 14ന് ഡോ. ശ്രീ ഗണേശ് ഗോര്‍ട്ടിയെ വിവാഹം ചെയ്തു. വിവാഹത്തിന് പിന്നാലെ താരം അഭിനയ രംഗത്ത് നിന്നും പിന്‍വാങ്ങി. വിവാഹ ശേഷം കുടുംബത്തിനൊപ്പം ലോസ് ഏഞ്ചന്‍സിലാണ് താരം ഇപ്പോൾ കഴിയുന്നത്. വിവാഹശേഷം 2006ല്‍ അഭിനയത്തില്‍ നിന്നും ബ്രേക്ക് എടുത്ത ലയ രണ്ടു തെലുങ്ക് ചിത്രങ്ങളില്‍ അതിഥിവേഷത്തിലെത്തിയിരുന്നു. സ്ലോക ഗോര്‍ട്ടി, വചന്‍ ഗോര്‍ട്ടി എന്നി രണ്ടു മക്കളും താരത്തിന് ഉണ്ട്. താരം സോഷ്യൽ മീഡിയയിലും അധികം സജീവം അല്ലാത്തതിനാൽ പ്രേക്ഷകർക്ക് താരത്തിനെ കുറിച്ചുള്ള അധികം വിവരങ്ങൾ ഒന്നും ലഭിക്കാറില്ല.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *